കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ ബിജെപിയോ കോണ്‍ഗ്രസോ? വിധി നിര്‍ണയ ഘടകങ്ങള്‍... മുസ്ലിംകള്‍ കനിഞ്ഞാല്‍...

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനവും യുപിയാണ്. അതുകൊണ്ടുതന്നെ യുപിയില്‍ ആര് ജയിക്കുമെന്നത് നിര്‍ണായകമാണ്. യുപിയില്‍ ആര് ജയിക്കുമെന്ന് നിര്‍ണയിക്കുന്നതില്‍ പ്രധാനം ജാതി വോട്ടുകളാണ്. ജാതി അടിസ്ഥാനമാക്കിയാണ് യുപിയിലെ പല പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതും.

2014ല്‍ സംഭവിച്ചത് മതേതര വോട്ടുകളുടെ ഭിന്നതയായിരുന്നു. ഇത്തവണയും അതേ വഴിയിലാണ് ഉത്തര്‍ പ്രദേശ് നീങ്ങുന്നത്. അനുകൂല സാഹചര്യം ഒരുങ്ങുന്നത് ബിജെപിക്കാണ്. എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്. മുസ്ലിംകള്‍ പ്രധാന വോട്ട് ബാങ്കാണ് യുപിയില്‍. പിന്നെ താഴ്ന്ന ജാതിക്കാരും. ഇവര്‍ ആരെ പിന്തുണയ്ക്കുന്നവോ അവര്‍ ജയിക്കും. എന്നാല്‍ ഈ വോട്ടുകള്‍ ഒരിക്കലും ഒരുപെട്ടിയില്‍ വീഴാറില്ല എന്നതാണ് വസ്തുത...

ബിജെപിക്ക് ആശ്വാസം

ബിജെപിക്ക് ആശ്വാസം

ബിജെപിയാണ് യുപിയിലെ പ്രധാന പാര്‍ട്ടി. ബിജെപിയെ നേരിടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിച്ചിട്ടുള്ളത്. പക്ഷേ, ആ സംഘടിക്കലാകട്ടെ രണ്ടു ചേരികളിലാണുതാനും. ഇത് ബിജെപിക്ക്് ആശ്വാസം നല്‍കുന്നു.

രണ്ടു പടയായി പ്രതിപക്ഷം

രണ്ടു പടയായി പ്രതിപക്ഷം

അഖിലേഷിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയുമാണ് ബിജെപിക്കെതിരെ ഒരു പട നയിക്കുന്നത്. മറ്റൊരു വശത്ത് പ്രിയങ്ക നയിക്കുന്ന മറ്റൊരു പടയും ബിജെപിക്കെതിരെ വരുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം ഒന്നിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാണ്.

സീറ്റാണ് പ്രശ്‌നം

സീറ്റാണ് പ്രശ്‌നം

എന്തുകൊണ്ടോ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രണ്ടു തട്ടില്‍ നില്‍ക്കുന്നു. ഒന്നിക്കാനാകില്ലെന്ന് പറയാന്‍ പ്രധാന കാരണം സീറ്റ് വിഭജനമാണ്. നിലപാടുകള്‍ ഏറെകുറെ സാമ്യമാണെങ്കിലും പ്രതിപക്ഷം തട്ടുകള്‍ കയറി നില്‍ക്കുന്നതില്‍ ബിജെപിക്ക് സന്തോഷമുണ്ട്.

 മുസ്ലിംകള്‍ 19 ശതമാനം

മുസ്ലിംകള്‍ 19 ശതമാനം

2011ലെ സെന്‍സസ് പ്രകാരം യുപിയിലെ മുസ്ലിം ജനസംഖ്യ 19 ശതമാനമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ കണക്കാക്കുമ്പോള്‍ മുസ്ലിംകള്‍ 14 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് യുപിയിലെ മുസ്ലിംകളെന്ന് ചുരുക്കും.

പട്ടികജാതിക്കാര്‍ 21 ശതമാനം

പട്ടികജാതിക്കാര്‍ 21 ശതമാനം

യുപിയില്‍ 21 ശതമാനം പട്ടിക ജാതി വിഭാഗമാണ്. ദേശീയ തലത്തില്‍ പട്ടികജാതിക്കാര്‍ ശരാശരി 17 ശതമാനം വരും. ഒട്ടേറെ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സാധിക്കുന്ന രണ്ടുവിഭാഗങ്ങളാണ് മുസ്ലിംകളും പട്ടിക ജാതിക്കാരും.

ചിതറുന്ന വോട്ടുകള്‍

ചിതറുന്ന വോട്ടുകള്‍

എന്നാല്‍ പട്ടിക ജാതിക്കാരും മുസ്ലിംകളും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലെന്നതാണ് കഴിഞ്ഞകാല ചരിത്രം. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവരിലായി മുസ്ലിം വോട്ടുകള്‍ ചിതറും. ബിജെപിക്കും മുസ്ലിംകളുടെ നിശ്ചിത വോട്ടുകള്‍ ലഭിക്കുന്നുണ്ട്.

യാദവ വോട്ടുകള്‍ കിട്ടുന്നത്

യാദവ വോട്ടുകള്‍ കിട്ടുന്നത്

എന്നാല്‍ യാദവ വോട്ടുകള്‍ പ്രധാനമായും ലഭിക്കുക എസ്പി-ബിഎസ്പി സഖ്യത്തിനാണ്. 2014ലെ പോളിങ് നില പരിശോധിച്ച് കണക്കാക്കിയാല്‍ 80 ശതമാനം യാദവ വോട്ടുകള്‍ എസ്പി-ബിഎസ്പിക്കു ലഭിക്കും. കോണ്‍ഗ്രസിന് നാല് ശതമാനവും ബിജെപിക്ക് 16 ശതമാനവും ലഭിക്കും.

 79 ശതമാനം ലഭിക്കുന്നത്

79 ശതമാനം ലഭിക്കുന്നത്

പട്ടിക ജാതി വോട്ടുകള്‍ കൂടുതലും ലഭിക്കുക എസ്പി-ബിഎസ്പി സഖ്യത്തിനാകും. 79 ശതമാനം സഖ്യത്തിന് ലഭിക്കുമെന്നാണ് എന്‍ഡിടിവിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് മൂന്ന് ശതമാനമേ ലഭിക്കൂ. ബിജെപിക്ക് 17 ശതമാനവും ലഭിക്കും. കോണ്‍ഗ്രസിന് പട്ടികജാതിക്കാര്‍ക്കിടയിലും സ്വാധീനം കുറവാണെന്ന് ചുരുക്കം.

 കോണ്‍ഗ്രസിനെ സഖ്യത്തിലെടുക്കാത്തത്

കോണ്‍ഗ്രസിനെ സഖ്യത്തിലെടുക്കാത്തത്

കോണ്‍ഗ്രസിന് യുപിയില്‍ ശക്തമായ വോട്ട് ബാങ്കില്ലെന്ന് എസ്പിയും ബിഎസ്പിയും പറയുന്നു. ഈ കണക്കുകള്‍ പരിശോധിച്ചാണ് അവര്‍ കോണ്‍ഗ്രസിനെ സഖ്യത്തിലെടുക്കാതിരുന്നതും. തങ്ങളുടെ വോട്ട് ബാങ്കില്‍ കോണ്‍ഗ്രസിന് ഇളക്കം തട്ടിക്കാന്‍ സാധിക്കില്ലെന്നും സഖ്യം കരുതുന്നു.

 ഉയര്‍ന്ന ജാതിക്കാരുടെ വോട്ട്

ഉയര്‍ന്ന ജാതിക്കാരുടെ വോട്ട്

ഉയര്‍ന്ന ജാതിക്കാരുടെ വോട്ട് ലഭിക്കുക ബിജെപിക്കാണ്. എന്നാല്‍ ഇതില്‍ നിന്ന് കോണ്‍ഗ്രസ് അല്‍പ്പമെങ്കിലും പെട്ടിയിലാക്കുമെന്ന് എസ്പി-ബിഎസ്പി സഖ്യം കരുതുന്നു. ബ്രാഹ്മണരുടെ 67 ശതമാനം വോട്ടും ബിജെപിക്ക് ലഭിച്ചുവെന്നാണ് 2014ലെ കണക്ക്.

മുസ്ലിംകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നേക്കും

മുസ്ലിംകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നേക്കും

മുസ്ലിം വോട്ടില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നില്ല. മുസ്ലിം വോട്ടിന്റെ 80 ശതമാനം എസ്പി-ബിഎസ്പി സഖ്യവും ബാക്കി കോണ്‍ഗ്രസും സ്വന്തമാക്കുമെന്നാണ് എന്‍ഡിടിവി വിലയിരുത്തല്‍. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംകള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

 ഇത്തവണത്തെ പ്രത്യേകത

ഇത്തവണത്തെ പ്രത്യേകത

ചില ഗ്രാമങ്ങളിലെ മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മുസ്ലിംകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന പ്രചാരണം ബിജെപി നടത്തുന്നുമുണ്ട്. ജാതി സമവാക്യങ്ങള്‍ക്കപ്പുറത്ത് കോണ്‍ഗ്രസ് കര്‍ഷകരെയും യുവജനങ്ങളെയും കൈയ്യിലെടുക്കാനും ശ്രമിക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

പ്രമുഖരെ പുറത്തുനിര്‍ത്തി ബിജെപി; 275 സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാര്‍, പൊട്ടിത്തെറിക്ക് സാധ്യത!!പ്രമുഖരെ പുറത്തുനിര്‍ത്തി ബിജെപി; 275 സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാര്‍, പൊട്ടിത്തെറിക്ക് സാധ്യത!!

English summary
Lok Sabha Elections 2019: Muslim Vote May Be X-Factor For Opposition In UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X