കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!! മോദി-ഷാ നാട്ടിലും കൈ, പ്ലാന്‍ 26 നടപ്പാക്കാന്‍ ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്തിലെ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം | Oneindia Malayalam

അഹ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപിക്ക് ഇത്തവണ കടുത്ത പരീക്ഷണമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ജന്മ പ്രദേശങ്ങളില്‍ കോണ്‍ഗ്രസാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

ഈ ജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്നാണ് ബിജെപിയുടെ ആശങ്ക. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലി ചൊവ്വാഴ്ച അഹ്മദാബാദില്‍ നടത്തിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഈ സാഹചര്യത്തില്‍ പ്ലാന്‍ 26 നടപ്പാക്കാന്‍ ബിജെപി തീരുമാനിച്ചുവെന്നാണ് ഗുജറാത്തില്‍ നിന്നുള്ള പുതിയ വാര്‍ത്ത....

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷം

പട്ടേല്‍ വിഭാഗം ബിജെപിക്ക് എതിരായതാണ് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍കുതിപ്പുണ്ടാക്കി. 15 വര്‍ഷത്തിന് ശേഷമാണ് ഇത്രയും ശക്തമായ പോരാട്ടം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ബിജെപിക്ക് നേരിടേണ്ടി വന്നത്.

ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ്

ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ്

ഗ്രാമങ്ങളിലാണ് കോണ്‍ഗ്രസിന് സ്വാധീനം. നഗരപ്രദേശങ്ങളില്‍ ബിജെപിയുടെ ശക്തിക്ക് ഇളക്കം തട്ടിയിട്ടില്ല. എന്നാല്‍ ഗ്രാമങ്ങളിലെ മാറ്റം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നത്.

മോദിയുടെയും ഷായുടെയും നാട്ടിലും കോണ്‍ഗ്രസ്

മോദിയുടെയും ഷായുടെയും നാട്ടിലും കോണ്‍ഗ്രസ്

മോദിയുടെ ജന്മനാടായ വാദ്‌നഗര്‍ ഉള്‍പ്പെടുന്ന ഉന്‍ജ നിയമസഭാ മണ്ഡലത്തിലും അമിത്ഷായുടെ ജന്മനാട് ഉള്‍പ്പെടുന്ന മന്‍സ മണ്ഡലത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. അന്ന് ദേശീയതലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു കോണ്‍ഗ്രസ് മുന്നേറ്റം. ഈ സാഹചര്യം ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് കേന്ദ്രത്തില്‍ പ്രതിസന്ധിയാകും.

 26ലും ജയിച്ച് ബിജെപി

26ലും ജയിച്ച് ബിജെപി

മോദി തരംഗം ആഞ്ഞടിച്ച 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും ബിജെപിയാണ് മികച്ച വിജയം നേടിയത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. എന്നാല്‍ ഇത്തവണ പൂജ്യത്തില്‍ നിന്ന് തുടങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ബിജെപിയുടെ പരീക്ഷണ ശാല

ബിജെപിയുടെ പരീക്ഷണ ശാല

ബിജെപിയുടെ പരീക്ഷണ ശാല എന്നാണ് ഗുജറാത്തിനെ വിളിക്കാറ്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മാറ്റങ്ങള്‍ പ്രകടമാകുന്നു. നഗരങ്ങള്‍ ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുമ്പോഴും ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാകുകയാണ്.

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

എന്നാല്‍ പുതിയ രാഷ്ട്രീയ കുതിപ്പിനാണ് ബിജെപി ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ വികസന നീക്കങ്ങളെ പ്രകീര്‍ത്തിച്ചാണ് നാല് പേരും കോണ്‍ഗ്രസ് വിട്ടത്. നാല് പേരും സൗരാഷ്ട്രയിലെ ഗ്രാമീണ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലെത്തിയവരാണ്.

ബിജെപിയുടെ പ്ലാന്‍ 26

ബിജെപിയുടെ പ്ലാന്‍ 26

ജവഹര്‍ ചവ്ദ, പര്‍ശോത്തം സബാരിയ, വല്ലഭ് ധരാവിയ, ആശാബെന്‍ പട്ടേല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പ്ലാന്‍ 26 നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ മാറ്റം. 26 ലോക്‌സഭാ മണ്ഡലങ്ങളും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സാധ്യതയുള്ള മണ്ഡലങ്ങള്‍

സാധ്യതയുള്ള മണ്ഡലങ്ങള്‍

കോണ്‍ഗ്രസിന് ഇത്തവണ ലഭിക്കാന്‍ സാധ്യതയുള്ള ലോക്‌സഭാ മണ്ഡലമാണ് ജുനാഗദ്. ഈ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. കൂടാതെ പോര്‍ബന്ധര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം മാത്രമാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം.

 രാജിവെച്ച എംഎല്‍എ മന്ത്രിയായി

രാജിവെച്ച എംഎല്‍എ മന്ത്രിയായി

കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പുള്ള ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള എംഎല്‍എമാരെയാണ് ബിജെപി ചാടിച്ചിരിക്കുന്നത്. ഇവിടെ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി മന്ത്രിപദവി നല്‍കി. ഇതോടെയാണ് മൂന്ന് എംഎല്‍എമാര്‍ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിക്ക് പ്രതീക്ഷയില്ലാത്ത അംറേലി

ബിജെപിക്ക് പ്രതീക്ഷയില്ലാത്ത അംറേലി

അംറേലി ലോക്‌സഭാ സീറ്റ് ഇത്തവണ ബിജെപിക്ക് കിട്ടുമെന്ന് പ്രതീക്ഷയില്ല. കാരണം ഈ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റിലും കോണ്‍ഗ്രസാണ് ജയിച്ചിരിക്കുന്നത്. മാത്രമല്ല ഇവിടെയുള്ള പ്രമുഖനായ ബിജെപി നേതാവ് കനുഭായ് കല്‍സരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അടുത്തിടെയാണ്.

ജസ്ദാനിലും കളംമാറ്റം

ജസ്ദാനിലും കളംമാറ്റം

രാജ്‌കോട്ട് ലോക്‌സഭാ മണ്ഡലത്തിലുള്ള ഏഴ് നിയമസഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. ഇവിടെയുള്ള കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ജസ്ദാന്‍ മണ്ഡലത്തില്‍ വീണ്ടും മല്‍സരിച്ച് ജയിച്ച് അദ്ദേഹം ബിജെപി മന്ത്രിയാകുകയും ചെയ്തു.

കോലി സമുദായം

കോലി സമുദായം

കോലി സമുദായത്തില്‍പ്പെട്ട കുന്‍വാര്‍ജി ബവാരിയ ബിജെപിയില്‍ ചേര്‍ന്നത് മേഖലയില്‍ ബിജെപി ശക്തിപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ജസ്ദാനില്‍ ശക്തമായ സ്വാധീനമുള്ള സമുദായമാണ് കോലികള്‍. ഇവരെ കൂടെ നിര്‍ത്തിയാല്‍ രാജ്‌കോട്ട് മണ്ഡലത്തിലും സൗരാഷ്ട്രയിലും വിജയം ഉറപ്പാണെന്ന് ബിജെപി കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസ് വിട്ട സബാരിയ

കോണ്‍ഗ്രസ് വിട്ട സബാരിയ

അടുത്തിടെ കോണ്‍ഗ്രസ് വിട്ട പര്‍ശോത്തം സബാരിയ എംഎല്‍എയും കോലി സമുദായക്കാരനാണ്. ഇദ്ദേഹം ധ്രഗ്ര നിയമസഭാംഗമായിരുന്നു. ഈ നിയസഭാ മണ്ഡലം ഉള്‍പ്പെടുന്ന സുരേന്ദ്രനഗര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ ആറിടത്തും കോണ്‍ഗ്രസാണ് ജയിച്ചുകയറിയത്.

 മോദിയുടെ നാട് തിരിച്ചുപിടിക്കുന്നു

മോദിയുടെ നാട് തിരിച്ചുപിടിക്കുന്നു

മോദിയുടെ നാട് ഉള്‍പ്പെടുന്ന ഉന്‍ജ നിയമസഭാ മണ്ഡലത്തില്‍ ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ആശാ പട്ടേല്‍. ഇവര്‍ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നു. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് ബിജെപിയുടെ പ്ലാന്‍ 26 നടപ്പാക്കുന്നത്.

കോണ്‍ഗ്രസിന്റെ വരവ്

കോണ്‍ഗ്രസിന്റെ വരവ്

2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 34 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2017ല്‍ 81 ആയി വര്‍ധിച്ചു. പട്ടേല്‍ വിഭാഗം കോണ്‍ഗ്രസിനൊപ്പം നിന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാടുന്നത്. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന്ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന്

English summary
Jittery Over Congress Seizing Its Territories, BJP Tries to Impede Rival's Growing Clout in Rural Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X