കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...

Google Oneindia Malayalam News

ഹൈദരാബാദ്: ഒമ്പതു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെതിരെ മൃദു സമീപനവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി. ജഗനുമായി ബന്ധം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തവെയാണ് വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രതികരണം ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത്തവണ ആന്ധ്രയില്‍ ജഗന്റെ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. ജഗന്‍ കോണ്‍ഗ്രസുമായി കൈ കോര്‍ത്താല്‍ അത് ദേശീയ പാര്‍ട്ടിക്കും ഗുണം ചെയ്യും.

കോണ്‍ഗ്രസിനോട് മൃദു സമീപനം സ്വീകരിക്കുക മാത്രമല്ല ജഗന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ബിജെപിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയുമം ചെയ്തു. ആദ്യമായിട്ടാണ് അദ്ദേഹം ബിജെപിക്കും മോദിക്കുമെതിരെ രംഗത്തുവന്നിരിക്കുന്നത്. എല്ലാത്തിനും കാരണം രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പഴയ നിലപാട് മാറ്റി

പഴയ നിലപാട് മാറ്റി

സിഎന്‍എന്‍-ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി പഴയ നിലപാട് മാറ്റിയെന്ന് അറിയിച്ചത്. ആരോടും തനിക്ക് പ്രതികാരമില്ലെന്ന് ജഗന്‍ വ്യക്തമാക്കി. ദൈവത്തില്‍ വിശ്വസിക്കുന്നു. ബൈബിള്‍ എന്നും വായിക്കാറുണ്ട്. എല്ലാം ദൈവം തീരുമാനിക്കട്ടെയെന്നും ജഗന്‍ പറഞ്ഞു.

എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു

എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു

എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു. തന്റെ മുന്‍ഗണന തന്റെ സംസ്ഥാനത്തിനാണ്. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കണം. ഇനി അതിന് വേണ്ടിയുള്ള പോരാട്ടമാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

ജഗന്‍ കോണ്‍ഗ്രസ് വിട്ടത് ഇങ്ങനെ

ജഗന്‍ കോണ്‍ഗ്രസ് വിട്ടത് ഇങ്ങനെ

ആന്ധ്രയെ വിഭജിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് 2010ല്‍ ജഗന്‍ കോണ്‍ഗ്രസ് വിട്ടത്. തന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടന്നുവെന്നും ജഗന്‍ പറഞ്ഞിരുന്നു.

ബിജെപിക്കെതിരെ ആദ്യം

ബിജെപിക്കെതിരെ ആദ്യം

ജഗന്‍ ബിജെപിയുമായി രഹസ്യ ബന്ധം സൂക്ഷിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ജഗന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ആന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനം ബിജെപിയും മോദിയും നിറവേറ്റിയില്ലെന്നും ജഗന്‍ പറഞ്ഞു.

ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു

ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു

ബിജെപിയും ടിഡിപിയും കള്ളം പറയുന്നവരാണ്. ആന്ധ്രയിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷവും നടപ്പായില്ലെന്നും ജഗന്‍ പറഞ്ഞു.

ആന്ധ്രയില്‍ മോദി ഒരു ഘടകമല്ല

ആന്ധ്രയില്‍ മോദി ഒരു ഘടകമല്ല

പുല്‍വാമ ആക്രമണത്തിന് ശേഷം മോദിക്ക് ശക്തി കൂടിയിട്ടുണ്ടാകാം. എന്നാല്‍ ആന്ധ്രയില്‍ മോദി ഒരു ഘടകമല്ല. മോദിയും രാഹുലും ആന്ധ്രയില്‍ ചര്‍ച്ചയേ അല്ലെന്നും ആന്ധ്ര പ്രതിപക്ഷ നേതാവ് കൂടിയായ ജഗന്‍ മോഹന്‍ പറഞ്ഞു.

സഖ്യമോ ധാരണയോ ഉണ്ടാക്കില്ല

സഖ്യമോ ധാരണയോ ഉണ്ടാക്കില്ല

ബിജെപിയുമായി തിരഞ്ഞെടുപ്പില്‍ സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് ജഗന്‍ പറഞ്ഞു. ബിജെപിയുമായി മാത്രമല്ല, ടിആര്‍എസുമായും സഖ്യമുണ്ടാക്കില്ല. ജനസേന പാര്‍ട്ടിയും ടിഡിപിയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നാണ് അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തമാകുന്നതെന്നും ജഗന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഒറ്റയ്ക്ക്

കോണ്‍ഗ്രസ് ഒറ്റയ്ക്ക്

ആന്ധ്രയില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെയാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇക്കാര്യം നിഷേധിച്ചു.

 ആന്ധ്രയിലെ പാര്‍ട്ടികളുടെ ആവശ്യം

ആന്ധ്രയിലെ പാര്‍ട്ടികളുടെ ആവശ്യം

ആന്ധ്രയിലെ മിക്ക പാര്‍ട്ടികളുടെയും ആവശ്യമാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുക എന്നത്. 2018ല്‍ ടിഡിപി എന്‍ഡിഎ സഖ്യം വിട്ടത് ഇക്കാര്യം സൂചിപ്പിച്ചാണ്. ജഗന്റെ പാര്‍ട്ടിയുടെയും പ്രധാന ആവശ്യവും ഇതുതന്നെയാണ്.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി ആന്ധ്രയില്‍ ഇക്കാര്യം പ്രസംഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജഗന്‍ കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ മയംവരുത്തിയത്.

 പ്രത്യേക പാക്കേജുമായി ബിജെപി

പ്രത്യേക പാക്കേജുമായി ബിജെപി

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ടിഡിപി കോണ്‍ഗ്രസിന് കൈക്കൊടുത്താണ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് രണ്ടു പാര്‍ട്ടികളും സഖ്യമില്ല.

ഏപ്രില്‍ 11ന് ആന്ധ്ര പോളിങ് ബൂത്തില്‍

ഏപ്രില്‍ 11ന് ആന്ധ്ര പോളിങ് ബൂത്തില്‍

ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജഗന്‍ പറയുന്നു. ഏപ്രില്‍ 11നാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കുന്നുണ്ട്. മെയ് 23നാണ് ഫലം വരിക.

രമ്യ ഹരിദാസ് രാഹുലിന്റെ വഴിയില്‍; പണം വന്ന വഴി പരസ്യം, സിപിഎം പ്രചാരണത്തിന് ചുട്ടമറുപടിയുംരമ്യ ഹരിദാസ് രാഹുലിന്റെ വഴിയില്‍; പണം വന്ന വഴി പരസ്യം, സിപിഎം പ്രചാരണത്തിന് ചുട്ടമറുപടിയും

മാറിമറിയുന്ന ആന്ധ്രയിലെ രാഷ്ട്രീയ വിശേഷങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
Nine Years After Bitter Break-Up, Jaganmohan Reddy Says He Has Forgiven Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X