കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം തവണയും വാരണാസിയില്‍ നരേന്ദ്ര മോദിക്ക് മിന്നും വിജയം; കോണ്‍ഗ്രസിന് പിന്തള്ളി മഹാസഖ്യം രണ്ടാമത്

Google Oneindia Malayalam News

Recommended Video

cmsvideo
രണ്ടാം തവണയും വാരണാസിയില്‍ മോദിക്ക് മിന്നും ജയം

ലക്നൗ: വാരാണാസിയില്‍ രണ്ടാംതവണയും എതിരാളികളെ നിഷ്പ്രഭമാക്കി നരേന്ദ്ര മോദിയുടെ പടയോട്ടം. എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ശാലനി യാദവിനെതിരെ നാലര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നരേന്ദ്രമോദി വാരണാസിയില്‍ നിന്നും വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രണ്ടാം തവണയും നരേന്ദ്ര മോദി വാരണാസിയില്‍ വിജയിച്ചത്.

അതേസമയം കോണ്ഡഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരുഘട്ടത്തില്‍ പോലും നരേന്ദ്രമോദിക്ക് വാരണാസിയില്‍ ഭീഷണിയുയര്‍ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല. അതേസമയം ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നോടാന്‍ മാഹസഖ്യത്തിന് സാധിച്ചപ്പോള്‍ കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് ഉയര്‍ത്താന‍് കഴിഞ്ഞു എന്നുള്ളത് മാത്രമാണ് കോണ്‍ഗ്രസിന്‍റെ ആശ്വാസം. വാരണാസിയിലെ നരേന്ദ്ര മോദിയുടെ പോരാട്ടത്തിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ..

2014 ല്‍

2014 ല്‍

2014 ല്‍ 581022 വോട്ടുകള്‍ നരേന്ദ്ര മോദി നേടിയപ്പോള്‍ 209238 വോട്ടുകള്‍ കരസ്ഥമാക്കിയ അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്. അജയ് റായിക്ക് നേടാന്‍ കഴിഞ്ഞത് 75614 വോട്ടുകള്‍ മാത്രമായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന അപ്നാദള്‍ വാരണാസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കിലും അതൊന്നും മോദിയുടെ വിജയത്തെ ബാധിച്ചില്ല.

യുപി യിൽ സ്വാധീനം

യുപി യിൽ സ്വാധീനം

കഴിഞ്ഞ തവണ ഗുജറാത്തിലെ വഡോദരയിലും മത്സരിച്ച് രണ്ടിടത്തും വിജയിച്ച മോദി, വാരാണസി നിലനിർത്തുകയായിരുന്നു. ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള യുപി യിൽ സ്വാധീനം ചെലുത്തുന്നതിനായാണ് മോദി കഴിഞ്ഞ തവണ വാരാണസി തെരഞ്ഞെടുത്തത്. ചതുഷ്ക്കോണ മത്സരത്തിലൂടെ ആകെയുള്ള 80 സീറ്റിൽ 71 എണ്ണവും മോദി തരഗത്തില്‍ കൈപ്പിടിയിലൊതുക്കാന്‍ 2014 ല്‍ ബിജെപിക്ക് സാധിച്ചിരുന്നു.

 ബിഎസ്പി - എസ്പി

ബിഎസ്പി - എസ്പി

യുപി യിൽ ബിഎസ്പി - എസ്പി മഹാ സഖ്യത്തിന് മുന്നിൽ ഇത്തവണ തിരിച്ചടി നേരിട്ടേക്കുമെന്ന ധാരണയില്‍ മോദി-ഷാ ടീം ഒഡിഷ, പശ്ചിമ ബംഗാൾ അടങ്ങിയ കിഴക്കൻ മേഖലയിൽ നിന്ന് പരമാവധി സീറ്റുകൾ കണ്ടെത്താനുള്ള നീക്കം സജീവാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒഡിഷയിലെ പുരിയിൽ കൂടി മത്സരിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു.

പ്രിയങ്ക ഗാന്ധി വന്നില്ല

പ്രിയങ്ക ഗാന്ധി വന്നില്ല

എന്നാൽ ഇത്തരമൊരു നീക്കം യു.പി യിൽ തിരിച്ചടിയായേക്കുമെന്ന സൂചനയിൽ പുരിയിൽ മത്സരിക്കാനുള്ള നീക്കം മോദി പിന്നീട് ഒഴിവാക്കുകയായിരുന്നു. വാരാണസിയില്‍ മോഡിയ്ക്കെതിരേ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നുള്ള അഭ്യഹങ്ങള്‍ തിര‍ഞ്ഞെടുപ്പ് ഘട്ടത്തില്‍ ശക്തമായിരുന്നു.

കണക്ക്കൂട്ടല്‍

കണക്ക്കൂട്ടല്‍

ഇത്തവണ പ്രിയങ്ക രംഗത്തിറങ്ങിയാല്‍ മത്സരം കടുക്കുമെന്നാണായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്‍റെയും കണക്ക്കൂട്ടല്‍. എന്നാല്‍ എല്ലാം അഭ്യൂഹങ്ങളേയും പിന്തള്ളി 2014 ല്‍ മത്സരിച്ച അജയ് റായിയെ തന്നെ കോണ്‍ഗ്രസ് വീണ്ടും മോദിക്കെതിരെ മത്സര രംഗത്ത് ഇറക്കുകയായിരുന്നു.

മഹാഗഡ്ബന്ധന്‍

മഹാഗഡ്ബന്ധന്‍

മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായി മോദിയുടെ വിമര്‍ശകനും മുന്‍ സൈനികന്‍ കൂടിയായ തേജ് ബഹദൂര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം തേജ് ബഹദൂറിന്‍റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇതോടെ ശാലിനി യാദവിന്‍റെ സ്ഥാനാര്‍ത്ഥിത്വം മഹാസഖ്യം ഉറപ്പിച്ചു.

ശക്തമായ പ്രചരണ

ശക്തമായ പ്രചരണ

വാരണാസിയില്‍ മോദിക്ക് ഈസി വാക്കോവര്‍ ആണെന്ന് ബിജെപി ഉറപ്പിച്ചിരുന്നെങ്കിലും മണ്ഡലത്തില്‍ മഹാഗഡ്ബന്ധന് സ്ഥാനാര്‍ത്ഥി ഭീഷണി ഉയര്‍ത്തിയേക്കും എന്നതിനാല്‍ അവസാന നിമിഷവരെ ശക്തമായ പ്രചരണമായിരുന്നു നരേന്ദ്ര മോദിയുടെ വിജയിത്തനായി ബിജെപി നടത്തിയിരുന്നത്.

വലിയ മുന്നേറ്റം

വലിയ മുന്നേറ്റം

വാരണാസിയിലെ എല്ലാ വീടുകളും കയറി ഇറങ്ങിയുള്ള വലിയ കാമ്പെയ്നായിരുന്നു ബിജെപി മോദിക്കായി നടത്തിയത്. മണ്ഡലത്തിലെ പോളിങ്ങ് ശതമാനം ഉയര്‍ത്തുകയായിരുന്നു ബിജെപി ഇതുകൊണ്ട് ലക്ഷ്യം വെച്ചത്. ആ ലക്ഷ്യത്തില്‍ അവര്‍ വിജയം കണ്ടതോടെയാണ് മോദിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചത്.

English summary
Lok Sabha Election 2019: narendra modi wins in varanassi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X