Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമ ബംഗാളിൽ ബിജെപി കൂറ്റൻ വിജയം നേടും, 2014ലെ ഉത്തർ പ്രദേശ് ആവർത്തിക്കുമെന്ന് റാം മാധവ്!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ഇത്തവണ വന്‍ വിജയം നേടുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി നേടിയ കൂറ്റന്‍ വിജയം ഇക്കുറി പശ്ചിമ ബംഗാളില്‍ ആവര്‍ത്തിക്കുമെന്നും റാം മാധവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സര്‍ക്കാരുണ്ടാക്കാനുളള നീക്കങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പേ പാളിപ്പോയതായും റാം മാധവ് പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി അധികാരത്തില്‍ ഏറാനുളള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നാലാ ശ്രമം തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ പാളിപ്പോയതാണ്. രാജ്യത്തെ ഒരു സംസ്ഥാനത്ത് പോലും അത്തരത്തിലൊരു സഖ്യമുണ്ടാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും റാം മാധവ് പറഞ്ഞു.

bjp

ഇത്തവണ ബിജെപിയുടെ കോട്ടയായ ഉത്തര്‍ പ്രദേശില്‍ സീറ്റ് കുറയുമെന്നും അതേസമയം പശ്ചിമ ബംഗാളില്‍ സീറ്റ് നേട്ടമുണ്ടാക്കും എന്നുമാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ആകെയുളള 80 സീറ്റുകളില്‍ 71 സീറ്റുകളും 2014ല്‍ ബിജെപി നേടി. അപ്‌നാ ദളിന്റെ 2 സീറ്റും 73 സീറ്റാണ് എന്‍ഡിഎ നേടിയത്. അതേസമയം ബംഗാളില്‍ രണ്ട് സീറ്റ് മാത്രമായിരുന്നു ബിജെപിക്ക്.

ഇക്കുറി ബംഗാളിലെ ആകെയുളള 42 സീറ്റുകളില്‍ പകുതിയെങ്കിലും ബിജെപി നേടും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയും നേര്‍ക്ക് നേര്‍ കടുത്ത പോരാട്ടത്തിലാണ്. സിപിഎം ബംഗാളില്‍ ബിജെപിയെ സഹായിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 2 സീറ്റില്‍ നിന്ന് എത്ര വരെ ബിജെപി പോകും എന്നതാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+