കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ എല്ലാവരും കോടിപതികള്‍; അഞ്ചു പേര്‍ ഒഴിച്ച്, പത്രിക കണ്ട് കണ്ണ് തള്ളി വരണാധികാരികള്‍

Google Oneindia Malayalam News

അഹ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കോടിപതികളുടെ പോര്‍ക്കളമായി മാറുകയാണോ? ഗുജറാത്തില്‍ മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളും കോടീശ്വരന്‍മാരാണ്. അഞ്ചുപേര്‍ ഒഴിച്ച്. ഒരു സംസ്ഥാനത്തെ 99 ശതമാനം സ്ഥാനാര്‍ഥികളും കോടീശ്വരന്‍മാരായത് ദേശീയ തലത്തില്‍ വന്‍ വാര്‍ത്തയാണ്. ഇതില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല.

രണ്ടു പാര്‍ട്ടികളും മല്‍സരിപ്പിക്കുന്നത് കോടിപതികളെ തന്നെ. പാര്‍ട്ടികളുടെ പ്രധാന വരുമാനമാണ് കോര്‍പറേറ്റുകളും വ്യവസായികളും. കോടിപതികളല്ലാത്ത അഞ്ചില്‍ നാലുപേര്‍ ആദിവാസികളാണ്. ഏറെ വിചിത്രമാണ് ഗുജറാത്തിലെ സ്ഥാനാര്‍ഥികളുടെ ആസ്തി വിവരങ്ങള്‍. ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് ചില സീറ്റുകള്‍ നഷ്ടപ്പെടുമെന്നുമാണ് ഗുജറാത്തില്‍ നിന്നുള്ള സര്‍വ്വെ ഫലങ്ങള്‍....

ആസ്തി വിവരങ്ങള്‍

ആസ്തി വിവരങ്ങള്‍

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച ആസ്തി വിവരങ്ങളുടെ പട്ടികയിലാണ് ഗുജറാത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ കോടീശ്വരന്‍മാരാണെന്ന് വ്യക്തമായത്. വരാണാധികാരികളെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു പലരുടെയും വരുമാന കണക്ക്.

അംബാലാല്‍ പട്ടേലിന് 70 കോടി

അംബാലാല്‍ പട്ടേലിന് 70 കോടി

കോണ്‍ഗ്രസ് മെഹ്‌സാന മണ്ഡലത്തില്‍ മല്‍സരിപ്പിക്കുന്ന അംബാലാല്‍ പട്ടേലിന് 70 കോടി രൂപയുടെ ആസ്തിയുണ്ട്. ബിജെപിയുടെ നവസാരി സിറ്റിങ് എംപി ചന്ദ്രകാന്ത് പട്ടേലിന്റെ ആസ്തി 45 കോടിയാണ്. ജാംനഗറിലെ ബിജെപി സ്ഥാനാര്‍ഥി പൂനം മാഡത്തിന് 42 കോടിയും മെഹ്‌സാനയിലെ ബിജെപി സ്ഥാനാര്‍ഥി ശാരദാബെന്‍ പട്ടേലിന് 44 കോടിയും ആസ്തിയുണ്ട്.

 പാവം ലക്ഷാധിപതികള്‍

പാവം ലക്ഷാധിപതികള്‍

കോടിയില്‍ താഴെ ആസ്തിയുള്ള സ്ഥാനാര്‍ഥികളില്‍ മൂന്നു പേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. രണ്ടുപേര്‍ ബിജെപി സ്ഥാനാര്‍ഥികളും. ബറുച്ചിലെ ബിജെപി എംപി മന്‍സുഖ് വാസവയുടെ ആസ്തി 68 ലക്ഷമാണ്. ഇദ്ദേഹം ആറാം തവണയാണ് ഈ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്.

 ആദിവാസി മണ്ഡലത്തില്‍

ആദിവാസി മണ്ഡലത്തില്‍

വാസവക്കെതിരെ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷേര്‍ഖാന്‍ പത്താന്റെ ആസ്തി 33 ലക്ഷമാണ്. കച്ചിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നരേശ് മഹേശ്വരിയുടെ വരുമാനം 38 ലക്ഷമാണ്. ആദിവാസി സംവരണ മണ്ഡലമായ ചോട്ടാ ഉദേപൂരിലെ ബിജെപി സ്ഥാനാര്‍ഥി ഗിതാബെന്‍ റാത്വയുടെ വരുമാനം 86 ലക്ഷമാണ്.

573 പേര്‍ മല്‍സരിക്കുന്നു

573 പേര്‍ മല്‍സരിക്കുന്നു

26 ലോക്‌സഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ 573 പേര്‍ മല്‍സരിക്കുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് തന്നെയാണ് ഗുജറാത്തിലും വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും മുഴുവന്‍ സീറ്റിലും നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്.

 കോണ്‍ഗ്രസ് മുന്നേറും

കോണ്‍ഗ്രസ് മുന്നേറും

2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി മുഴുവന്‍ സീറ്റിലും ജയിച്ചതാണ് നിലവിലുള്ള ചിത്രം. എന്നാല്‍ ഇത്തവണ ബിജെപിക്ക് അഞ്ച് സീറ്റുകള്‍ നഷ്ടമാകുമെന്നാണ് അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ച് ശക്തമായ മുന്നേറ്റം നടത്തുമെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...

ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പുതിയ വിവരം... തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Gujarat Lok Sabha polls: All BJP, Congress candidates except 5 are crorepatis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X