കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ശതകോടീശ്വരി സ്ഥാനാർത്ഥി, ഡ്രീം ഗേൾ ഹേമമാലിനിയുടെ ആസ്തി നൂറ് കോടിക്കും മേലെ!

Google Oneindia Malayalam News

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ ഹേമമാലിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ യോഗി ആദിത്യനാഥ് പ്രസംഗം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മഥുരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹേമമാലിനി ജനവിധി തേടുന്നത്.

ആളില്ലാത്ത പ്രചാരണ വേദി മാത്രമല്ല, ഹേമമാലിനിയുടെ ആസ്തിയും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കോടികളുടെ വര്‍ധനവാണ് ഈ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്വത്തില്‍ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം.

മഥുരയിൽ നിന്ന് ഹേമ തന്നെ

മഥുരയിൽ നിന്ന് ഹേമ തന്നെ

മഥുര സീറ്റില്‍ നിന്നും ഇത്തവണയും ബിജെപി മത്സരത്തിന് ഇറക്കിയിരിക്കുന്നത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായ ഹേമ മാലിനിയെ തന്നെയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം എത്തിയാണ് ഹേമ മാലിനി നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചത്.

 ആസ്തി 101 കോടി രൂപ

ആസ്തി 101 കോടി രൂപ

നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹേമമാലിനിയുടെ സ്വത്ത് വിവരങ്ങള്‍ പറയുന്നുണ്ട്. നിലവില്‍ ഹേമമാലിനിയുടെ ആസ്തി 101 കോടി രൂപയാണ്. 2014ല്‍ മധുരയില്‍ നിന്ന് മത്സരിക്കുമ്പോള്‍ ഹേമമാലിനിയുടെ സ്വത്ത് 66 കോടി രൂപയായിരുന്നു.

34.6 കോടി രൂപയുടെ വര്‍ധന

34.6 കോടി രൂപയുടെ വര്‍ധന

അതായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹേമമാലിനിയുടെ ആസ്തിയില്‍ 34.6 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഹേമ മാലിനിയുടെ വീട്, വാഹനങ്ങള്‍, ഓഹരികള്‍ അടക്കമുളള വസ്തുക്കള്‍ കൂട്ടിയുളളത് 101 കോടിയുടെ സ്വത്ത് എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ധര്‍മേന്ദ്രയുടെ ആസ്തി

ധര്‍മേന്ദ്രയുടെ ആസ്തി

ഹേമ മാലിനിയുടെ ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്രയുടെ ആസ്തിയിലും ഈ അഞ്ച് വര്‍ഷം കൊണ്ട് വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 2014ല്‍ നിന്നും 2019ലേക്ക് എത്തിയപ്പോള്‍ 12.30 കോടി രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ 123.85 കോടി രൂപയാണ് ധര്‍മേന്ദ്രയുടെ ആസ്തി.

ആഢംബര ബംഗ്ലാവ്

ആഢംബര ബംഗ്ലാവ്

ഹേമ മാലിനിക്ക് 6.75 കോടി രൂപയുടെ കടമുണ്ട്. ധര്‍മേന്ദ്രയ്ക്ക് 7.37 കോടിയുടേതും. ഈ കടത്തിന്റെ സിംഹഭാഗവും മുംബൈ ജുഹു പാര്‍ലെയിലുളള ആഢംബര ബംഗ്ലാവ് നിര്‍മ്മിക്കുന്നതിന് വേണ്ടിയെടുത്ത ലോണിനത്തിലുള്‍പ്പെടുന്നതാണ്. 58 കോടിയായിരുന്നു ഈ വീടിന്റെ ചിലവ്.

വിന്‍ഡേജ് വാഹനങ്ങൾ

വിന്‍ഡേജ് വാഹനങ്ങൾ

ധര്‍മേന്ദ്രയ്ക്ക് 1965ലെ റേഞ്ച് റോവര്‍ കാര്‍ അടക്കമുളള വിന്‍ഡേജ് വാഹനങ്ങളുടെ വലിയ ശേഖരമുണ്ട്. ഹേമമാലിനി 2003 മുതല്‍ 2009 വരെയും 2011 മുതല്‍ 2012 വരെയും രണ്ട് തവണ രാജ്യസഭാ എംപിയായിരുന്നു. 2014ലാണ് ആദ്യമായി ലോക്‌സഭയില്‍ എത്തിയത്.

തൃണമൂൽ കോൺഗ്രസിന്റെ ആണിക്കല്ലിളക്കാൻ ബിജെപി, മമതയുടെ 100 എംഎൽഎമാർ ബിജെപിയിലേക്ക്!തൃണമൂൽ കോൺഗ്രസിന്റെ ആണിക്കല്ലിളക്കാൻ ബിജെപി, മമതയുടെ 100 എംഎൽഎമാർ ബിജെപിയിലേക്ക്!

Lok Sabha Election 2019: മഥുര ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....

English summary
Lok Sabha Elections 2019: Hema Malini a billionaire, discloses her affidavit to poll panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X