കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. ഒന്നല്ല രണ്ടെണ്ണാണ് ഒരുമിച്ച് കിട്ടിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതിന് പുറമേ പ്രകാശ് അംബേദ്ക്കര്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മഹാസഖ്യം രൂപീകരിച്ച് വലിയ നേട്ടം സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണിത്.

അതേസമയം ബിജെപി ഇതിലൂടെ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന്റെ വളര്‍ച്ചയും ശിവസേനയുടെ വിമത നീക്കങ്ങളും പ്രതിരോധത്തിലാക്കിയിരുന്ന ബിജെപി പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വിമത നീക്കങ്ങള്‍ ഇല്ലാതാക്കാനായി രാഹുല്‍ ഗാന്ധി നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് പുതിയ കാര്യങ്ങളിലൂടെ വ്യക്തമാകുന്നത്.

പ്രതിപക്ഷ നേതാവിന്റെ മകന്‍

പ്രതിപക്ഷ നേതാവിന്റെ മകന്‍

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ സുജയ് വിഖെ പാട്ടീലാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. സുജയ് തൊട്ടുപിന്നാലെ ബിജെപിയില്‍ ചേരുകയും ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സംസ്ഥാന അധ്യക്ഷന്‍ റാവുസാഹിബ് ദാന്‍വെയുടെയും സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.

എന്‍സിപി പാരവെച്ചു

എന്‍സിപി പാരവെച്ചു

രാധാകൃഷ്ണ പാട്ടീല്‍ മകന് സീറ്റ് ലഭിക്കുന്നതിനായി രാഹുല്‍ ഗാന്ധിയെയും അശോക് ചവാനെയും കണ്ടിരുന്നു. എന്നാല്‍ പാട്ടീല്‍ മകന് വേണ്ടി ആവശ്യപ്പെട്ട അഹമ്മദ്‌നഗര്‍ സീറ്റ് എന്‍സിപിയുടെ കൈവശമാണ് ഉള്ളത്. അതുകൊണ്ട് സുജയിക്ക് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. ഈ സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് എന്‍സിപി നേരത്തെ തന്നെ അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന് വന്‍ വീഴ്ച്ച

കോണ്‍ഗ്രസിന് വന്‍ വീഴ്ച്ച

ബ്രാഹ്മണ, ദളിത് വോട്ടുബാങ്കില്‍ ഒരുപോലെ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള നേതാവാണ് രാധാകൃഷ്ണ പാട്ടീല്‍. അദ്ദേഹത്തിന്റെ മകന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. നേരത്തെ തന്നെ സുജയ് ബിജെപി നേതാക്കളായ ഗിരീഷ് മഹാജനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് ഗൗരവത്തിലെടുത്തില്ല. പാര്‍ട്ടി തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് സുജയ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി ടിക്കറ്റില്‍ മത്സരിക്കും

ബിജെപി ടിക്കറ്റില്‍ മത്സരിക്കും

അഹമ്മദ്‌നഗറില്‍ സുജയ് മത്സരിക്കുമെന്ന് ബിജെപി സൂചിപ്പിക്കുന്നു. നിലവില്‍ ദിലീപ് ഗാന്ധിയാണ് അഹമ്മദ്‌നഗറില്‍ ബിജെപിയുടെ എംപി. ഇയാളെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റിയേക്കും. അതേസമയം തന്റെ പിതാവിന്റെ സമ്മതത്തോടെയാണ് കോണ്‍ഗ്രസ് വിട്ടതെന്ന് സുജയ് പറഞ്ഞു. മകനെ അവഗണിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ രാധാകൃഷ്ണ പാട്ടീല്‍ പ്രതിഷേധം നടത്തുന്നുണ്ട്. അടുത്തിടെ നിരവധി നേതാക്കള്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം കാരണം പാര്‍ട്ടി വിട്ടെന്നും പാട്ടീല്‍ ചൂണ്ടിക്കാണിക്കുന്നു.

അംബേദ്ക്കറും ഇല്ല

അംബേദ്ക്കറും ഇല്ല

ദളിത് നേതാവ് പ്രകാശ് അംബേദ്ക്കര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞിരിക്കുകയാണ്. അദ്ദേഹവുമായി സീറ്റ് ചര്‍ച്ച അവസാനിച്ചെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പ്രകാശ് അംബേദ്ക്കര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. 48 സീറ്റിലും അദ്ദേഹത്തിന്റെ വഞ്ചിത് ബഹുജന്‍ അഗാഡി മത്സരിക്കും. അംബേദ്ക്കര്‍ 22 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് കഴിഞ്ഞു.

ഷിന്‍ഡെക്കെതിരെ മത്സരിക്കും

ഷിന്‍ഡെക്കെതിരെ മത്സരിക്കും

കോണ്‍ഗ്രസിന് വലിയ തലവേദനയാണ് അംബേദ്ക്കര്‍ ഉയര്‍ത്തുന്നത്. സോലാപൂരില്‍ താന്‍ നേരിട്ട് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മണ്ഡലമാണിത്. 2014ല്‍ ഷിന്‍ഡെ ബിജെപിയുടെ ശരത് ബാന്‍സോദെയോട് തോറ്റിരുന്നു. ഇത്തവണ അംബേദ്ക്കറും കൂടിയെത്തുന്നതോടെ അദ്ദേഹം ജയിക്കുന്ന കാര്യം പ്രയാസമാകും. ഷിന്‍ഡെയും ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്.

ചോദിച്ചത് 23

ചോദിച്ചത് 23

അംബേദ്ക്കര്‍ ആവശ്യപ്പെട്ടത് 23 സീറ്റുകളാണ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനായി 25 സീറ്റാണ് ആകെ അദ്ദേഹം നല്‍കാന്‍ തയ്യാറായത്. ഇത് കോണ്‍ഗ്രസ് തുടക്കത്തില്‍ തന്നെ തള്ളി. ബാരാമതി, യവത്മല്‍, നന്ദേഡ് തുടങ്ങിയ സുപ്രധാന സീറ്റുകളും തനിക്ക് വേണമെന്നാണ് അംബേദ്ക്കര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അതേസമയം അസാദ്ദുദീന്‍ ഒവൈസിയെയും ഒപ്പം കൂട്ടിയാണ് പ്രകാശ് അംബേദ്ക്കര്‍ കോണ്‍ഗ്രസിനെ നേരിടുന്നത്. രണ്ട് സീറ്റുകളില്‍ ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കും.

കോണ്‍ഗ്രസിന് 268 മണ്ഡലങ്ങളില്‍ ജയസാധ്യത, റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ രാഹുല്‍!!കോണ്‍ഗ്രസിന് 268 മണ്ഡലങ്ങളില്‍ ജയസാധ്യത, റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ രാഹുല്‍!!

English summary
lok sabha election 2019 maharashtra congress leader of opposition radakrishna patils son joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X