കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, 10 സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു | Oneindia Malayalam

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുവിട്ടിരിക്കുകയാണ്. പത്ത് സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയില്‍ 40.5 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണെന്ന് മമത പറഞ്ഞു. ജാധവ്പൂര്‍ എംപി സുഗത ബോസ്, സിന്ധ്യ റോയ്, സുബ്രത ബക്ഷി, ഉമ സോറന്‍ എന്നിവരാണ് ഇത്തവണ മത്സരിക്കാതിരിക്കുന്നത്.

1

പ്രമുഖ സിനിമാ താരങ്ങള്‍ തൃണമൂലിനായി മത്സരിക്കുന്നുണ്ട്. ബങ്കുരയില്‍ നിന്നുള്ള എംപിയും അഭിനേത്രിയുമായ മൂണ്‍ മൂണ്‍ സെന്‍ ഇത്തവണ ബാബുല്‍ സുപ്രിയോക്കെതിരെ മത്സരിക്കും. അസന്‍സോളിലാണ് മത്സരം നടക്കുക. ബാബുല്‍ സുപ്രിയോയും അഭിനേതാവാണ്. മുന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി ബാരക്‌പോരില്‍ നിന്ന് മത്സരിക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്നും മത്സരിക്കുന്നത്. റായ്ഗഞ്ചില്‍ കനയ്യലാല്‍ അഗര്‍വാള്‍ മത്സരിക്കും.

മാല്‍ഡ ഉത്തറില്‍ മുന്‍ കോണ്‍ഗ്രസ് എംപി മൗസം നൂറാണ് മ്തസരിക്കുന്നത്. കൃഷ്ണനഗറില്‍ മോഹുവ മിത്ര മത്സരിക്കും. മമത ബാല താത്തൂര്‍ ബോന്‍ഗാവില്‍ നിന്നും മത്സരിക്കും. സിനിമാ താരങ്ങളായ നസ്രത് ജഹാന്‍, മിമി ചക്രവര്‍ത്തി എന്നിവരെയും മമത കളത്തിലിറക്കിയിട്ടുണ്ട്. നടനും ഗതലിലെ എംപിയുമായ ദീപക് അധികാരിയും മത്സരിക്കുന്നുണ്ട്. ബിജെപിക്കെതിരെ ഏറ്റവും മികച്ച നേതാക്കളെയാണ് ഇത്തവമ മമത രംഗത്തിറക്കിയിട്ടുള്ളത്.

അതേസമയം പ്രതിപക്ഷ നേതാക്കള്‍ വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് മമത പറഞ്ഞു. അഖിലേഷ് യാദവിനും മായാവതിക്കും മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. വേണ്ടി വന്നാല്‍ വാരണാസിയില്‍ പ്രചാരണത്തിനെത്തും. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗത്തില്‍ താന്‍ പങ്കെടുക്കുമോ എന്ിന കാര്യത്തില്‍ ഉറപ്പില്ല. മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയാണെന്നും മമത വ്യക്തമാക്കി.

കോണ്‍ഗ്രസിന് 268 മണ്ഡലങ്ങളില്‍ ജയസാധ്യത, റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ രാഹുല്‍!!കോണ്‍ഗ്രസിന് 268 മണ്ഡലങ്ങളില്‍ ജയസാധ്യത, റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ രാഹുല്‍!!

English summary
lok sabha election 2019 mamata releases tmc list for all 42 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X