ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!
ദില്ലി: ആകാംഷയുടെ, ചങ്കിടിപ്പിന്റെ മണിക്കൂറുകളിലൂടെയാണ് രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുമോ അതോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സര്‍ക്കാര്‍ വരുമോ എന്നറിയാന്‍ ഇനിയൊരു രാത്രി പുലരേണ്ടതേ ഉളളൂ.
പ്രതിപക്ഷത്ത് ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞയ്ക്കുളള തിയ്യതി വരെ മോദി കുറിച്ച് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ രൂപീകരണം വൈകില്ല
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ എന്‍ഡിഎ ക്യാംപിലെ പിരിമുറുക്കങ്ങള്‍ അയഞ്ഞിരിക്കുകയാണ്. പുറത്ത് നിന്നുളള പാര്‍ട്ടികളുടെ സഹായം കൂടാതെ തന്നെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചേക്കും എന്നുളള വിശ്വാസത്തിലാണിപ്പോള്‍ ബിജെപി. എക്സിറ്റ് പോളുകള്‍ ശരിയായി വരികയാണ് എങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷത്ത് ചങ്കിടിപ്പ്
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷ നേതാക്കള്‍ ഐക്യമുണ്ടാക്കാന്‍ വാലിന് തീ പിടിച്ച് എന്ന മട്ടില്‍ ഓട്ടത്തിലാണ്. എക്സിറ്റ് പോളുകള്‍ ബിജെപിക്ക് മുന്‍തൂക്കം പ്രഖ്യാപിച്ചതോടെ നേരത്തെ ബിജെപിക്കെതിരെ രംഗത്ത് ഇറങ്ങിയ നേതാക്കള്‍ അടക്കം പതിയെ പിന്നോട്ട് വലിയുന്ന കാഴ്ചയാണ് കാണുന്നത്.

അമിത് ഷായുടെ വിരുന്ന്
മറുവശത്ത് ബിജെപി നേതൃത്വം അത്താഴ വിരുന്നുമായി റിലാക്സ് ചെയ്യുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം വിരുന്നൊരുക്കിയിരുന്നു. ദില്ലിയിലെ അശോക ഹോട്ടലിലാണ് എന്ഡിഎയ്ക്കുളളിലെ ഐക്യം ഉറപ്പിക്കാനായി അത്താഴ വിരുന്ന് ഒരുക്കിയത്.

ഐക്യം ഉറപ്പിക്കാൻ
ബിജെപിയെ ഇക്കുറി കൈവിട്ടേക്കും എന്ന് നേരത്തെ തോന്നിച്ചിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുളള നേതാക്കള്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തു. ഇനി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാലും സഖ്യകക്ഷികള്‍ കൈ വിടില്ല എന്ന് ഉറപ്പിക്കാന്‍ കൂടിയാണ് അമിത് ഷാ വിരുന്ന് ഒരുക്കിയത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കേന്ദ്രമന്ത്രിമാരുടെ യോഗം
വിരുന്നിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ് ആരെയും തോല്‍പ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്നും തനിക്കിത് ആത്മീയ യാത്ര ആയിരുന്നുവെന്നും യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

ദില്ലിയിലുണ്ടാവണം
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി കേന്ദ്ര മന്ത്രിമാരെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണിക്കഴിഞ്ഞ് 24,25 തിയ്യതികളിലായി മന്ത്രിമാര്‍ മണ്ഡലങ്ങളില്‍ നിന്ന് തിരിച്ച് എത്തണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്കി. ഈ ദിവസങ്ങളില്‍ ദില്ലിയിലുണ്ടാവണം എന്നാണ് നിര്‍ദേശം.

സത്യപ്രതിജ്ഞയുടെ തിയ്യതി
അധികാരം ലഭിക്കുകയാണ് എങ്കില്‍ അധികം വൈകിക്കാതെ 26ാം തിയ്യതി തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനാണ് മോദിയുടെ പദ്ധതി എന്നാണ് സൂചന. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് ഇതേ മെയ് 26ന് ആയിരുന്നു. ഇത് പ്രകാരമാണ് മന്ത്രിമാരോട് ദി്ല്ലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.

മന്ത്രിമാര്‍ക്ക് നന്ദി
കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നതിന് മോദി മന്ത്രിമാര്‍ക്ക് നന്ദി അറിയിച്ചു. ശേഷം എന്‍ഡിഎ ഘടകകക്ഷികളുടെ അത്താഴ വിരുന്നിലും മോദി പങ്കെടുത്തു. ഘടകകക്ഷി നേതാക്കളുമായി അമിത് ഷാ പ്രത്യേകം ചര്‍ച്ചകളും നടത്തുകയുണ്ടായിട്ടുണ്ട്.

മുന്നണി വിപുലീകരണം
ജെഡിയു, എഐഎഡിഎംകെ, എല്‍ജെപി, ശിവസേന അടക്കമുളള എന്‍ഡിഎയിലെ 36 ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇക്കൂട്ടത്തിലെ മൂന്ന് ഘടകകക്ഷി നേതാക്കള്‍ രേഖാമൂലം ബിജെപിക്ക് പിന്തുണ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്നണി വിപുലീകരണത്തിനും ബിജെപി ആലോചിക്കുന്നുണ്ട്.

വകുപ്പ് തലവന്മാരുമായി കൂടിക്കാഴ്ച
അതിനിടെ സര്‍ക്കാര്‍ രൂപീകരണം ഉറപ്പിച്ച് പ്രധാനപ്പെട്ട വകുപ്പ് തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടിക്കാഴ്ചയുടെ അജണ്ട പുറത്ത് വന്നിട്ടില്ല. സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പെടെയുളളവയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മോദി വിവരം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി ഉദ്യോഗസ്ഥ തലത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications