കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഞെട്ടല്‍; ഒറ്റയടിക്ക് 5000 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പരസ്യ പ്രഖ്യാപനം

Google Oneindia Malayalam News

മുംബൈ: വര്‍ഷങ്ങളായി ബിജെപിക്കൊപ്പം നിന്നിരുന്നവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് അംഗത്വമെടുത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആര്‍എസ്എസ്സിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ പ്രവര്‍ത്തിച്ചിരുന്ന 5000 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂട്ടത്തോടെയുള്ള കൂടുമാറ്റം ബിജെപി നേതാക്കളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അംഗത്വമെടുത്ത ശേഷം അവര്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് പുതിയ അംഗങ്ങള്‍ അറിയിച്ചു.....

ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗം

ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗം

ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗമാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്. നാഗ്പൂരില്‍ ഒട്ടേറെ മുസ്ലിംകള്‍ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ ബിജെപിയും ആര്‍എസ്എസും നല്‍കിയിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല.

 മാധ്യമങ്ങള്‍ക്ക് മുന്നില്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍

മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രാദേശിക നേതാവ് റിയാസ് ഖാന്‍ ആണ് കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചത്. നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോളിയെ പിന്തുണയ്ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

നിതിന്‍ ഗഡ്കരിയുടെ മണ്ഡലം

നിതിന്‍ ഗഡ്കരിയുടെ മണ്ഡലം

നാഗ്പൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോളിയും. ശിവസേനയുടെ പിന്തുണയോടെ മല്‍സരിക്കുന്ന ബിജെപിക്ക് വിജയം ഉറപ്പാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസുമായി ചര്‍ച്ച

കോണ്‍ഗ്രസുമായി ചര്‍ച്ച

ഈ സാഹചര്യത്തിലാണ് 5000 പേര്‍ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ നിന്ന് രാജിവെച്ചതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. മുസ്ലിം രാഷ്ട്രീയ മഞ്ച് വിടുന്നതിന് മുമ്പ് ഇവര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

 സ്ഥാനാര്‍ഥിക്കൊപ്പമെത്തി

സ്ഥാനാര്‍ഥിക്കൊപ്പമെത്തി

റിയാസ് ഖാന് പുറമെ മറ്റു പ്രാദേശിക നേതാക്കളായ് സുശീല സിന്‍ഹ, ഇഖ്‌റ ഖാന്‍ എന്നിവരും രാജിവെച്ചവരില്‍ പ്രമുഖരാണ്. ഇവര്‍ ഒരുമിച്ചെത്തിയാണ് മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോളിയുടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

നാമമാത്രമായ പരിഗണനയാണ് ബിജെപി മുസ്ലിംകള്‍ക്ക് നല്‍കിയതെന്ന് റിയാസ് ഖാന്‍ പറഞ്ഞു. 5000 പ്രവര്‍ത്തകരും തനിക്കൊപ്പം എംആര്‍എം വിട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇനി കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടി ഒരുമിച്ച് നീങ്ങുമെന്നും ഖാന്‍ പറഞ്ഞു.

ഹല്‍ബ സമുദായക്കാരും

ഹല്‍ബ സമുദായക്കാരും

മുസ്ലിംകളായ ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല രാജിവെച്ചത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഹല്‍ബ സമുദായംഗങ്ങളും ബിജെപി വിട്ടിട്ടുണ്ട്. തങ്ങളുടെ ജാതിക്ക് അംഗീകാരം നല്‍കണമെന്നാണ് ഇരു സമുദായങ്ങളുടെയും വര്‍ഷങ്ങളായുള്ള ആവശ്യം.

 ഗഡ്കരിയോട് ആവശ്യപ്പെട്ടു

ഗഡ്കരിയോട് ആവശ്യപ്പെട്ടു

ചപ്പര്‍ബന്ദ് ഷാ വിഭാഗത്തില്‍പ്പെട്ടവരാണ് പ്രദേശത്തെ മുസ്ലിംകള്‍. തങ്ങളുടെ വിഭാഗത്തിന് പ്രത്യേക ജാതി പരിഗണന വേണമെന്നാണ് ഇവരുടെ ആവശ്യം. ഗഡ്കരിക്ക് ഇക്കാര്യത്തില്‍ ഒട്ടേറെ നിവേദനം നല്‍കിയിരുന്നു.

കോണ്‍ഗ്രസ് ഉറപ്പുനല്‍കി

കോണ്‍ഗ്രസ് ഉറപ്പുനല്‍കി

ബിജെപി ചപ്പര്‍ബന്ദ് ഷാ സമുദായത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളി. തുടര്‍ന്നാണ് ഹല്‍ബ സമുദായത്തിലെ അംഗങ്ങള്‍ക്കൊപ്പം എംആര്‍എം വിടാനും കോണ്‍ഗ്രസില്‍ ചേരാനും ഇരുവിഭാഗവും തീരുമാനവിച്ചത്. ഇനി ബിജെപിയുമായി സഹകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കി.

സംഘടനാ നേതാവ് പറയുന്നു

സംഘടനാ നേതാവ് പറയുന്നു

മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രാദേശിക നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സംസ്ഥാന കണ്‍വീനര്‍ മുഹമ്മദ് ഫാറൂഖ് പറഞ്ഞു. തന്നോട് പലതവണ അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ക്ഷമിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അവര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണെന്നും ഫാറൂഖ് പറഞ്ഞു.

തര്‍ക്കം തുടങ്ങിയത് ഇങ്ങനെ

തര്‍ക്കം തുടങ്ങിയത് ഇങ്ങനെ

കഴിഞ്ഞ വര്‍ഷമാണ് മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ ഭിന്നതകള്‍ തലപൊക്കിയത്. ആര്‍എസ്എസ് ആസ്ഥാനത്ത് ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിക്കണമെന്ന് അവര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആര്‍എസ്എസ് ഈ ആവശ്യം തള്ളി. ഇതോടെ തുടങ്ങിയ പ്രതിഷേധത്തിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബംഗാളില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ല; മമത മിന്നിക്കും, ബിജെപിക്ക് എട്ട് സീറ്റെന്ന് സര്‍വ്വെബംഗാളില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ല; മമത മിന്നിക്കും, ബിജെപിക്ക് എട്ട് സീറ്റെന്ന് സര്‍വ്വെ

English summary
Nagpur unit faction of RSS-backed Muslim body joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X