കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ വോട്ടെടുപ്പ് തുടങ്ങി: ആദ്യ വോട്ട് രേഖപ്പെടുത്തി 5000 പേര്‍, വോട്ടെടുപ്പിന്റെ കാവല്‍ക്കാര്‍!

Google Oneindia Malayalam News

ലോഹിത്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യം വോട്ട് രേഖപ്പെടുത്തിയത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അംഗങ്ങള്‍. തൊട്ടുപിന്നാലെ മറ്റു സുരക്ഷാ വിഭാഗങ്ങളും വോട്ട് രേഖപ്പെടുത്തി. സര്‍വീസ്, പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം രേഖപ്പെടുത്തുന്നത്. അരുണാചല്‍ പ്രദേശിലെ ലോഹിത്പൂരിലാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

ഐടിബിപി എടിഎസ് മേധാവ് ഡിഐജി സുധാകര്‍ നടരാജന്‍ ആണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ അംഗങ്ങളും വോട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 10ന് അരുണാചല്‍ പ്രദേശിലെ ഐടിബിപിയുടെ അനിമല്‍ ട്രൈനിങ് സ്‌കൂളിലാണ് പോളിങ് തുടങ്ങിയത്. വിവരങ്ങള്‍ ഇങ്ങനെ....

 5000ത്തോളം ഉദ്യോഗസ്ഥര്‍

5000ത്തോളം ഉദ്യോഗസ്ഥര്‍

സുരക്ഷാ വിഭാഗത്തിലെ 5000ത്തോളം ഉദ്യോഗസ്ഥരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 1000ത്തോളം ഐടിബിപി അംഗങ്ങളാണ്. സര്‍വീസ് വോട്ടിനുള്ള ബാലറ്റ് പേപ്പറുകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.

 സോഷ്യല്‍ മീഡിയ വഴിയും

സോഷ്യല്‍ മീഡിയ വഴിയും

ഈ വര്‍ഷം സര്‍വീസ് വോട്ട് ചെയ്യുന്നതിന് പ്രത്യേക പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴിയും പ്രചാരണം നടത്തി. ഇത്തവണ കൂടുതല്‍ സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.

30 ലക്ഷം വോട്ടര്‍മാര്‍

30 ലക്ഷം വോട്ടര്‍മാര്‍

പ്രതിരോധ സേനയിലെയും അര്‍ധസൈനിക വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ സാധിക്കുക. പോസ്റ്റല്‍ ബാലറ്റ് വഴിയോ പ്രതിനിധി വോട്ട് വഴിയോ ഇവര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാം. 30 ലക്ഷം വോട്ടുകളാണ് ഇത്തരത്തില്‍ രേഖപ്പെടുത്താനുള്ളത്.

 അന്തിമ ഫലം മെയ് 23ന്

അന്തിമ ഫലം മെയ് 23ന്

17ാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പാണ് ഏപ്രില്‍ 11 മുതല്‍ ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് മെയ് 18ന് അവസാനിക്കും. വോട്ടെണ്ണല്‍ മെയ് 23നാണ്. രാജ്യം മൊ്ത്തം അന്നേ ദിവസം വോട്ടെണ്ണും. രാത്രിയോടെ രാജ്യം ആര് ഭരിക്കുമെന്ന ചിത്രം തെളിയും.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...

English summary
ITBP Soldiers Cast First Vote for 2019 Polls in Arunachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X