കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കമൽനാഥ്, പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കുക ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം സര്‍ക്കാരുണ്ടാക്കാനുളള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ നിയോഗിച്ച് സോണിയാ ഗാന്ധി. പ്രതിപക്ഷത്തെ ബിജെപി വിരുദ്ധരായ പാര്‍ട്ടികളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തി സര്‍ക്കാരിനുളള പിന്തുണ ഉറപ്പിക്കാനാണ് സോണിയ കമല്‍നാഥിനെ നിയോഗിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം മായാവതി കോൺഗ്രസിന്റെ കാൽ വാരും! അഖിലേഷ് കോൺഗ്രസിനൊപ്പമെന്ന് വെളിപ്പെടുത്തൽതിരഞ്ഞെടുപ്പിന് ശേഷം മായാവതി കോൺഗ്രസിന്റെ കാൽ വാരും! അഖിലേഷ് കോൺഗ്രസിനൊപ്പമെന്ന് വെളിപ്പെടുത്തൽ

പ്രദേശിക പാര്‍ട്ടികളിലേക്ക് എത്തുന്നതിനുളള പാലമായാണ് സോണിയ കമല്‍നാഥിനെ ഉത്തരവാദിത്തമേല്‍പ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ഒരു കക്ഷിയും നേടാത്ത സാഹചര്യമുണ്ടായാലാണ് പ്രാദേശിക കക്ഷികളുടെ സഹായം തേടുക. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി പദവി ഏല്‍പ്പിച്ചത് വിശ്വസ്തനായ കമല്‍നാഥിനെയാണ്.

congress

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ചതും ഈ മുതിര്‍ന്ന നേതാവ് ആയിരുന്നു. മധ്യപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം കൊടുത്തതും കമല്‍നാഥ് ആണ്. ആന്ധ്ര പ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ടിആര്‍എസ്, ഒഡിഷയിലെ ബിജെഡി, അടക്കമുളള പാര്‍ട്ടികളെയാണ് കമല്‍നാഥിന് കോണ്‍ഗ്രസിനൊപ്പം ചേര്‍ക്കേണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 23ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.

രാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയരാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ

ഫലമറിഞ്ഞ ശേഷം സര്‍ക്കാര്‍ രൂപീകരണം അടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണിത്. ഈ യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒഡിഷ മുഖ്യമന്ത്രി കൂടിയായ ബിജെഡി നേതാവ് നവീന്‍ പട്‌നായിക്കിനെ കമല്‍നാഥ് നേരിട്ട് ബന്ധപ്പെട്ടാണ് ക്ഷണിച്ചത്. യുപിഎ കക്ഷികളേയും ബിജെപി വിരുദ്ധരേയും ഫലമറിഞ്ഞ ശേഷം എന്‍ഡിഎയിലേക്ക് പോകുന്നതിന് ഇപ്പോഴേ തടയിടുക എന്നതാണ് കമല്‍ നാഥ് വഴി കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Lok Sabha Election 2019: Kamal Nath in charge to negotiate with non NDA parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X