കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ 283 സീറ്റ് നേടും.... തേരോട്ടം ഹിന്ദി ഹൃദയഭൂമിയില്‍, ടൈംസ് നൗ സര്‍വേ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ടൈംസ് നൗ വിഎംആര്‍ സര്‍വേയിലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചനം. കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിക്കുമെങ്കില്‍ ബിജെപിക്ക് കാര്യമായിട്ടുള്ള മുന്‍തൂക്കം ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. അതേസമയം ബിജെപി കൈവിട്ട മൂന്ന് സംസ്ഥാനങ്ങളും തൂത്തുവാരുമെന്നും സര്‍വേയില്‍ പറയുന്നു. മോദി തരംഗം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അതേസമയം കോണ്‍ഗ്രസ് പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നും സര്‍വേയില്‍ പറയുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഇത്തവണ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരുമെന്ന് സര്‍വേ അവകാശപ്പെടുന്നു. പുല്‍വാമ അടക്കമുള്ള കാര്യങ്ങള്‍ ബിജെപിയുടെ വോട്ടുബാങ്കിന്റെ സ്വാധീനിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന സര്‍വേയാണ് പുറത്തുവന്നിരിക്കുന്നത്.

ബിജെപിയുടെ കുതിപ്പ്

ബിജെപിയുടെ കുതിപ്പ്

രാജ്യത്ത് ഇത്തവണയും മോദി തരംഗം ആഞ്ഞടിക്കുമെന്ന് സര്‍വേയില്‍ പറയുന്നു. ആകെയുള്ള 543 സീറ്റില്‍ 283 സീറ്റുകള്‍ എന്‍ഡിഎ നേടും. അതേസമയം ബിജെപിയുടെ മൊത്തം സീറ്റില്‍ ഇടിവ് വരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം യുപിഎ 135 സീറ്റുമായി മുന്നേര്‌റം നടത്തും. കോണ്‍ഗ്രസും നില മെച്ചപ്പെടുത്തുമെന്നാണ് എന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ 125 സീറ്റ് നേടും.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഗോവയിലെ രണ്ട് സീറ്റില്‍ ഓരോ സീറ്റ് വീതം ബിജെപിയും കോണ്‍ഗ്രസും നേടും. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നാലും യുപിഎ രണ്ടും സീറ്റ് നേടും. ഹരിയാനയിലും ദില്ലിയിലും ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഹരിയാനയില്‍ എട്ട് സീറ്റുകള്‍ എന്‍ഡിഎ നേടുമ്പോള്‍ യുപിഎ രണ്ട് സീറ്റില്‍ ഒതുങ്ങും.

കൈവിട്ട സംസ്ഥാനങ്ങള്‍

കൈവിട്ട സംസ്ഥാനങ്ങള്‍

കൈവിട്ട സംസ്ഥാനങ്ങള്‍ ഇത്തവണ ബിജെപി തിരിച്ചുപിടിക്കുമെന്ന് സര്‍വേ പറയുന്നു. ഛത്തീസ്ഗഡില്‍ എന്‍ഡിഎ ആറ് സീറ്റ് നേടും. യുപിഎ അഞ്ച് സീറ്റുമായി തൊട്ടുപിന്നിലെത്തും. രാജസ്ഥാനില്‍ 20 സീറ്റുകള്‍ എന്‍ഡിഎയ്ക്കും അഞ്ച് സീറ്റുകള്‍ യുപിഎയ്ക്കും ലഭിക്കും. മധ്യപ്രദേശില്‍ 22 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കും. യുപിഎ 7 സീറ്റിലൊതുങ്ങും. ഉത്തരാഖണ്ഡിലെ അ ഞ്ച് സീറ്റുകളും എന്‍ഡിഎ തൂത്തുവാരും.

യുപിയിലെ നേട്ടം ഇങ്ങനെ

യുപിയിലെ നേട്ടം ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 42 സീറ്റ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. സമാജ് വാദി പാര്‍ട്ടി ബിഎസ്പി നേതൃത്വത്തിലുള്ള മഹാസഖ്യം 36 സീറ്റില്‍ ഒതുങ്ങും. യുപിഎയ്ക്ക് രണ്ട് സീറ്റ് ലഭിക്കും. ഗുജറാത്തില്‍ എന്‍ഡിഎ 24 സീറ്റോടെ വന്‍ നേട്ടമുണ്ടാക്കും. യുപിഎ രണ്ട് സീറ്റ് നേടും. മഹാരാഷ്ട്രയില്‍ എന്‍ഡിഎ 39 സീറ്റും യുപിഎ 9 സീറ്റും നേടും. ശിവസേന ബിജെപി സഖ്യം ഇവിടെ ഗുണം ചെയ്യുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

അസമില്‍ നേട്ടുണ്ടാകുമോ

അസമില്‍ നേട്ടുണ്ടാകുമോ

അസമില്‍ എന്‍ഡിഎ എട്ട് സീറ്റ് നേടി വലിയ നേട്ടമുണ്ടാക്കും. യുപിഎ നാല് സീറ്റില്‍ ഒതുങ്ങും. ഒഡീഷയില്‍ എന്‍ഡിഎ 14 സീറ്റ് നേടും. ബിജു ജനതാദള്‍ ഏഴ് സീറ്റില്‍ ഒതുങ്ങും. യുപിഎ അക്കൗണ്ട് പോലും തുറക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്് 9 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കും. പൗരത്വ ബില്‍ വലിയ പ്രശ്‌നമാകില്ലെന്നാണ് സൂചന.

ബീഹാറില്‍ എന്‍ഡിഎ

ബീഹാറില്‍ എന്‍ഡിഎ

ബീഹാറില്‍ 27 സീറ്റോടെ എന്‍ഡിഎ വന്‍ നേട്ടമുണ്ടാക്കും. യുപിഎ 13 സീറ്റിലൊതുങ്ങും. എന്‍ഡിഎ ആന്‍ഡമാനിലെ ഒരു സീറ്റ് സ്വന്തമാക്കും. ലക്ഷ്വദ്വീപില്‍ എന്‍സിപി നേട്ടമുണ്ടാക്കും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 31 സീറ്റ് നേടും. എന്‍ഡിഎ 11 സീററുമായി വന്‍ നേട്ടമുണ്ടാക്കും. ഇടത് പക്ഷത്തിനും യുപിഎയ്ക്കും സീറ്റൊന്നും ലഭിക്കില്ല. കര്‍ണാടകത്തിസല്‍ എന്‍ഡിഎ 15 സീറ്റ് നേടും. യുപിഎ 13 സീറ്റിലൊതുങ്ങും. തെലങ്കാനയില്‍ 13 സീറ്റുമായി തെലങ്കാന രാഷ്ട്രസമിതി നേട്ടമുണ്ടാക്കും. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 22 സീറ്റുമായി നേട്ടമുണ്ടാകും. ടിഡിപി മൂന്ന് സീറ്റില്‍ ഒതുങ്ങും.

കോണ്‍ഗ്രസിന് നേട്ടമെവിടെ

കോണ്‍ഗ്രസിന് നേട്ടമെവിടെ

കേരളത്തില്‍ വന്‍ നേട്ടം കോണ്‍ഗ്രസ് നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. 16 സീറ്റ് യുഡിഎഫ് നേടും. എല്‍ഡിഎഫ് മൂന്ന് സീറ്റില്‍ ഒതുങ്ങും. എന്‍ഡിഎ 1 സീറ്റ് നേടുമെന്നുമാണ് പ്രവചനം. തമിഴ്‌നാട്ടില്‍ യുപിഎ 34 സീറ്റുമായി വന്‍ നേട്ടമുണ്ടാക്കും. എന്‍ഡിഎ അഞ്ച് സീറ്റിലൊതുങ്ങും. അതേസമയം പഞ്ചാബിലും കോണ്‍ഗ്രസ് നേട്ടമുണ്ടാകും. 12 സീറ്റ് കോണ്‍ഗ്രസ് നേടും. ഹിമാചലില്‍ മൂന്ന് സീറ്റോടെ ബിജെപി നേട്ടമുണ്ടാക്കും.

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം.... ശ്രീധരന്‍പിള്ള വേണ്ടെന്ന് നേതാക്കള്‍പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം.... ശ്രീധരന്‍പിള്ള വേണ്ടെന്ന് നേതാക്കള്‍

English summary
lok sabha election 2019 nda to win 283 seats predicts times now vmr survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X