കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച് മായാവതി; എല്ലാ സംസ്ഥാനങ്ങളിലും ഒറ്റ തീരുമാനം

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച് മായാവതി | Oneindia Malayalam

ദില്ലി: ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യശ്രമങ്ങളുമായി മുന്നോട്ട് പോകവെ, നിലപാട് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസുമായി രാജ്യത്ത് ഒരിടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് മായാവതി പറഞ്ഞു. ചില കോണുകളില്‍ നിന്ന് വിവിധ തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കുന്നതെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു.

Xmaya

ഉത്തര്‍ പ്രദേശില്‍ എസ്പിയുമായി തിരഞ്ഞെടുപ്പ് സഖ്യം ബിഎസ്പി രൂപീകരിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെയുള്ള സഖ്യമാണിതെന്ന് മായാവതി പറഞ്ഞു. ബിജെപിയെ ഉത്തര്‍ പ്രദേശില്‍ പരാജയപ്പെടുത്താന്‍ എസ്പി-ബിഎസ്പി സഖ്യത്തിന് സാധിക്കുമെന്നും മായാവതി പറഞ്ഞു.

ലഖ്‌നൗവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് മായാവതി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അത്തരം നീക്കങ്ങള്‍ ബിഎസ്പിക്ക് തിരിച്ചടിയായേക്കാമെന്നും മായാവതി പറഞ്ഞു.

മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗംമോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗം

എസ്പി-ബിഎസ്പി സഖ്യം, കോണ്‍ഗ്രസ്, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ എന്നീ മൂന്ന് കക്ഷികള്‍ തമ്മിലാണ് യുപിയില്‍ നടക്കുക. എസ്പി-ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസും ചേരുമെന്നാണ് നേരത്തെ കരുതിയിരുന്നത്. ഇത് സംബന്ധിച്ച് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് സൂചന നല്‍കിയിരുന്നു. എന്നാല്‍ മായാവതി കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് കോണ്‍ഗ്രസ് സഖ്യത്തിന് പുറത്തായത്. യുപിയിലെ 80 സീറ്റിലും ചെറുപാര്‍ട്ടികളെ കൂടെചേര്‍ത്ത് മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

English summary
Lok Sabha Elections 2019: No alliance with Congress in any state: Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X