കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണ യോഗങ്ങൾ കൊഴുപ്പിച്ച് മോദിയും രാഹുലും; രണ്ടാം ഘട്ടത്തിനൊരുങ്ങി രാജ്യം

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട ഏപ്രിൽ 18ന് നടക്കും. തിരഞ്ഞടെുപ്പ് പ്രചാരണ യോഗങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും വീണ്ടും വയനാട്ടിലേക്കെത്തും. രാഹുൽ ഗാന്ധി 17ാം തീയതി വയനാട്ടിലെത്തുമെന്നാണ് വിവരം. കൽപ്പറ്റയൊഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിയെ എത്തിക്കാനാണ് നീക്കം. കൂടുതൽ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

main

Newest First Oldest First
6:12 PM, 13 Apr

കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ കര്‍ഷകരുടെ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സംസ്‌കാരം നമ്മുടെ പ്രതിരോധ മേഖലയെയും സാമ്പത്തിക മേഖലയെയും ദുര്‍ബലമാക്കിയെന്നും മോദി ആരോപിച്ചു
5:20 PM, 13 Apr

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ നാളെ എഐസിസി യോഗം വിളിച്ചു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്‍റെ അധ്യക്ഷതയിലാണ് യോഗം.
5:20 PM, 13 Apr

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ പാവയായതോടെ രാജ്യത്തെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും നായിഡു കുറ്റപ്പെടുത്തി.
5:19 PM, 13 Apr

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തീരുമാനമെടുക്കും.
2:38 PM, 13 Apr

കേന്ദ്രസർക്കാറിനും ബിജെപിക്കുമെതിരേയുള്ള വിമർശനം ശക്തമാക്കി മഹാരാഷ്ട്ര നവനിർമ്മാണ്‍ സേന നേതാവ് രാജ് താക്കറെ. നേരത്തെ രാജ്യം നേരിടുന്ന രണ്ട് ഭീഷണികളാണ് അമിത് ഷായും നരേന്ദ്രമോദിയും എന്ന് അഭിപ്രായപ്പെട്ട രാജ് താക്കറെ ഇന്നലേയും ഇരു നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും രാജ്യത്തില്‍ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നാണ് നന്ദഗഡില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാജ്താക്കറെ അഭിപ്രായപ്പെട്ടത്
2:35 PM, 13 Apr

രാമക്ഷേത്രനിര്‍മ്മാണത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനെത്തുടര്‍ന്ന് ബീഹാറില്‍ പൊതുയോഗത്തിനിടെ ബിജെപി, ജെഡിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
12:13 PM, 13 Apr

സുല്‍ത്താന്‍പൂരിലെ വിവാദ പ്രസംഗത്തില്‍ ബിജെപി സ്ഥാനാര്‍ഥി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്.മുസ്ലിങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ തിരികെ സഹായമൊന്നും ചെയ്യില്ലെന്നായിരുന്നു മനേകയുടെ വിവാദ പ്രസംഗം .മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി.
12:11 PM, 13 Apr

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയതിന് കർഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റർ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂർ കരുതൽ തടങ്കലിൽ വച്ചു
12:11 PM, 13 Apr

മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന വയനാട്ടിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. വയനാട്ടിലെ രണ്ട് സ്ഥാനാർത്ഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു
9:37 AM, 13 Apr

ദില്ലിയിലെ എഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. ക്ഷീലാ ദീക്ഷിത് ഈസ്റ്റ് ദില്ലിയിൽ നിന്നും മത്സരിക്കാൻ സാധ്യത.
9:37 AM, 13 Apr

ആന്ധ്രാ പ്രദേശ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷിനുകൾ വ്യാപകമായി പണിമുടക്കിയതിനെ തുടർന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും.
9:37 AM, 13 Apr

ദില്ലിയിൽ കോൺഗ്രസ്-ആംആദ്മി സഖ്യം സാധ്യമാകാതിരുന്നതിന് പിന്നിൽ അരവിന്ദ് കെജ്രിവാളിന്റെ വാശിയാണെന്ന് എഐസിസി പ്രവർത്തക സമിതിയംസം പിസി ചാക്കോ
9:37 AM, 13 Apr

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ പ്രചാരണത്തിൽ ഇന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കും. വൈകുന്നേരം ആറിന് പേട്ടയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും.
9:37 AM, 13 Apr

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മോദി സംസാരിക്കും. രണ്ട് മാസത്തിനിടെ പ്രധാനമന്ത്രിയുടെ ആറാമത്തെ തമിഴ്നാട് സന്ദർശനമാണിത്.

English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X