കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!

Google Oneindia Malayalam News

ദില്ലി: ആകാംഷയുടെ, ചങ്കിടിപ്പിന്റെ മണിക്കൂറുകളിലൂടെയാണ് രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുമോ അതോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സര്‍ക്കാര്‍ വരുമോ എന്നറിയാന്‍ ഇനിയൊരു രാത്രി പുലരേണ്ടതേ ഉളളൂ.

പ്രതിപക്ഷത്ത് ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞയ്ക്കുളള തിയ്യതി വരെ മോദി കുറിച്ച് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ രൂപീകരണം വൈകില്ല

സര്‍ക്കാര്‍ രൂപീകരണം വൈകില്ല

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ എന്‍ഡിഎ ക്യാംപിലെ പിരിമുറുക്കങ്ങള്‍ അയഞ്ഞിരിക്കുകയാണ്. പുറത്ത് നിന്നുളള പാര്‍ട്ടികളുടെ സഹായം കൂടാതെ തന്നെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചേക്കും എന്നുളള വിശ്വാസത്തിലാണിപ്പോള്‍ ബിജെപി. എക്‌സിറ്റ് പോളുകള്‍ ശരിയായി വരികയാണ് എങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷത്ത് ചങ്കിടിപ്പ്

പ്രതിപക്ഷത്ത് ചങ്കിടിപ്പ്

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷ നേതാക്കള്‍ ഐക്യമുണ്ടാക്കാന്‍ വാലിന് തീ പിടിച്ച് എന്ന മട്ടില്‍ ഓട്ടത്തിലാണ്. എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് മുന്‍തൂക്കം പ്രഖ്യാപിച്ചതോടെ നേരത്തെ ബിജെപിക്കെതിരെ രംഗത്ത് ഇറങ്ങിയ നേതാക്കള്‍ അടക്കം പതിയെ പിന്നോട്ട് വലിയുന്ന കാഴ്ചയാണ് കാണുന്നത്.

അമിത് ഷായുടെ വിരുന്ന്

അമിത് ഷായുടെ വിരുന്ന്

മറുവശത്ത് ബിജെപി നേതൃത്വം അത്താഴ വിരുന്നുമായി റിലാക്‌സ് ചെയ്യുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം വിരുന്നൊരുക്കിയിരുന്നു. ദില്ലിയിലെ അശോക ഹോട്ടലിലാണ് എന്‍ഡിഎയ്ക്കുളളിലെ ഐക്യം ഉറപ്പിക്കാനായി അത്താഴ വിരുന്ന് ഒരുക്കിയത്.

ഐക്യം ഉറപ്പിക്കാൻ

ഐക്യം ഉറപ്പിക്കാൻ

ബിജെപിയെ ഇക്കുറി കൈവിട്ടേക്കും എന്ന് നേരത്തെ തോന്നിച്ചിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുളള നേതാക്കള്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തു. ഇനി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാലും സഖ്യകക്ഷികള്‍ കൈ വിടില്ല എന്ന് ഉറപ്പിക്കാന്‍ കൂടിയാണ് അമിത് ഷാ വിരുന്ന് ഒരുക്കിയത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കേന്ദ്രമന്ത്രിമാരുടെ യോഗം

കേന്ദ്രമന്ത്രിമാരുടെ യോഗം

വിരുന്നിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ് ആരെയും തോല്‍പ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്നും തനിക്കിത് ആത്മീയ യാത്ര ആയിരുന്നുവെന്നും യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

ദില്ലിയിലുണ്ടാവണം

ദില്ലിയിലുണ്ടാവണം

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി കേന്ദ്ര മന്ത്രിമാരെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണിക്കഴിഞ്ഞ് 24,25 തിയ്യതികളിലായി മന്ത്രിമാര്‍ മണ്ഡലങ്ങളില്‍ നിന്ന് തിരിച്ച് എത്തണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ ദില്ലിയിലുണ്ടാവണം എന്നാണ് നിര്‍ദേശം.

സത്യപ്രതിജ്ഞയുടെ തിയ്യതി

സത്യപ്രതിജ്ഞയുടെ തിയ്യതി

അധികാരം ലഭിക്കുകയാണ് എങ്കില്‍ അധികം വൈകിക്കാതെ 26ാം തിയ്യതി തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനാണ് മോദിയുടെ പദ്ധതി എന്നാണ് സൂചന. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് ഇതേ മെയ് 26ന് ആയിരുന്നു. ഇത് പ്രകാരമാണ് മന്ത്രിമാരോട് ദി്ല്ലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.

മന്ത്രിമാര്‍ക്ക് നന്ദി

മന്ത്രിമാര്‍ക്ക് നന്ദി

കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നതിന് മോദി മന്ത്രിമാര്‍ക്ക് നന്ദി അറിയിച്ചു. ശേഷം എന്‍ഡിഎ ഘടകകക്ഷികളുടെ അത്താഴ വിരുന്നിലും മോദി പങ്കെടുത്തു. ഘടകകക്ഷി നേതാക്കളുമായി അമിത് ഷാ പ്രത്യേകം ചര്‍ച്ചകളും നടത്തുകയുണ്ടായിട്ടുണ്ട്.

മുന്നണി വിപുലീകരണം

മുന്നണി വിപുലീകരണം

ജെഡിയു, എഐഎഡിഎംകെ, എല്‍ജെപി, ശിവസേന അടക്കമുളള എന്‍ഡിഎയിലെ 36 ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇക്കൂട്ടത്തിലെ മൂന്ന് ഘടകകക്ഷി നേതാക്കള്‍ രേഖാമൂലം ബിജെപിക്ക് പിന്തുണ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്നണി വിപുലീകരണത്തിനും ബിജെപി ആലോചിക്കുന്നുണ്ട്.

വകുപ്പ് തലവന്മാരുമായി കൂടിക്കാഴ്ച

വകുപ്പ് തലവന്മാരുമായി കൂടിക്കാഴ്ച

അതിനിടെ സര്‍ക്കാര്‍ രൂപീകരണം ഉറപ്പിച്ച് പ്രധാനപ്പെട്ട വകുപ്പ് തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടിക്കാഴ്ചയുടെ അജണ്ട പുറത്ത് വന്നിട്ടില്ല. സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പെടെയുളളവയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മോദി വിവരം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി ഉദ്യോഗസ്ഥ തലത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.

ചിരി നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് രണ്ട് ദിവസത്തെ യാത്ര, അവസാന നിമിഷം റദ്ദാക്കപ്പെട്ടു!ചിരി നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് രണ്ട് ദിവസത്തെ യാത്ര, അവസാന നിമിഷം റദ്ദാക്കപ്പെട്ടു!

ബിജെപി തൂത്തുവാരില്ല, എക്സിറ്റ് പോളുകളെ തളളി പ്രവചനം! എൻഡിഎയും യുപിഎയും ഫോട്ടോ ഫിനിഷിൽ!ബിജെപി തൂത്തുവാരില്ല, എക്സിറ്റ് പോളുകളെ തളളി പ്രവചനം! എൻഡിഎയും യുപിഎയും ഫോട്ടോ ഫിനിഷിൽ!

English summary
Lok Sabha Election 2019: Narendra Modi met his ministers and New cabinet formation is under discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X