കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനഞ്ചാമൂഴത്തിനില്ല; തിരഞ്ഞെടുപ്പില്‍ നിന്ന് കളമൊഴിഞ്ഞ് ശരത് പവാര്‍, മല്‍സരിക്കില്ലെന്ന് പ്രഖ്യാപനം

Google Oneindia Malayalam News

ദില്ലി: എന്‍സിപി അധ്യക്ഷനും ദേശീയ രാഷ്ട്രീയത്തിലെ ചാണക്യനുമായ മുന്‍ കേന്ദ്രമന്ത്രി ശരത് പവാര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് കളമൊഴിയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 14 തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച നേതാവാണ് പവാര്‍. ഇത്തവണ മാറി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Sha

മഹാരാഷ്ട്രയിലെ മാധ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പവാര്‍ മല്‍സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം തീരുമാനം മാറ്റി. 78കാരനായ പവാര്‍ മല്‍സര രംഗത്തുണ്ടാകില്ല.

കുടുംബത്തിലെ രണ്ടുപേര്‍ ഇത്തവണ മല്‍സരിക്കുന്നുണ്ട്. ഈ വേളയില്‍ താന്‍ മല്‍സരിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല. മല്‍സരിക്കേണ്ടെന്ന് തീരുമാനിക്കുന്നതിന് യോജിച്ച സമയം ഇതാണ്. നേരത്തെ 14 തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ടെന്നും പവാര്‍ മാധ്യമങ്ങളോട് പറ#്ഞു.

ആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയുംആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയും

കോണ്‍ഗ്രസും എന്‍സിപിയും സഖ്യം ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. ഇരു പാര്‍ട്ടികളും സീറ്റ് വിഭജനം പൂര്‍ത്തായിക്കിയിട്ടുണ്ട്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പാണ് പവാര്‍ മല്‍സരിക്കുന്നില്ലെന്ന വിവരം വന്നിരിക്കുന്നത്.

പവാര്‍ മല്‍സരിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടിരുന്നു. മല്‍സരിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊടുന്നനെയുണ്ടായ മാറ്റത്തിന് കാരണം വ്യക്തമല്ല.

English summary
Lok Sabha Elections 2019: NCP Chief Sharad Pawar Will Not Contest National Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X