കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം; സ്വന്തം അധികാരത്തെക്കുറിച്ച് ബോധ്യമില്ലെ?

Google Oneindia Malayalam News

Newest First Oldest First
11:24 PM, 15 Apr

2 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി
11:24 PM, 15 Apr

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയ അസംഖാനും മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്.പ്രചാരണത്തിൽ നിന്നും അസംഖാൻ 3 ദിവസവും മനേക 2 ദിവസവും വിട്ടു നിൽക്കണം
2:20 PM, 15 Apr

ഡയറി

കോഴക്കണക്കുകള്‍ രേഖപ്പെടത്തിയ യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു. ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയെന്ന് ഡയറിയില്‍. ഡയറിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു
1:34 PM, 15 Apr

മറുപടി നല്‍കണം

ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22 ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക.
1:33 PM, 15 Apr

കോടതി അലക്ഷ്യം

റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. രാഹുലിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്
12:21 PM, 15 Apr

ചട്ടലംഘനം

പിഎം മോദി സിനിമ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണമെന്ന് സുപ്രീംകോടതി. ചട്ടലംഘനം ഉണ്ടോയെന്ന് സിനിമ കണ്ട് തീരുമാനിക്കണം
12:21 PM, 15 Apr

വിമര്‍ശനം

തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം. സ്വന്തം അധികാരത്തെക്കുറിച്ച് ബോധ്യമില്ലേ എന്ന് കോടതി. യോഗി ആദിത്യനാഥിനും മായാവതിക്കുമെതിരെ എന്ത് നടപടിയെടുത്തെന്നു കോടതി.
11:20 AM, 15 Apr

സ്മൃതി ഇറാനി

രാഹുലിനെ വയനാട് തിരിച്ചറിയണമെന്ന് സ്മൃതി ഇറാനി. കേരളത്തില്‍ കോണ്‍ഗ്രസ് കളിക്കുന്നത് മതേതര നാടകം. ശബരിമല വിഷയത്തില്‍ ചില ആളുകള്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുവിശ്വാസത്തെ രാഹുല്‍ ഗാന്ധി തകര്‍ക്കുകയാണെന്നും സ്മൃതി ഇറാനി
9:37 AM, 15 Apr

രാഹുല്‍ ഗാന്ധി

ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി നാളെ രാവിലെ പത്തനാപുരത്തും പത്തനംതിട്ടയിലും യോഗങ്ങളില്‍ പങ്കെടുക്കും
9:36 AM, 15 Apr

അമിത് ഷാ

അമിത് ഷാ നാളെ വൈകീട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും
9:35 AM, 15 Apr

ആദ്യ പരിപാടി

ആറ്റിങ്ങൽ മണ്ഡലത്തിലാണ് നിർമ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം ​മ​​​​ണ്ഡലത്തില്‍ റോഡ് ഷോ നടത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ദേശീയ അധ്യക്ഷന്‍മാര്‍ ഇന്ന് കേരളത്തില്‍. 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ പര്യടനത്തിനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല് ഗാന്ധി ഇന്ന് രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തുക. 16,17 തിയ്യതികളിലായാണ് കേളത്തിലെ അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണം.

<strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ</strong>കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ

അമിത് ഷായ്ക്ക് ഒപ്പം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്..

കൂടുതല്‍ തിരഞ്ഞെടുപ്പ് അനുബന്ധ വാര്‍ത്തകളുടെ തത്സമയ അപ്ഡേറ്റ്സുകള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം ചേരൂ..

congress
English summary
lok sabha election 2019- news live updates,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X