കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്താകെ സമർപ്പിക്കപ്പെട്ടത് 303 നാമ നിർദ്ദേശ പത്രികകൾ; വിധിയെഴുതാൻ രാജ്യം

Google Oneindia Malayalam News

Newest First Oldest First
6:53 PM, 5 Apr

നമ്മുടെ വ്യോമസേന പാകിസ്താനെ ആക്രമിച്ചപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഞാനാണ് ആക്രമണം നടത്തിയതെന്നാണെന്ന് രാഹുല്‍ ഗാന്ധി. നമ്മുടെ സൈന്യത്തെ അദ്ദേഹം അപമാനിച്ചെന്നും രാഹുല്‍ പറഞ്ഞു.
6:51 PM, 5 Apr

പ്രധാനമന്ത്രി ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്. എല്ലാ നേതാക്കളെയും കെട്ടിപ്പിടിക്കുന്നുണ്ട്. പാകിസ്താനില്‍ പോയി ബിരിയാണി വരെ കഴിച്ചു. എന്നാല്‍ ഇന്ത്യയിലെയും വാരണാസിയിലെയും പാവപ്പെട്ട കുടുംബങ്ങളെ അദ്ദേഹം കെട്ടിപ്പിടിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി.
5:17 PM, 5 Apr

ന്യായ് പദ്ധതിക്കായി ആദായ നികുതി വർധിപ്പിക്കില്ല, മധ്യവർഗത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് രാഹുൽ ഗാന്ധി
5:16 PM, 5 Apr

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹമാണുള്ളതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, അദ്ദേഹം തിരിച്ച് തന്നെ സ്നേഹിക്കുന്നില്ലെന്നും പൂനെയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ രാഹുല്‍ പറഞ്ഞു
2:29 PM, 5 Apr

എറണാകുളം മണ്ഡലത്തിൽ സരിത എസ് നായരുടെ നാമനിർദേശ പത്രികയിൽ കേസുകളുടെ വിശദാംശങ്ങളിൽ അവ്യക്തത. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി.
2:27 PM, 5 Apr

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ പിന്തുണച്ച് കോൺഗ്രസ്. ദേശീയത രാഷ്ട്രീയവത്ക്കരിക്കരുതെന്ന അദ്വാനിയുടെ നിലപാടിനോട് യോജിക്കുന്നു
2:26 PM, 5 Apr

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. ഇൻഡോറിൽ സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടതില്ല. പാർട്ടി നേതൃത്വത്തിന് സ്പീക്കർ കത്തയച്ചു
11:31 AM, 5 Apr

മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ആർഎസ്എസ് ശ്രമം. എൽകെ അധ്വാനിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം മുരളീമനോഹർ ജോഷിയെ ഒപ്പം നിർത്താൻ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മോദിക്കെതിരെ വാരണാസിയിൽ മത്സരിച്ചേക്കും
11:29 AM, 5 Apr

മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ്, കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ട്. കോൺഗ്രസ് ജയിച്ചാൽ രാജ്യം മുഴുവൻ ഈ വൈറസ് ബാധിക്കുമെന്നും ആദിത്യനാഥ്
11:28 AM, 5 Apr

പ്രധാനമന്ത്രി പദം തന്‍റെ ലക്ഷ്യമല്ലെന്നും നരേന്ദ്ര മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും നിതിൻ ഗഡ്കരി.കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് കുറഞ്ഞത് നാല് ബിജെപി എംപിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന വിഷയമെന്നും ഗഡ്കരി.
10:00 AM, 5 Apr

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം. ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി.
10:00 AM, 5 Apr

ബിജെപി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
10:00 AM, 5 Apr

ബിജെപി ഭരണത്തിൽ രാജ്യത്തെ ജനങ്ങളാകെ നിരാശരാണെന്ന് ബിഎസ്പി നേതാവ് മായാവതി. കോൺഗ്രസിന്റേത് ഒരിക്കലും നടപ്പിലാകാത്ത വാഗ്ദാനങ്ങൾ മാത്രമാണെന്നും മായാവതി കുറ്റപ്പെടുത്തി.
9:59 AM, 5 Apr

സ്വന്തം പാർട്ടി തന്നെ അധ്വാനിയെ തള്ളിപ്പറഞ്ഞതിൽ സങ്കടമുണ്ടെന്ന് റോബർട്ട് വാധ്ര.
9:59 AM, 5 Apr

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്ന് അപരന്മാർ. തമിഴ്നാട് സ്വദേശി രാഘുല്‍ ഗാന്ധി അഖിലേന്ത്യാ മക്കള്‍ കഴകത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും, മറ്റ് രണ്ട് പേർ സ്വതന്ത്ര്യന്മാരാണ്.
9:59 AM, 5 Apr

ലോക്സഭാ തിരഞ്ഞെടുപ്പൽ എൽഡിഎഫിനും മൂന്നും സീറ്റുകൾ വീതം ലഭിച്ചേക്കുമെന്ന് മനോരമ-കാർവി അഭിപ്രായ വോട്ടെടുപ്പ് സർവേ. വടകരയും ചാലക്കുടിയും അടക്കം നാലു സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതയെന്നും സർവേ ഫലം.

ദില്ലി: രാജ്യം വിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം. നിർണായക രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികളാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. നാമ നിർദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന ഇന്ന് നടക്കും.

പത്തനംതിട്ടയിൽ കെ സുരേന്ദ്രനും ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനും പുതിയ സെറ്റ് പത്രിക സമർപ്പിച്ചിരുന്നു. ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് വയനാട്ടിലും ആറ്റിങ്ങലിലുമാണ്.

live
English summary
Lok sabha election Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X