കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗ് വൈറസല്ല, ആന്റി വൈറസ് എന്ന് കുഞ്ഞാലിക്കുട്ടി; യോഗിക്കെതിരെ ലീഗിന്റെ പരാതി

Google Oneindia Malayalam News

ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ വൈറസ് പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ദേശീയ സെക്രട്ടറി ഖുര്‍റം എ ഉമര്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരടങ്ങുന്ന മുസ്ലിം ലീഗ് പ്രതിനിധികളാണ് പരാതി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണിതെന്ന് പരാതിയില്‍ പറയുന്നു.

yogi

മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യം മൊത്തം വൈറസ് ബാധിക്കുമെന്നുമാണ് യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം പറഞ്ഞത്. ചില എന്‍ഡിഎ നേതാക്കളും സമാനമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.

ചരിത്രപരമായ യാതൊരു പിന്തുണയുമില്ലാതെയാണ് യോഗി മുസ്ലിം ലീഗിനെതിരെ പ്രസ്താവന നടത്തിയത്. ഐപിസി 153എ പ്രകാരം കേസെടുക്കണമെന്നും മുസ്ലിം ലീഗ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ശിരോമണി അകാലിദള്‍ എംഎല്‍എ എംഎസ് സിര്‍സക്കെതിരെ കേസെടുക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന് പാകിസ്താന്‍ ബന്ധമുണ്ടെന്നാണ് സിര്‍സ ആരോപിച്ചത്.

ഷിഫാലി വൈദ്യ, കോയിന മിത്ര, ഗിരിരാജ് സിങ്, ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ എന്നിവരും മുസ്ലിം ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...

സ്വാതന്ത്ര്യത്തിന് ശേഷമാണ് മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടത്. രാജ്യത്തിന്റെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. രാജ്യത്തിന്റെ വിഭജനത്തില്‍ മുസ്ലിം ലീഗിന് പങ്കില്ല. വിദ്വേഷ പ്രചാരണം നടത്തുകയാണ് എന്‍ഡിഎ നേതാക്കള്‍. ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് വൈറസല്ല ആന്റി വൈറസാണെന്ന് വിഷയത്തോട് പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

English summary
Muslim League Approaches EC With Complaint Against Adityanath for 'Virus' Remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X