Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന ഘട്ടത്തിൽ കണ്ണും നട്ട് നേതാക്കൾ; പ്രചാരണം സജീവം, വിടാതെ വിവാദങ്ങളും

May 13, 2019, 8:33 pm IST

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ച കമൽഹാസനെതിരെ ബോളിവുഡ് നടൻ വിവേക് ഒബ്റോയി. "ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിച്ചോളൂ, എന്തിനാണ് ഹിന്ദു തീവ്രവാദിയെന്ന് വിളിക്കുന്നത്?" വിവേക് ഒബ്റോയി ട്വിറ്ററിൽ കുറിച്ചു.
May 13, 2019, 5:47 pm IST

ഭര്‍ത്താക്കന്മാര്‍ മോദിയുടെ അടുത്ത് പോകുന്നത് ബിജെപിയിലെ വനിതാ നേതാക്കള്‍ക്ക് പേടിയാണെന്ന മായാവതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ട. . ഞങ്ങൾ വനിതകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും തോൽവി ഉറപ്പായപ്പോൾ മായാവതി പിച്ചും പേയും പറയുകയാണെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു.
May 13, 2019, 1:27 pm IST

ബി.ജെ.പിയില്‍ തന്നെ ഗുണദോഷിക്കാന്‍ കഴിയുന്ന ഏക നേതാവാണ് സുമിത്രാ മഹാജനെന്നാണ് മോദി. പ്രധാനമന്ത്രിയെന്ന നിലയില്‍ എന്നെ എല്ലാവര്‍ക്കും അറിയാം. പക്ഷേ ഞങ്ങളുടെ പാര്‍ട്ടിയില്‍ എന്നെ ഗുണദോഷിക്കാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത് സുമിത്രാ മഹാജനാണ്, ഇൻഡോറിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
May 13, 2019, 1:24 pm IST

ബിജെപിയെ ഭാരതീയ ജിന്ന പാർട്ടി എന്ന് വിളിച്ച് കോണ്‍ഗ്രസ് രംഗത്ത്. നെഹ്രുവിനേക്കാൾ ബിജെപി നേതാക്കൾക്ക് പ്രിയം ജിന്നയെ ആണെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.
May 13, 2019, 1:23 pm IST

പൊതുജീവിതം നയിക്കാൻ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകൾ തെളിയിക്കുന്നതെന്ന് അരുൺ ജയ്റ്റ്‍ലി. മായാവതിയുടെ വാക്കുകൾ തരംതാണതാണ്. മൂല്യങ്ങൾ കൂപ്പുകുത്തിയിരിക്കുന്നുവെന്നും ജെയ്റ്റ്ലിയുടെ വിമർശനം
May 13, 2019, 11:27 am IST

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്ക് ബംഗാളില്‍ അനുമതിയില്ല. ജാദവ്പൂരില്‍ അമിത് ഷാ നടത്താന്‍ തീരുമാനിച്ച റോഡ് ഷോയ്ക്കാണ് അനുമതി നല്‍കാതിരുന്നത്. അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിനും അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.
May 13, 2019, 11:10 am IST

മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നുവെന്ന് മായാവതി. മോദിയേ പോലെ ഭർത്താക്കന്‍മാര്‍ തങ്ങളേയും ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നും മായാവതി ആരോപിച്ചു.
May 13, 2019, 10:13 am IST

മധ്യപ്രദേശില്‍ ഒരു പാര്‍ട്ടിക്ക്‌ രണ്ടര മുഖ്യമന്ത്രിമാരാണ്‌ ഉള്ളത്‌. ഇതില്‍ ആരുടെ ഉത്തരവുകളാണ്‌ പിന്തുടരേണ്ടതെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പോലുമറിയില്ല. ഗുണ്ടകള്‍ക്കും കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കുമെല്ലാം യഥേഷ്ടം ചുറ്റിത്തിരിയാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ടെന്നും പ്രധാനമന്ത്രി
May 13, 2019, 10:12 am IST

നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. രാജീവ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തിന് വേണ്ടി മരിച്ച ഒരു ബിജെപിക്കാരന്റെ പേര് പറയാനാകുമോയെന്ന് സിദ്ധരാമയ്യ. എല്ലാം വെറു നുണയാണെന്നും, മോദിയുടെ മറ്റൊരു പേര് നുണയനെന്നാണെന്നും സിദ്ധരാമയ്യ.
May 13, 2019, 10:10 am IST

സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു, അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെ എന്നായിരുന്നുവെന്ന് മകക്ൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ.
May 13, 2019, 7:58 am IST

കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഏപ്രിൽ 24ന് നടത്തിയ വിവാദം പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്,
May 13, 2019, 7:58 am IST

മൂന്നാം മുന്നണി രൂപികരണ നീക്കങ്ങൾ വീണ്ടും സജീവമാക്കി കെസിആർ. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു.
May 13, 2019, 7:58 am IST

കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അപേക്ഷ നൽകിയിട്ടും പോസ്റ്റൽ വോട്ട് ലഭിക്കാതിരുന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം ഇന്നും തുടരും.
May 13, 2019, 7:58 am IST

പ്രിയങ്കാ ഗാന്ധി ഇന്ന് മധ്യപ്രദേശിലെ പ്രചാരണ യോഗത്തിൽ പങ്കെടുക്കും.മഹാകാളിശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രിയങ്ക രത്ലത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. ഇൻഡോറിലെ റോഡ് ഷോയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.
May 13, 2019, 7:58 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. പഞ്ചാബിയെ 13 സീറ്റുകളിലും ഏഴാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ദില്ലി: എഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ഇനിയുള്ളത് ഒരു ഘട്ടം കൂടി. മെയ് 19 ഞായറാഴ്ചയാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഏഴാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേ സമയം ഇന്നലെ പൂർത്തിയായ ആറാം ഘട്ടത്തിൽ 6 മണിവരെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വ്യാപക അക്രമ സംഭവങ്ങൾക്കിടയിലും ബംഗാളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ബിജെപി-ആർഎസ്എസ് പ്രവർത്തകർ കേന്ദ്രസേനാംഗങ്ങളുടെ വേഷത്തിൽ സംസ്ഥാനത്ത് കടന്ന് കൂടിയിട്ടുണ്ടെന്ന് മമതാ ബാനർജി ആരോപിച്ചു. കൂടുതൽ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

live
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+