കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം ഘട്ടത്തിനൊരുങ്ങി രാജ്യം; നിർണായക മണ്ഡലങ്ങളിൽ പോരാട്ടം, ബംഗാളിൽ അതീവ ജാഗ്രത

Google Oneindia Malayalam News

Newest First Oldest First
8:15 PM, 1 May

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചു. ഏഴു മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ വിജയത്തിനായി രംഗത്തിറക്കുമെന്ന് സിപിഎം ദില്ലി സംസ്ഥാന സെക്രട്ടറി കെ എം തിവാരി അറിയിച്ചു.
7:44 PM, 1 May

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന 668പേരിൽ 126 പേരും ക്രിമിനല്‍ കേസുകളിലകപ്പെട്ടവര്‍. ഇതില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ ബിജെപിയില്‍ നിന്നുള്ളവരാണെന്നാണ് നാഷണല്‍ ഇലക്ഷന്‍വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(ADR) കണക്കുകള്‍ വ്യക്തമാക്കുന്നു.
4:19 PM, 1 May

കോൺ​ഗ്രസിന്റെ 70 വർഷക്കാലത്തെ ഭരണത്തെക്കാൾ മികച്ചതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് വർഷത്തെ ഭരണമെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ്
4:18 PM, 1 May

വാരണാസിയിൽ മഹാസഖ്യത്തിന് തിരിച്ചടി. തേജ് ബഹാദൂറിന്റെ നാമനിര്‍ദേശപത്രിക തള്ളി സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്പി സ്ഥാനാര്‍ഥി തേജ് ബഹാദൂര്‍
3:03 PM, 1 May

ഇരട്ട പൗരത്വം ആരോപിച്ച് രാഹുൽ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജയറാം രമേശ്, മനു അഭിഷേക് സിംഗ് വി എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
1:26 PM, 1 May

ദില്ലിയിൽ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് കേരളത്തിൽ നിന്നും നേതാക്കളെത്തും. കെ സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങിയ നേതാക്കളാണ് എത്തുന്നത്
1:23 PM, 1 May

പോസ്റ്റൽ വോട്ട് അട്ടിമറിയിൽ ഇന്‍റലിജൻസ് സംഘം അന്വേഷണം തുടങ്ങി. എല്ലാ റെയ്ഞ്ച് എസ്‍പിമാരോടും ജില്ലാതല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഇന്‍റലിജൻസ് മേധാവി നിർദ്ദേശം നൽകി.
12:02 PM, 1 May

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തേജ്‌ ബഹാദൂര്‍ യാദവിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്ന്‌ കാണിച്ചാണ്‌ നോട്ടീസ്‌.
12:02 PM, 1 May

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കള്ള വോട്ട് പരാതികളിൽ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയേക്കും. വരണാധികാരിയായ കാസർഗോഡ് ജില്ലാ കളക്ടറാണ് പരാതിയിൽ തെളിവെടുപ്പ് നടത്തുന്നത്.
12:02 PM, 1 May

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിൽ എത്തും. രാമജന്മഭൂമി ക്ഷേത്രമോ തർക്ക ഭൂമിയോ സംരക്ഷിക്കാാൻ ഇടയില്ല. അയോധ്യ നഗരത്തിൽ നിന്ന് അകലെ മായാബസാറിലാണ് സന്ദർശനം.
12:02 PM, 1 May

രാഹുൽ ഗാന്ധിയുടെ പേരിലെ 'ഗാന്ധി' മഹാത്മാ ഗാന്ധിയിൽ നിന്നല്ല ഫിറോസ് ഗാന്ധിയിൽ നിന്ന് വന്നതാണെന്ന് രാഹുൽ ഗാന്ധി. ഫിറോസ് ഗാന്ധിക്ക് ജവഹർ ലാൽ നെഹ്റുവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഗാന്ധി എന്ന പേര് ഉപയോഗിക്കാൻ രാഹുൽ ഗാന്ധിക്ക് അർഹതയില്ല, നരേന്ദ്ര മോദിയാണ് മഹാത്മാ ഗാന്ധിയുടെ പാത പിന്തുടരുന്നതെന്നും ഉമാ ഭാരതി.
12:02 PM, 1 May

ആദ്യഘട്ടഘട്ട വോട്ടെടുപ്പിൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനം.
12:02 PM, 1 May

ബംഗാൾ പോലീസിനോ കേന്ദ്ര സേനയ്ക്കോ പോളിംഗ് ബൂത്തിനകത്ത് പ്രവേശനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രിസൈഡിംഗ് ഓഫീസർ ആവശ്യപ്പെട്ടാൽ മാത്രമെ അകത്ത് പ്രവേശിക്കാനാകു.
12:01 PM, 1 May

പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു
പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പാതി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ചയാണ് അഞ്ചാം ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ് ബറേലി, രാഹുൽ ഗാന്ധിയുടെ അമേഠി, ലക്നൗ തുടങ്ങിയ മണ്ഡലങ്ങൾ അഞ്ചാം ഘട്ടിത്തിൽ ജനവിധി തേടും. പ്രധാന മണ്ഡലങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് റാലിയുമായി സജീവമാകുകയാണ് രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, മായാവതി. അഖിലേഷ് യാദവ് തുടങ്ങിവരെല്ലാം ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുകയാണ്.

main
English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X