Lok sabha election 2019: ഏഴാം ഘട്ടത്തിലെ കൊട്ടിക്കലാശം ഇന്ന്, 59 മണ്ഡലങ്ങൾ ഞായറാഴ്ച വിധിയെഴുതും
പ്രധാനമന്ത്രി പദം കോൺഗ്രസിന് നിർബന്ധമല്ലെന്ന പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് അവകാശ വാദം ഉന്നയിക്കില്ലെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അവസരം കിട്ടിയാൽ ഞങ്ങൾ സർക്കാർ ഉണ്ടാക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
ഡ്സെയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയ നേതാക്കളോട് വിശദീകരണം തേടി ബിജെപി. അനന്ദ് കുമാര്‍ ഹെഗ്ഡേ, പ്രഗ്യാ സിംഗ് താക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവരോടാണ് പാര്‍ട്ടി അച്ചടക്ക കമ്മിറ്റി വിശദീകരണം തേടിയത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി
പത്തനംതിട്ടയിൽ മികച്ച വിജയം നേടുമെന്ന് ബിജെപി പാർലമെന്‍റ് മണ്ഡലം നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ ഏതെങ്കിലും ഒരു മുന്നണിക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തത് അനുകൂല ഘടകമായെന്നും തിരുവന്തപുരത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിലാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏഴാം ഘട്ടത്തിന് ഇന്ന് കൊട്ടിക്കലാശം. 59 ലോക്സഭാ മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളുലെ പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി അവസാനിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന തൃണമൂൽ- ബിജെപി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റിസിൽ വായിക്കാം.













Click it and Unblock the Notifications