കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക പ്രവര്‍ത്തകരുടെ വിശ്വാസ്യത നേടിയതെങ്ങനെ, ബിജെപിക്കും മഹാസഖ്യത്തിനും ഒരുപോലെ വെല്ലുവിളി

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്ക പ്രവര്‍ത്തകരുടെ വിശ്വാസ്യത നേടിയതെങ്ങനെ?

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി വളരെ കുറച്ച് സമയം കൊണ്ട് യുപിയില്‍ തരംഗമായി മാറി കഴിഞ്ഞു. പ്രവര്‍ത്തകരുടെ വിശ്വാസ്യത അവര്‍ ഇത്ര പെട്ടെന്ന് എങ്ങനെ നേടിയെടുത്തു എന്നത് ഇപ്പോഴും എതിരാളികള്‍ക്ക് വ്യക്തമാണ്. എന്നാല്‍ ഒരു നേതാവും ഇടപെടാന്‍ സാധിക്കാത്ത രീതിയിലാണ് പ്രിയങ്ക പ്രവര്‍ത്തകരിലേക്ക് ഇറങ്ങി ചെന്നത്. ഇത് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരിക്കുകയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് അകന്നത് അവര്‍ക്കിടയിലേക്ക് ഇറങ്ങാതിരുന്നത് കൊണ്ടാണെന്ന് പൊതുവെ വിലയിരുത്തലുണ്ട്. അത് ശരിവെക്കുന്നതാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം. അതേസമയം അവര്‍ പ്രതിപക്ഷ മഹാസഖ്യത്തിനും ബിജെപിക്കുമായി ഒരുക്കിയിരിക്കുന്ന ഓരോ തന്ത്രങ്ങളും വ്യത്യസ്തമാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് അമിത് ആത്മവിശ്വാസം വേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ലളിതമായ ശൈലി

ലളിതമായ ശൈലി

പ്രിയങ്ക യുപിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസ് പരിചയിച്ചിട്ടില്ലാത്ത രീതിയാണ് പ്രിയങ്ക സ്വീകരിച്ചത്. ആദ്യം പ്രവര്‍ത്തകരുടെ സുഖവിവരങ്ങളാണ് അന്വേഷിച്ചത്. പിന്നീട് ബൂത്ത് തലം തൊട്ട് എത്ര വോട്ടര്‍മാരുണ്ട് എന്ന കണക്ക് വരെ അവര്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് മനസ്സിലായി. കോണ്‍ഗ്രസ് നേതാക്കളെ ഓരോ മേഖലയിലും അറിയുന്ന നേതാക്കളാക്കുക എന്ന ടാസ്‌കാണ് ആദ്യം പ്രിയങ്ക സ്വയം ഏറ്റെടുത്തത്.

ജാതി വോട്ടുകള്‍

ജാതി വോട്ടുകള്‍

ദളിതുകളും ഒബിസി വിഭാഗങ്ങളും പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കായി മാറണമെന്നാണ് പ്രിയങ്കുടെ നിര്‍ദേശം. കോണ്‍ഗ്രസിന്റെ ബൂത്ത് തലം തൊട്ട് അത്തരം വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പ്രത്യേക ചുമതല നല്‍കി. ഇതോടെ വിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ചന്ദ്രശേഖര്‍ ആസാദിനെ ഒപ്പം കൂട്ടിയത് പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വായിട്ടുണ്ട്. ഇതെല്ലാം ഓരോ ഘട്ടമായി പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്ക് കൊണ്ടുവന്ന മാറ്റമായിരുന്നു.

മഹാസഖ്യത്തിന് പാര

മഹാസഖ്യത്തിന് പാര

പ്രിയങ്ക ഗാന്ധി വാരണാസിയിലേക്ക് ബോട്ട് മാര്‍ഗം നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിന്റെ തലവര തന്നെ മാറ്റിയെഴുതും. പ്രധാനമായും യാദവ് ഇതര പിന്നോക്ക വിഭാഗങ്ങളിലെ വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് ലഭിക്കും. തീരദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും വളരെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഈ നീക്കം സമാജ് വാദി പാര്‍ട്ടിയോ ബിഎസ്പിയോ കണക്ക് കൂട്ടിയിട്ടില്ലായിരുന്നു.

പ്രിയങ്കയുടെ ലക്ഷ്യം

പ്രിയങ്കയുടെ ലക്ഷ്യം

പ്രിയങ്കയ്ക്ക് മുന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. പ്രധാനമായും ബിജെപിയെ തകര്‍ക്കുകയാണ് ആദ്യ ടാര്‍ഗറ്റ്. അതേസമയം പ്രതിപക്ഷ നിരയിലും തിരിച്ചടി ഉണ്ടാക്കണം. പക്ഷേ യുപിയില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമ്പോള്‍ അതിന്റെ നഷ്ടം കൂടുതലായി ലഭിക്കു എസ്പിക്കും ബിഎസ്പിക്കുമാണ്. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇതേ ഫലമായിരുന്നു. അതേസമയം ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കില്‍ നല്ലൊരു ശതമാനം കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് പ്രവചനം.

കോണ്‍ഗ്രസ് യുപി പിടിക്കും

കോണ്‍ഗ്രസ് യുപി പിടിക്കും

പ്രിയങ്കയുടെ ദളിത്-പിന്നോക്ക വോട്ടുബാങ്ക് കോണ്‍ഗ്രസിനെ വിജയത്തിലെത്തുമെന്ന് ഉറപ്പാണ്. പ്രവര്‍ത്തകര്‍ ഒാരോ മണ്ഡലത്തിലും അവരുടെ പേര് സജീവമായി നിര്‍ത്തുന്നുണ്ട്. 2014ല്‍ മോദി രാജ്യത്തിന്റെ രക്ഷനാണെന്ന് ബിജെപി പ്രചരിച്ചത് പോലെ യുപിയുടെ സൂപ്പര്‍ ഹീറോയായിട്ടാണ് പ്രിയങ്കയെ പ്രവര്‍ത്തകര്‍ ഉയര്‍ത്തി കാണിക്കുന്നത്. മുസ്ലീങ്ങളും ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. പിന്നോക്ക വിഭാഗം യുപിയിലെ മൊത്തം ജനസംഖ്യയുടെ 55 ശതമാനമാണ്. ഇത് യുപിയില്‍ നിര്‍ണായകമാകും.

പൗരി ഗര്‍വാലില്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും.... രാഹുലിന്റെ നീക്കം ഇങ്ങനെപൗരി ഗര്‍വാലില്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും.... രാഹുലിന്റെ നീക്കം ഇങ്ങനെ

English summary
lok sabha election 2019 how priyanka gandhi earned workers trust
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X