Lok Sabha Election 2019: ബംഗാളിൽ ബിജെപി നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിച്ചു, പ്രതിഷേധം
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍
#WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) hops over a barricade to meet supporters during a public meeting in Ratlam, Madhya Pradesh. (13.5.19) pic.twitter.com/9pPnxOJn1k
— ANI (@ANI) 14 May 2019
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തര്‍ പ്രദേശിലെയും ബിഹാറിലെയും ചണ്ഡിഗഡിലെയും തെരഞ്ഞെടുപ്പ് യോഗങ്ങളിലെത്തും. ഉത്തര്‍ പ്രദേശിലെ 13 മണ്ഡലങ്ങളിലും ബിഹാറിലെ എട്ടു മണ്ഡലങ്ങളിലുമാണ് അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിൽ പ്രചാരണം നടത്തും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൊല്‍ക്കത്ത റാലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതായി ബിജെപി. സൗത്ത് കൊല്‍ക്കത്തയില്‍ മെയ് 15 ന് വൈകുന്നേരം 3 മണിക്ക് റാലി നടത്താന്‍ ബിജെപി അനുമതി തേടിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റാലിക്കും അനുമതി നിഷേധിച്ചു.
ദില്ലി: മെയ്19ന് നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം സജീവമാക്കുകയാണ് നേതാക്കൾ. മധ്യപ്രദേശിൽ പ്രിയങ്കാ ഗാന്ധി നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുണ്ട്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളെ പ്രചാരണ യോഗങ്ങളിൽ ആയുധമാക്കുകയാണ് കോൺഗ്രസ്, കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.













Click it and Unblock the Notifications