കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കോണ്‍ഗ്രസ് ഇല്ല; 38 സീറ്റിലും എന്‍ഡിഎ മുന്നേറ്റം, മോദി തരംഗമെന്ന് ബിജെപി

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം തടയാന്‍ മഹാസഖ്യത്തിന് സാധിച്ചില്ല. ആകെയുള്ള 40 സീറ്റില്‍ 38ലും എന്‍ഡിഎ മുന്നേറുകയാണ്. രണ്ടു സീറ്റില്‍ ആര്‍ജെഡിയും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ചിത്രത്തില്‍ ഇല്ല. ആര്‍ജെഡി സഖ്യത്തിലാണ് കോണ്‍ഗ്രസ്.

26

പക്ഷേ കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് മുന്നില്‍ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ബിഹാറില്‍ മോദി തരംഗമാണുണ്ടായിരിക്കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയും ജെഡിയുവും 16 വീതം സീറ്റിലാണ് മല്‍സരിച്ചത്. രാംവിലാസ് പാസ്വാന്റെ എല്‍ജെപി ആറ് സീറ്റിലും.

മഹാസഖ്യം മല്‍സരിച്ച ജഹനാബാദ്, പാടലീപുത്ര മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. പട്‌നാ സാഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹ പിന്നിലാണ്. ഇവിടെ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് ആണ് മുന്നില്‍. കേന്ദ്രമന്ത്രമാരായ രാധ മോഹന്‍ സിങ്, ഗിരിരാജ് സിങ്, ആര്‍കെ സിങ് എന്നിവരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.

യുപിഎ വലിയ പ്രതീക്ഷയിലായിരുന്നു ബിഹാറില്‍. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരായ ജനവികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും കരുതിയിരുന്നു. എന്നാല്‍ ഫലം വരുമ്പോള്‍ മറിച്ചാണ് സംഭവിക്കുന്നത്. മോദി തരംഗമാണ് ഇവിടെയും പ്രകടമാകുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

English summary
Lok Sabha Election 2019: NDA Leading in 38 Seats, RJD in 2 Seats in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X