കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Election 2019: ഇനി അഞ്ചാം ഘട്ടം, ജാർഖണ്ഡിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി

Google Oneindia Malayalam News

Newest First Oldest First
6:47 PM, 3 May

കാസര്‍കോട് കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ചു. നാല് പേര്‍ പലതവണ പോളിംഗ് ബൂത്തിലെത്തി
5:29 PM, 3 May

ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് അമിത് ഷാ ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി
3:14 PM, 3 May

വടകരയില്‍ കള്ളവോട്ട് നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍റെ ചീഫ് ഇലക്ഷന്‍ ഏജന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ കെ പ്രവീണ്‍ കുമാര്‍ പരാതി നല്‍കി.
3:13 PM, 3 May

14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന കേന്ദ്രമന്ത്രി വിജയ് ​ഗോയലിന്റെ അവകാശ വാദത്തിന് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മിയെ വിലയ്ക്കെടുക്കുക അത്ര എളുപ്പമല്ലെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
1:14 PM, 3 May

50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ഹർജിയിൽ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേൾക്കും
1:13 PM, 3 May

ആം ആദ്മി എംഎൽഎ അനിൽ ബാജ്പേയി ബിജെപിയിൽ ചേരും
12:06 PM, 3 May

പെരുമാറ്റച്ചട്ടലംഘന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത ഉണ്ടായതായി റിപ്പോർട്ട്.
11:23 AM, 3 May

കാസർഗോഡ് കള്ളവോട്ട്; ചീമേനി സ്വദേശികൾക്കെതിരെ ഇന്ന് കേസെടുത്തേക്കും
11:22 AM, 3 May

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ,, രാഹുൽ ഗാന്ധി എന്നിവർ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.
11:22 AM, 3 May

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവനിർമാൺ സേനാ തലവൻ രാജ് താക്കറെ നടത്തിയ റാലികളുടെ ചെലവ് കണക്കുകൾ ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. എംഎൻഎസ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ലെങ്കിലും രാജ് താക്കറെ ഒരു ഡസനോളം തിരഞ്ഞെടുപ്പ് റാലികൾ നടത്തിയിരുന്നു.
11:22 AM, 3 May

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന ചിത്രം പിഎം മോദി ഈ മാസം 24ന് റിലീസ് ചെയ്യും.
11:22 AM, 3 May

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാർട്ടികൾ നിർണായ ശക്തിയായി ഉയരുമെന്ന് തൃണൂൽ വിലയിരുത്തൽ. എൻഡിഎ കേവല ഭൂരിപക്ഷം കടക്കില്ല. ബിജെപി വിരുദ്ധ പാർട്ടികളുടെ സർക്കാരാകും കേന്ദ്രത്തിൽ അധികാരത്തിലെത്തുകയെന്നും തൃണമൂൽ നേതാവ് ഡെറിക് ഒബ്രൈൻ.
11:22 AM, 3 May

ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് മമതാ ബാനർജി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി.

ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും നോട്ടീസ് അയച്ചു. ഉത്തർ പ്രദേശിലെ സാംബലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് നോട്ടീസ് അയച്ചത്. ബാബറിന്റെ പിൻഗാമി എന്ന പ്രസ്താവനയിലാണ് നോട്ടീസ്. മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയെ ഉദ്ദേശിച്ചായിരുന്നു ആദിത്യനാഥിന്റെ പരാമർശം. അതേസമയം മെയ് ആറിന് നടക്കുന്ന അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം സജീവമായി മുന്നോട്ട് പോവുകയാണ്.

modi-rahul
English summary
Lok Sabha Election 2019 live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X