കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ കൊടിക്കുന്നിൽ സുരേഷ്; പ്രോംടേം സ്പീക്കർ ആയേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ കൊടിക്കുന്നിൽ സുരേഷ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വട്ടവും അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള ചുമതല മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന് ലഭിക്കാൻ സാധ്യത. പ്രോ ടേം സ്പീക്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത്. ലോക്സഭാംഗങ്ങളിൽ ഏറ്റവും സീനിയോറിറ്റിയുള്ള ആൾക്കാണ് ഈ പദവി ലഭിക്കുക. ഇത്തവണയത് കൊടിക്കുന്നിൽ സുരേഷാണ്.

കഴിഞ്ഞവട്ടം കർണാടകയിൽ നിന്നുളള ലോക്സഭാംഗം മുനിയപ്പയായിരുന്നു ഏറ്റവും സീനിയർ അംഗം. എന്നാൽ മുനിയപ്പ ഇത്തവണ പരാജയപ്പെട്ടതോടെ കൊടിക്കുന്നിൽ സുരേഷ് പ്രോ ടേം സ്പീക്കർ ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ പ്രധാനമന്ത്രിക്ക് സത്യ പ്രതിജ്ഞച്ചൊല്ലിക്കൊടുക്കേണ്ടത് കൊടിക്കുന്നിൽ ആയിരിക്കും.

miain

മാവേലിക്കരയിൽ വൻ വിജയമാണ് കൊടിക്കുന്നിൽ സുരേഷ് സ്വന്തമാക്കിയത്. ഇടത് കോട്ടകളിൽ പോലും ആദിപത്യം നേടാൻ കൊടിക്കുന്നിലിന് സാധിച്ചു. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വ്യക്തമായ മേൽക്കൈ നേടാനായി. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ 3,79,277 വോട്ടുകൾ നേടിയപ്പോൾ കൊടിക്കുന്നിൽ സുരേഷ് 4,44,415 വോട്ടുകൾ സ്വന്തമാാക്കി. ബിഡിജെഎസ് സ്ഥാനാർത്ഥി തഴവ സഹദേവന് 1,33,546 വോട്ടുകൾ മാത്രമാണ് നേടാനായത്.

കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ ഇടതുപക്ഷം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19 ഇടത്തും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. ആലപ്പുഴയിൽ മാത്രം ഇടത് സ്ഥാനാർത്ഥി എഎം ആരിഫ് വിജയിച്ചു. കേരളത്തിൽ താമര വിരിയിക്കാനുള്ള ബിജെപിയുടെ നീക്കം ഫലം കണ്ടില്ല.

കാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളുംകാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളും

English summary
Mavelikkara MP Kodikkunnil Suresh may become Pro-term speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X