കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ പ്രിയമേറി കോണ്‍ഗ്രസ്; എസ്ബിപി കോണ്‍ഗ്രസില്‍ ലയിച്ചു!! രാഷ്ട്രീയ തരംഗം മാറുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഹരിയാനയിലും BJPക്ക് തിരിച്ചടി | Oneindia Malayalam

ദില്ലി: ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ തൂത്തുവാരിയത് ബിജെപിയായിരുന്നു. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്. കോണ്‍ഗ്രസിന് ജയസാധ്യത വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അതിനിടെ ഒരു പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചു. എഎപി കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ശ്രമിക്കുന്നുണ്ട്. എഎപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദിവസങ്ങള്‍ക്കം എടുക്കുമെന്നാണ് പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞത്. സമസ്ത ഭാരതീയ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന് നേട്ടമാകും...

പല മണ്ഡലങ്ങളിലും സ്വാധീനമുണ്ട്

പല മണ്ഡലങ്ങളിലും സ്വാധീനമുണ്ട്

ഹരിയാനയില്‍ എഎപിക്ക് പല മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. കോണ്‍ഗ്രസും എഎപിയും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് അല്‍പ്പം പ്രതിസന്ധിയാകും. ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

ബിജെപി തനിച്ച് മല്‍സരിക്കും

ബിജെപി തനിച്ച് മല്‍സരിക്കും

പത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് ഹരിയാനയില്‍. മെയ് 12നാണ് ഇത്തവണ പോളിങ്. ബിജെപി ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. ഒരുപാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുന്നില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

ഹരിയാന സാധ്യത

ഹരിയാന സാധ്യത

ഈ സാഹചര്യം നിലനില്‍ക്കവെയാണ് കോണ്‍ഗ്രസ് സഖ്യസാധ്യത ആരായുന്നത്. ദില്ലി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് എഎപി അറിയിച്ചിട്ടുണ്ട്. ദില്ലിയില്‍ സഖ്യത്തിനില്ലെന്ന് അറിയിച്ച കോണ്‍ഗ്രസ് ഹരിയാന വിഷയം ചര്‍ച്ച ചെയ്യുകയാണ്.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. സമാന മനസ്‌കരുമായി യോജിച്ചുനീങ്ങുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എഎപി സഖ്യസാധ്യത സംബന്ധിച്ച് നിര്‍ദേശം വച്ചത്.

രണ്ടുമണ്ഡലങ്ങള്‍ കിട്ടിയാല്‍

രണ്ടുമണ്ഡലങ്ങള്‍ കിട്ടിയാല്‍

ഹരിയാനയില്‍ 10 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ രണ്ടു മണ്ഡലങ്ങളില്‍ തങ്ങള്‍ മല്‍സരിക്കുമെന്ന് എഎപി പറയുന്നു. ഇക്കാര്യത്തില്‍ ധാരണയായാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 സമസ്ത ഭാരതീയ പാര്‍ട്ടി

സമസ്ത ഭാരതീയ പാര്‍ട്ടി

സമസ്ത ഭാരതീയ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ മതനിരപേക്ഷ ആദര്‍ശങ്ങളോട് യോജിക്കുന്നുവെന്നും ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സമസ്ത ഭാരതീയ പാര്‍ട്ടി അധ്യക്ഷന്‍ സുദേഷ് അഗര്‍വാള്‍ പറഞ്ഞു.

ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്

ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്

സുദേഷ് അഗര്‍വാളും ഭാര്യ നീലവും ഒരുമിച്ച് ബുധനാഴ്ച ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി. കോണ്‍ഗ്രസില്‍ ലയിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചു. പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ സ്വീകരിക്കാനെത്തിയിരുന്നു.

പ്രമുഖരുടെ പട

പ്രമുഖരുടെ പട

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കിരണ്‍ ചൗധരി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാര്‍, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഹരിയാന മുന്‍ ആഭ്യന്തര മന്ത്രി സുഭാഷ് ഭത്ര എന്നിവരെല്ലാം ലയന യോഗത്തില്‍ സംബന്ധിച്ചു.

കോണ്‍ഗ്രസിന് ശക്തിപകരും

കോണ്‍ഗ്രസിന് ശക്തിപകരും

ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ശക്തിപകരുന്നതാണ് എസ്ബിപിയുടെ ലയനമെന്ന് ഹൂഡ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മുകുള്‍ വാസ്‌നിക് കുറ്റപ്പെടുത്തി. മോദി സ്വപ്‌ന വ്യാപാരിയാണെന്ന് തെളിയിച്ച വ്യക്തിയണെന്നും അദ്ദേഹം പറഞ്ഞു.

 ലയനത്തിലേക്ക് നയിച്ചത്

ലയനത്തിലേക്ക് നയിച്ചത്

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ചൗധരി നടത്തിയ നീക്കമാണ് എസ്ബിപി കോണ്‍ഗ്രസില്‍ ലയിക്കാന്‍ കാരണം. ചൗധരിയും എസ്ബിപി അധ്യക്ഷന്‍ സുദേഷും ഭിവാനി ജില്ലക്കാരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എസ്ബിപിയെ കുറിച്ച്

എസ്ബിപിയെ കുറിച്ച്

പ്രവാസിയായിരുന്ന സുദേഷ് അഗര്‍വാള്‍ 2000ത്തിലാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. ഒരു സര്‍ക്കാരിതര സംഘടന രൂപീകരിച്ച അദ്ദേഹം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പിന്നീടാണ് എസ്ബിപി രൂപീകരിച്ചതും രാഷ്ട്രീയത്തില്‍ സജീവമായതും. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ടെങ്കിലും ജയിച്ചിട്ടില്ല.

ഗുജറാത്തില്‍ ബിജെപി നിലംതൊടില്ല; ബിജെപി വിരുദ്ധ തരംഗം ശക്തിപ്പെട്ടു, മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ!ഗുജറാത്തില്‍ ബിജെപി നിലംതൊടില്ല; ബിജെപി വിരുദ്ധ തരംഗം ശക്തിപ്പെട്ടു, മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ!

English summary
Haryana-based Smast Bharatiya Party merges with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X