കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മുന്നിൽ അടിപതറി, രാജി സന്നദ്ധയായി മമതയും! ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാർ!

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടികളെ നിഷ്പ്രഭമാക്കിയ വിജയം ബിജെപി നേടിയ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ രാജി നാടകങ്ങള്‍ തുടരുകയാണ്. ഉത്തര്‍ പ്രദേശ്, കര്‍ണാടക അടക്കമുളള പിസിസി അധ്യക്ഷന്മാര്‍ രാജി വെച്ച് കഴിഞ്ഞു. രാജി വെയ്ക്കാനുളള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ മുതിര്‍ന്ന നേതാക്കള്‍ പിന്തിരിപ്പിച്ചു.

കോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾകോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾ

അതിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലുമുണ്ട് രാജി നീക്കങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കാന്‍ തയ്യാറാണെന്ന് താന്‍ നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു എന്നാണ് മമത ബാനര്‍ജി വെളിപ്പെടുത്തിയിരിക്കുന്നത്.

bjp

എന്നാല്‍ തന്റെ രാജിയാവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മമത ബാനര്‍ജി ആദ്യമായാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചാലും പാര്‍ട്ടി അധ്യക്ഷയായി താന്‍ തുടരുമെന്നും മമത പറഞ്ഞു. ആറ് മാസത്തോളമായി താന്‍ അധികാരമില്ലാത്ത മുഖ്യമന്ത്രിയാണെന്നും അത് സാധ്യമല്ലെന്നും മമത തുറന്നടിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസിൽ എതിർശബ്ദം! അധ്യക്ഷനായി അമരീന്ദർ സിംഗോ കമൽനാഥോ ഗെഹ്ലോട്ടോ!രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസിൽ എതിർശബ്ദം! അധ്യക്ഷനായി അമരീന്ദർ സിംഗോ കമൽനാഥോ ഗെഹ്ലോട്ടോ!

തൃണമൂല്‍ കോട്ടയായ ബംഗാളിലേക്ക് ഇക്കുറി ബിജെപി തിരമാല പോലെ അടിച്ച് കയറുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായിരുന്നത് 2 സീറ്റുകള്‍ മാത്രമായിരുന്നു. ഇക്കുറി ആകെയുളള 42 സീറ്റുകളില്‍ 18 സീറ്റ് ബിജെപി നേടി. തൃണമൂലിന് ലഭിച്ചത് 22 സീറ്റാണ്. ബിജെപിയുടെ ഈ വിജയം താന്‍ അംഗീകരിക്കില്ലെന്ന് നേരത്തെ മമത പ്രതികരിച്ചിരുന്നു.

English summary
Lok Sabha Elections 2019: Mamata says 'ready to step down from Bengal CM post'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X