കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയെ ഇളക്കിമറിച്ച റോഡ് ഷോയുമായി നരേന്ദ്ര മോദി, പത്രികാസമര്‍പ്പണം നാളെ

Google Oneindia Malayalam News

വാരണാസിയെ ഇളക്കിമറിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ. സ്വാതന്ത്ര സമര സേനാനിയും ബനാറസ് സര്‍വകലാശാല സ്ഥാപനുമായ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മോദി റോഡ് ഷോ ആരംഭിച്ചത്.

Newest First Oldest First
7:52 PM, 25 Apr

രാജ്യം ബിജെപിയുടെ കൈയ്യില്‍ സുരക്ഷിതമല്ലെന്നും, നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെടുകയും, ഭണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നതാണ് മോദിയുടെ ഭരണരീതിയെന്ന് മായാവതി കുറ്റപ്പെടുത്തി
7:51 PM, 25 Apr

പ്രധാനമന്ത്രി പ്രചാര്‍ മന്ത്രിയായി അധ:പതിച്ചെന്നും, സ്വന്തം പബ്ലിസിറ്റിക്കായിട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും അഖിലേഷ് യാദവ്.
6:32 PM, 25 Apr

ഒപ്പമുണ്ടാവും

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ മോദിക്ക് ഒപ്പമുണ്ടാവും
6:31 PM, 25 Apr

നാളെ

നാളെ പന്ത്രണ്ട് മണിക്കാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്
6:22 PM, 25 Apr

കോണ്‍ഗ്രസില്‍ ചേര്‍ന്നു

പഞ്ചാബില്‍ എഎപി സിറ്റിങ് എംഎല്‍എ നസര്‍ സിങ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാന്‍സയില്‍ നിന്നുള്ള നിയമസഭാംഗമാണ് നസര്‍ സിങ് മന്‍ശാഹിയ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ കോണ്‍‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
6:04 PM, 25 Apr

വിജയം ഉറപ്പ്

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിക്ക് വിജയം ഉറപ്പെന്നും ആര്‍എസ്എസ്
6:03 PM, 25 Apr

ആര്‍എസ്എസ്

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് ആര്‍എസ്എസ്.
5:14 PM, 25 Apr

അയോധ്യയില്‍ റാലി

അടുത്തമാസം 1 ന് നരേന്ദ്ര മോദി അയോധ്യയില്‍ റാലി നടത്തും
3:37 PM, 25 Apr

സമാജ് വാദി പാര്‍ട്ടിയെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്ന് അഖിലേഷ് യാദവ്. 2017 ല്‍ സഖ്യം ചേരുമ്പോള്‍ കോണ്‍ഗ്രസിന് അവര്‍ക്ക് ഇത്ര അഹങ്കാരമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അഖിലേഷ്
2:51 PM, 25 Apr

ഈ തെരഞ്ഞെടുപ്പ്

ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും കെജ്രിവാള്‍.
2:50 PM, 25 Apr

ഉത്തരവാദി രാഹുല്‍ ഗാന്ധി

മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍.
12:42 PM, 25 Apr

പ്രിയങ്ക ഗാന്ധി

മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു
12:33 PM, 25 Apr

വാരണാസിയില്‍

വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. മോദിക്കെതിരെ അജയ് റായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും
11:04 AM, 25 Apr

വിമര്‍ശനം

ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് നേരത്തെ മമത ബാനർജി വിമര്‍ശിച്ചിരുന്നു
10:35 AM, 25 Apr

മുഖ്യമന്ത്രിക്ക് നിരാശ

മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞത് നിരാശ കൊണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
9:53 AM, 25 Apr

പിന്‍വലിക്കണം

ബെഗുസരായിയില്‍ കനയ്യയുടെ വിജയം ഉറപ്പാക്കാന്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് തേജസ്വി യാദവിനോട് സിപിഐ
7:41 AM, 25 Apr

2014 ല്‍

2014 ലാണ് നരേന്ദ്ര മോദി ആദ്യമായി വാരണാസിയില്‍ നിന്നും ജനവിധി തേടുന്നത്
7:40 AM, 25 Apr

ക്ഷേത്ര ദർശനം

രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരെ കാണും.
7:40 AM, 25 Apr

12 മണിക്ക്

നാളെ 12 മണിക്കാണ് നരേന്ദ്ര മോദി വാരണാസിയിൽ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുന്നത്

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. 2014 മണ്ഡലത്തില്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനും പിന്നിലും മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായി. നേരത്തെ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വർഷം മുൻപ് ഇന്ത്യയെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും വെസ്റ്റ് ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവര്‍ത്തരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇന്നാ വാരാണാസിയില്‍ മോദിയുടെ റോഡ് ഷോ നടക്കുന്നുണ്ട്. നാളെയും വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.

<strong>മോദിക്കെതിരെ രൂക്ഷ വിമര്‍ശനം: രാഹുലിന് പ്രശംസ.. രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷ: വിജേന്ദര്‍ സിങ്</strong>മോദിക്കെതിരെ രൂക്ഷ വിമര്‍ശനം: രാഹുലിന് പ്രശംസ.. രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷ: വിജേന്ദര്‍ സിങ്

Recommended Video

cmsvideo
    മോദിയുടെ പത്രികാ സമർപ്പണം ആഘോഷമാക്കാന്‍ ഒരുങ്ങി BJP

    ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് റോഡ് ഷോ നടക്കുന്നത്. ബി എച്ച് യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റർ പിന്നിട്ട് ദശാശ്വമേധ ഘട്ടിൽ അവസാനിക്കും. കടുത്ത മത്സരം നടക്കുന്ന യുപിയില്‍ വാരാണസിയിലെ റോഡ് ഷോ യിലൂടെ പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ് മോദിയുടേയും ബിജെപിയുടെ ശ്രമം.

    narendra-mod

    കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ തത്സമയ വിവരങ്ങള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം ചേരു..

    English summary
    lok sabha election 2019, live updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X