കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരംഗമായി ഹേമമാലിനി; ഭൂരിപക്ഷം രണ്ടേമുക്കാല്‍ ലക്ഷം, എല്ലാം മോദിയും ഷായുമെന്ന് നടി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലി നടത്തിയ 80 ശതമാനം മണ്ഡലത്തിലും ബിജെപി വന്‍ വിജയമാണ് നേടിയത്. ദേശീയതലത്തില്‍ 304 സീറ്റുമായി ബിജെപി വന്‍ കുതിപ്പ് നടത്തുകയും ചെയ്തു. എതിരാളികളെ നിഷ്പ്രഭമാക്കി ബിജെപി നടത്തിയ മുന്നേറ്റത്തില്‍ തോല്‍ക്കുമെന്ന് കരുതിയ സ്ഥാനാര്‍ഥികള്‍ പോലും ജയിച്ചു.

Sunn

ഉത്തര്‍ പ്രദേശിലെ മഥുര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി നടി ഹേമമാലിനി ആയിരുന്നു. രണ്ടാമൂഴം തേടിയ അവര്‍ക്കെതിരെ ഒട്ടേറെ പോരായ്മകള്‍ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ രണ്ടേ മുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് നടി ജയിച്ചു. എല്ലാത്തിനും കടപ്പെട്ടിരിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമാണ് എന്ന് ഹേമമാലിനി പറഞ്ഞു.

മഹാസഖ്യത്തിലെ കക്ഷിയായ രാഷ്ട്രീയ ലോക്ദളിന്റെ നേതാവ് കുന്‍വര്‍ നരേന്ദ്ര സിങ് ആയിരുന്നു ഹേമമാലിനിയുടെ എതിരാളി. അദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. ഹേമമാലിനി ബിജെപിക്ക് വേണ്ടി യുപിയില്‍ ഉടനീളം പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അവരുടെ താര പരിവേഷം ബിജെപിക്ക് നേട്ടമായി എന്നും പറയാം.

കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചുകോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചു

ബിജെപിയുടെ രാജ്യത്തുടനീളമുള്ള പ്രകടനത്തിന് പ്രധാന കാരണം മോദിയും അമിത് ഷായുമാണെന്ന് ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചു. മഥുര മണ്ഡലത്തിലുള്ളവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. പ്രചാരണത്തിനിടെ വയലില്‍ ജോലി ചെയ്യുന്നവര്‍ക്കൊപ്പം നിന്ന ഹേമമാലിനിയുടെ ഫോട്ടോ ഏറെ പ്രചാരം നേടിയിരുന്നു. 70കാരിയായ ഹേമമാലിനിക്ക് വേണ്ടി ഭര്‍ത്താവ് ധര്‍മേന്ദ്രയും പ്രചാരണം നടത്തിയിരുന്നു. ഇവരുടെ മകനും നടനുമായ സണ്ണി ഡിയോള്‍ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജയിച്ചിട്ടുണ്ട്.

English summary
Lok Sabha Election 2019: Hema Malini win, Credits PM Modi and Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X