കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പുതിയ തന്ത്രവുമായി ബിജെപി; 72 നേതാക്കള്‍ക്ക് മന്ത്രിപദവി!! സഖ്യം ഉറപ്പിച്ച് വേറിട്ട നീക്കം

Google Oneindia Malayalam News

Recommended Video

cmsvideo
UPയില്‍ സഖ്യം ഉറപ്പിച്ച് വേറിട്ട നീക്കം | Oneindia Malayalam

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ബിജെപി കളി തുടങ്ങി. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 72 നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കി. വിമതരെയും സഖ്യകക്ഷികളെയും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കം. ഉടന്‍ സഖ്യംവിടുമെന്ന ഭീഷണി മുഴക്കിയിരുന്ന രണ്ടു പാര്‍ട്ടികള്‍ ബിജെപിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് ഇതോട ഉറപ്പായി.

മാത്രമല്ല ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രീതിയിലും ബിജെപിക്ക് ആശ്വാസമുണ്ട്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തുടങ്ങി കിഴക്കന്‍ മേഖലയില്‍ അവസാനിക്കുന്ന മട്ടിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ബിജെപി വിജയം കൈവരിച്ചപ്പോഴെല്ലാം സമാനമായ രീതിയില്‍ തന്നെയായിരുന്നു യുപിയിലെ വോട്ടെടുപ്പ് ഘട്ടങ്ങള്‍. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി ഇറങ്ങുന്നതെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു....

സംസ്ഥാനത്തെ 72 നേതാക്കള്‍ക്ക്

സംസ്ഥാനത്തെ 72 നേതാക്കള്‍ക്ക്

സംസ്ഥാനത്തെ 72 നേതാക്കള്‍ക്കാണ് മന്ത്രി പദവി നല്‍കി യോഗി ആദിത്യനാഥ് ഉത്തരവിറക്കിയത്. എല്ലാവരും മന്ത്രിമാരല്ല. കോര്‍പറേഷന്‍, കമ്മീഷന്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സമിതികളുടെ അധ്യക്ഷരാകും. പക്ഷേ മന്ത്രിപദവി ഇവര്‍ക്കുണ്ടാകും.

രണ്ടു കക്ഷികള്‍

രണ്ടു കക്ഷികള്‍

ബിജെപിക്കൊപ്പം ഉത്തര്‍ പ്രദേശില്‍ പ്രധാനമായും രണ്ട് കക്ഷികളാണുള്ളത്. ഓം പ്രകാശ് രാജ്ബാറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യും അപ്‌നാദളും. ഈ രണ്ട് പാര്‍ട്ടികളിലെ നേതാക്കളെയും മതിയായ രീതിയില്‍ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

മണിക്കൂറുകള്‍ മുമ്പ്

മണിക്കൂറുകള്‍ മുമ്പ്

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു യോഗി സര്‍ക്കാരിന്റെ തീരുമാനം. യുപിയില്‍ ഭിന്നത രൂപപ്പെട്ടാല്‍ അത് പൊതുതിരഞ്ഞെടുപ്പില്‍ ബാധിക്കാന്‍ ഇടയുണ്ടെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. തുടര്‍ന്നാണ് വിമതസ്വരം ഉയര്‍ത്തുന്ന നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കിയത്.

വിമതര്‍ നടത്തിയ നീക്കം

വിമതര്‍ നടത്തിയ നീക്കം

എന്‍ഡിഎ സഖ്യം വിടുമെന്ന് ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞിരുന്നു. സമാജ് വാദി നേതാക്കളുമായും തൃണമൂല്‍ കോണ്‍ഗ്രസുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. സമാനമായ നീക്കം തന്നെയാണ് അപ്‌ന ദളും നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളുമായി അപ്‌നദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ ചര്‍ച്ച നടത്തിയിരുന്നു.

 രാജ്ബാറിന്റെ പാര്‍ട്ടിക്ക് ആറ് പദവി

രാജ്ബാറിന്റെ പാര്‍ട്ടിക്ക് ആറ് പദവി

ഓം പ്രകാശ് രാജ്ബാറിന്റെ പാര്‍ട്ടിയിലെ ആറ് നേതാക്കള്‍ക്കാണ് മന്ത്രി പദവി നല്‍കിയിരിക്കുന്നത്. ഓം പ്രകാശ് രാജ്ബാറിന് നേരത്തെ കാബിനറ്റ് പദവിയുള്ളതാണ്. അതിന് പുറമെയാണ് ആറ് നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കിയിരിക്കുന്നത്.

 രാജ്ബാറിന്റെ ആവശ്യം

രാജ്ബാറിന്റെ ആവശ്യം

ഒബിസി വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്നാണ് രാജ്ബാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബിജെപി സഖ്യം വിടുമെന്നായിരുന്നു രാജ്ബാറിന്റെ ഭീഷണി.

 അനുപ്രിയ പട്ടേലിനെ ചൊടിപ്പിച്ചത്

അനുപ്രിയ പട്ടേലിനെ ചൊടിപ്പിച്ചത്

അനുപ്രിയ പട്ടേല്‍ കേന്ദ്രമന്ത്രിയാണ്. യുപിയില്‍ വിവിധ ഉദ്ഘാടനങ്ങളില്‍ നിന്ന് യോഗി സര്‍ക്കാര്‍ ഇവരെ മാറ്റിനിര്‍ത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സഖ്യം വിടുകയാണെന്ന് അനുപ്രിയ പട്ടേല്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രണ്ടു കക്ഷികളും ബിജെപിക്കൊപ്പം തന്നെ നില്‍ക്കാനാണ് സാധ്യത.

 ബിജെപിക്ക് സന്തോഷവാര്‍ത്ത

ബിജെപിക്ക് സന്തോഷവാര്‍ത്ത

അതേസമയം, യുപിയില്‍ ബിജെപിക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഏഴ് ഘട്ടങ്ങളായിട്ടാണ് യുപിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പടിഞ്ഞാറന്‍ യുപിയില്‍ തുടങ്ങി കിഴക്കന്‍ യുപിയില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത് ബിജെപിക്ക് അനുകൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ വോട്ടെടുപ്പ് നടന്നപ്പോള്‍

നേരത്തെ വോട്ടെടുപ്പ് നടന്നപ്പോള്‍

ദില്ലിയോട് ചേര്‍ന്ന പടിഞ്ഞാറന്‍ യുപിയില്‍ തുടങ്ങി ബിഹാറിനോട് ചേര്‍ന്ന കിഴക്കന്‍ യുപിയില്‍ അവസാനിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോഴെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു ഫലം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇതാണ് തെളിയുന്നത്.

വസ്തുത ഇതാണ്

വസ്തുത ഇതാണ്

2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്, പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം പടിഞ്ഞാറന്‍ മേഖലയില്‍ നിന്നാണ് തുടങ്ങിയത്. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം ബിജെപിക്കൊപ്പമായിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഘടകമല്ലെങ്കിലും ഇങ്ങനെ ഒരു വസ്തുതയുണ്ടെന്ന ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ രണ്ടുഘട്ടങ്ങളുടെ പ്രാധാന്യം

ആദ്യ രണ്ടുഘട്ടങ്ങളുടെ പ്രാധാന്യം

ആദ്യ രണ്ടു ഘട്ടങ്ങള്‍ എല്ലാ തിരഞ്ഞെടുപ്പിലും നിര്‍ണായകമാണെന്ന് ബിജെപി നേതാവ് ന്യൂസ് 18യോട് പറഞ്ഞു. പടിഞ്ഞാറന്‍ യുപി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇവിടെ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചാല്‍ തുടര്‍ന്നുള്ള ഘട്ടങ്ങളിലും പ്രതിഫലിക്കുമെന്ന അദ്ദേഹം പ്രത്യാശിക്കുന്നു.

2012ല്‍ സംഭവിച്ചത് ഇങ്ങനെ

2012ല്‍ സംഭവിച്ചത് ഇങ്ങനെ

2012ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങള്‍ തുടങ്ങിയത് കിഴക്കന്‍ യുപിയില്‍ നിന്നാണ്. എസ്പിയുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ യുപി. ഇവിടെ മികച്ച മുന്നേറ്റം എസ്പി ആദ്യഘട്ടത്തില്‍ പ്രകടിപ്പിച്ചു. ഇതിന്റെ പ്രതിഫലനം തുടര്‍ന്നുള്ള ഘട്ടങ്ങളിലുമുണ്ടായി. ഫലം എസ്പിക്ക് അനുകൂലമായിരുന്നു. അഖിലേഷ് മുഖ്യമന്ത്രിയാകുകയും ചെയ്തു.

കോണ്‍ഗ്രസ് നീങ്ങുന്നത് ഒന്നാം യുപിഎ വഴിയില്‍; 9 സംസ്ഥാനങ്ങള്‍ നിര്‍ണായകം, ഗോദയില്‍ വമ്പന്‍മാര്‍!!കോണ്‍ഗ്രസ് നീങ്ങുന്നത് ഒന്നാം യുപിഎ വഴിയില്‍; 9 സംസ്ഥാനങ്ങള്‍ നിര്‍ണായകം, ഗോദയില്‍ വമ്പന്‍മാര്‍!!

English summary
Lok Sabha Elections 2019: Hours Before EC Announcement, CM Yogi Gave Minister Status to 72 Leaders to Woo Dissenting Allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X