കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

lok Sabha election 2019: ഇനി നാലാം ഘട്ടം; 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ, ഇനി നിശബ്ദ പ്രചാരണം

Google Oneindia Malayalam News

Newest First Oldest First
6:39 PM, 27 Apr

ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയിലായിരുന്നപ്പോള്‍ ദേശീയതയെ കുറിച്ചായിരുന്നു സംസാരിച്ചത്. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ പോയപ്പോള്‍ ജിന്നയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അമിത് ഷാ. മഹാത്മാ ഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയും പോലെ മഹാനായ നേതാവാണ് ജിന്നയെന്നാണ് അദ്ദേഹം പറയുന്നത്. നമ്മുടെ രാജ്യത്തെ വിഭജിച്ചയാളാണ് ജിന്നയെന്നും അമിത് ഷാ
5:34 PM, 27 Apr

മുംബൈ നോർത്ത് സെൻട്രൽ സ്ഥാനാർത്ഥി പൂനം മഹാജന് വേണ്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി
5:32 PM, 27 Apr

കന്നൗജിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഡിംപിൾ യാദവും പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലി
4:06 PM, 27 Apr

കള്ളവോട്ട് : കേസുമായി കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ സുധാകരൻ
3:40 PM, 27 Apr

അനുമതി വാങ്ങാതെ റാലി നടത്തിയതിന് ഈസ്റ്റ് ദല്‍ഹി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതംഗംഭീറിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഈസ്റ്റ് ദല്‍ഹി ഇലക്ടറല്‍ ഓഫീസര്‍ കെ. മഹേഷാണ് ദല്‍ഹി പൊലീസിനോട് ഗംഭീറിനെതിരെ എഫ്.ഐ.ആറെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
1:57 PM, 27 Apr

കാസര്‍കോട്ട് കള്ളവോട്ട് നടന്നതിന് തെളിവായി കോൺഗ്രസ് വീഡിയോ പുറത്ത് വിട്ട സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നൽകിയത്.
1:57 PM, 27 Apr

കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. കള്ളവോട്ട് ചെയ്തതിന്‍റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കോൺഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം.
11:42 AM, 27 Apr

പെരുമാറ്റച്ചട്ടലംഘനം നടത്തിയ എസ്പി സ്ഥാനാർത്ഥി അസംഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. രാംപൂരിലെ എതിർ സ്ഥാനാർത്ഥി ഹേമാ മാലിനിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
11:41 AM, 27 Apr

ദില്ലിയിൽ ആം ആദ്മി പ്രവർത്തകരെ ബിജെപി തടയുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാൾ
11:40 AM, 27 Apr

കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദിക്ക് ശിവസേനയിൽ പുതിയ നിയമനം
10:19 AM, 27 Apr

നോട്ട് നിരോധിച്ചതിനാല്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനമെന്ന വലിയ തീരുമാനത്തെ താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നവരുടെ വ്യാജ പ്രചാരണമാണിതെന്ന് മോദി
10:19 AM, 27 Apr

മുകേഷ് അംബാനിയുടെ മ​ക​ൻ ആനന്ദ് അം​ബാ​നി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പങ്കെടുത്തു. മോ​ദി​യെ കേ​ൾ​ക്കാ​നും രാ​ജ്യ​ത്തെ പി​ന്തു​ണ​യ്ക്കാ​നു​മാ​ണ് താ​നി​വി​ടെ എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു അ​ന​ന്ദ് അം​ബാ​നി​യു​ടെ പ്ര​തി​ക​ര​ണം.
10:19 AM, 27 Apr

വന്ദേ മാതരം ഉരുവിടാത്തവർക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. വന്ദേമാതരം ഉരുവിടാൻ തയാറല്ലാത്തവരെ പാകിസ്താനിലേക്ക് അയക്കണമെന്നും സുരേന്ദ്ര സിംഗ്.
10:19 AM, 27 Apr

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിലും വികസനത്തിലും കോൺഗ്രസ് കുടുംബത്തിന് നിർണായക പങ്കുണ്ടെന്ന് ശത്രുഘ്നൻ സിൻഹ.
10:19 AM, 27 Apr

ഉത്തർപ്രദേശിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥി വോട്ടിന് പണം വിതരണം ചെയ്തുവെന്ന് ആരോപണം. സ്വതന്ത്ര്യസ്ഥാനാർത്ഥി സഞ്ജയ് കുമാർ സഹുവിന് നേരെയാണ് ആരോപണം ഉയർന്ന്. ഇയാളുടെ ഓഫീസിൽ നിന്നും പണം വാങ്ങി ആളുകൾ മടങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാ ഘട്ടത്തിലേക്കുള്ള പ്രചാരണത്തിന് കൊട്ടിക്കലാശമായി. നാളെ നിശബ്ദ പ്രചാരണം നടക്കും. 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. മഹാസഖ്യം ശക്തമായ ഉത്തർപ്രദേശിലെ നിർണായ മണ്ഡലങ്ങളിലും നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

live
English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X