കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Election 2019: ആറാം ഘട്ടം മെയ് 12ന്, തേജ് ബഹദൂർ യാദവിന് തിരിച്ചടി, ഹർജി തള്ളി

Google Oneindia Malayalam News

Newest First Oldest First
6:12 PM, 9 May

പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി.
6:12 PM, 9 May

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയെ അം​ഗീകരിക്കാത്ത മമത പാകിസ്ഥാൻ പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി കാണുന്നതിൽ അഭിമാനിക്കുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.
6:10 PM, 9 May

വാര്‍ത്തസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയക്കം രണ്ട് നേതാക്കള്‍ക്കെതിരെ കേസ്.
12:11 PM, 9 May

വാരണാസിയിൽ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ തേജ് ബഹദൂർ യാദവ് നൽകിയ ഹർജി തള്ളി
12:00 PM, 9 May

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ രാജീവ് ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് വിശ്വസിക്കില്ലെന്നും കര്‍ണാടക ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്.
11:59 AM, 9 May

സിഖ് വിരുദ്ധ കലാപത്തിന് രാജീവ് ഗാന്ധി നേരിട്ട് ആഹ്വാനം ചെയ്തെന്ന് ബിജെപിയുടെ ട്വീറ്റ്. കൂട്ടക്കൊലയിൽ രാജീവ് ഗാന്ധി സർക്കാരിന് നേരിട്ട് പങ്കുണ്ടായിരുന്നുവെന്ന് കലാപത്തെക്കുറിച്ച അന്വേഷിച്ച ജസ്ററിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും ട്വീറ്റ്.
11:54 AM, 9 May

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. മോദി 180 ഡിഗ്രി പ്രധാനമന്ത്രിയാണെന്നും വാക്കുകളും പ്രവർത്തികളും പരസ്പര വിരുദ്ധമാണെന്നും അഖിലേഷ്.
11:53 AM, 9 May

രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വ കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. വിദേശ കമ്പനികളുടെ രേഖകളിൽ വിദേശ പൗരനെന്ന് എഴുതിയിട്ടുണ്ടാകാം. അതുകൊണ്ട് രാഹുൽ വിദേശിയാകുമോയെന്ന് ചീഫ് ജസ്റ്റിസ്.
10:12 AM, 9 May

നോട്ട് നിരോധനത്തിന്റെ പേരിൽ വോട്ട് തേടാൻ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി. ശക്തമായ ത്രികോണ പോരാട്ടമാണ് ദില്ലിയിൽ നടക്കുന്നത്. അവസാന ഘട്ടത്തിലെങ്കിലും സ്ത്രീ സുരക്ഷയും നോട്ട് നിരോധനവും ജിഎസ്ടിയും പ്രചാരണായുധമാക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നാണ് പ്രിയങ്കയുടെ വെല്ലുവിളി.
10:08 AM, 9 May

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന ആരോപണം സുപ്രീം കോടതി ഇന്ന് പരിശോധിക്കും.യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
7:54 AM, 9 May

പൊള്ളയായ വാ​ഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തതെന്ന് കോൺഗ്രസ് വക്താവ് ജയ്‍‍വീര്‍ ഷെർഗിൽ പറഞ്ഞു. മോദി പരസ്യങ്ങളുടെ രാജാവും അതേസമയം വികസനത്തിന്റെ വില്ലനാണെന്നും ഷെർഗിൽ കുറ്റപ്പെടുത്തി.
7:54 AM, 9 May

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നൽകിയ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
7:53 AM, 9 May

രാഹുൽ ഗാന്ധി ഹരിയാനയിലും, മധ്യപ്രദേശിലും ദില്ലിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും,
7:53 AM, 9 May

ബിജെപി അധ്യക്ഷൻ ഇന്ന് ഉത്തർപ്രദേശിൽ പ്രചാരണം നടത്തും.
7:53 AM, 9 May

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇന്ന് കൊൽക്കത്തയിലെ പ്രചാരണ റാലിയിൽ പങ്കെടുക്കും.

ദില്ലി: 7 ഘട്ടങ്ങളിലായാണ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ 2014ലെ വമ്പൻ വിജയം ആവർത്തിക്കാൻ ബിജെപിക്ക് കഴിയില്ലെന്നാണ് വിലയിരുത്തലുകൾ. മെയ് 12നാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ടങ്ങൾക്ക് മുമ്പായി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നൽകിയ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നൽകിയ ഹർജി സുപ്രീംകോടതി തളളി

live
English summary
Lok sabha Election Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X