കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ഗോവിന്ദയെ കളത്തിലറക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥുമായി ചര്‍ച്ച കഴിഞ്ഞു, സല്‍മാന്‍ ഖാന്‍ വരില്ല

Google Oneindia Malayalam News

ഭോപ്പാല്‍: ബോളിവുഡ് താരം ഗോവിന്ദ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ഇത്തവണ മല്‍സരിക്കുമോ? മധ്യപ്രദേശിലെ പ്രധാന ചര്‍ച്ച ഇതാണ്. ഗോവിന്ദ മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

നേരത്തെ നടന്‍ സല്‍മാന്‍ ഖാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഗോവിന്ദയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചില വസ്തുതകളുണ്ടെന്നാണ് ചില നേതാക്കള്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അതേ നാണയത്തില്‍ തിരിച്ചടി

അതേ നാണയത്തില്‍ തിരിച്ചടി

ബോളിവുഡ് താരങ്ങളെയും കായിക താരങ്ങളെയും ബിജെപി ഇത്തവണ രംഗത്തിറക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതേ നാണയില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പാര്‍ട്ടിയുമായി ബന്ധമുള്ള താരങ്ങളുമായി ചര്‍ച്ച പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുണം ചെയ്യുമെന്ന് നിരീക്ഷണം

ഗുണം ചെയ്യുമെന്ന് നിരീക്ഷണം

നടി ഊര്‍മിള മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ട്. രണ്ടുദിവസം മുമ്പാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ബോളിവുഡ് താരങ്ങളെ രംഗത്തിറക്കിയാല്‍ ഗുണം ചെയ്യുന്ന മണ്ഡലങ്ങളിലാണ് ഇത്തരം പരീക്ഷണം പാര്‍ട്ടി നടത്തുന്നത്.

 സല്‍മാന്‍ ഖാന്‍ മല്‍സരിക്കില്ല

സല്‍മാന്‍ ഖാന്‍ മല്‍സരിക്കില്ല

ഇന്‍ഡോറില്‍ സല്‍മാന്‍ ഖാന്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താരം തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നു. താന്‍ നടനാണെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ലെന്നുമാണ് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചത്.

ഗോവിന്ദയുടെ ചര്‍ച്ച

ഗോവിന്ദയുടെ ചര്‍ച്ച

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം ഗോവിന്ദയുമായി ബന്ധപ്പെട്ടാണ്. ഗോവിന്ദ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തിയതോടെയാണ് ഈ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത നടനും കോണ്‍ഗ്രസും നിഷേധിച്ചു.

പ്രചാരണത്തിന് ഇറങ്ങും

പ്രചാരണത്തിന് ഇറങ്ങും

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മധ്യപ്രദേശില്‍ ഗോവിന്ദ മല്‍സരിക്കില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഗോവിന്ദ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പിസിസി മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ശോഭ ഓസ പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് എംപി

മുന്‍ കോണ്‍ഗ്രസ് എംപി

കമല്‍നാഥിന്റെ അടുത്ത സുഹൃത്താണ് ഗോവിന്ദ. നേരത്തെ കോണ്‍ഗ്രസ് എംപിയുമായിട്ടുണ്ട് അദ്ദേഹം. ഇക്കാലത്ത് ഇരുവരും ഒരുമിച്ച് പല കാര്യങ്ങളിലും ഇടപെട്ടിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഗോവിന്ദ മല്‍സരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗോവിന്ദയും സമാനമായ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്.

മിന്നും താരങ്ങള്‍

മിന്നും താരങ്ങള്‍

ബിജെപി ടിക്കറ്റില്‍ ഒട്ടേറെ താരങ്ങള്‍ മല്‍സരിക്കുന്നുണ്ട്. ഹേമമാലിനി, ജയപ്രദ എന്നിവരെല്ലാം മല്‍സരിക്കുന്നുണ്ട്. ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ മല്‍സരിച്ചേക്കുമെന്നും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് താരങ്ങളെ രംഗത്തിറക്കുന്നത്. നടി ഊര്‍മിള കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടും.

യോഗിക്കെതിരെ പടനയിച്ച ബിജെപി എംപി കോണ്‍ഗ്രസില്‍; രാഹുലിന്റെ തന്ത്രം പൊളിച്ചെഴുതി പ്രിയങ്കയോഗിക്കെതിരെ പടനയിച്ച ബിജെപി എംപി കോണ്‍ഗ്രസില്‍; രാഹുലിന്റെ തന്ത്രം പൊളിച്ചെഴുതി പ്രിയങ്ക

English summary
Govinda-Kamal Nath meeting fuels poll speculation in MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X