കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം

Google Oneindia Malayalam News

Recommended Video

cmsvideo
സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രതിപക്ഷം

ദില്ലി: ഇന്നലെ വെകീട്ടോടെ പുറത്തുവന്ന മിക്ക സര്‍വ്വേകളില്‍ ബിജെപിക്ക് സഖ്യമായ എന്‍ഡിഎ കേന്ദ്രത്തില്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിക്കുന്നത്. പ്രധാനപ്പെട്ട പത്ത് സര്‍വ്വേകളില്‍ ഒമ്പതിലും എന്‍ഡിഎ കേവലഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായപ്പെടുന്നത്. ന്യൂസ് എക്സ്-നേതാ സര്‍വ്വെ മാത്രമാണ് എന്‍ഡിഎ കേവല ഭൂരിപക്ഷം നേടില്ലെന്ന് പ്രഖ്യാപിക്കുന്നത്.

<strong> 14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍</strong> 14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍

സര്‍വ്വേകളെല്ലാം കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്ന് പ്രവചിക്കുന്നതിനാല്‍ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ നീങ്ങുന്നത്. മെയ് 23 ന് അന്തിമഫലം പ്രഖ്യാപിക്കുമ്പോള്‍ തൂക്കുസഭയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികളിലെ ഒരു വിഭാഗം പ്രത്യകേ തന്ത്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അണിയറയില്‍ മെനയുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

തള്ളിക്കളയുന്നു

തള്ളിക്കളയുന്നു

ഇന്നലെ വൈകിട്ടോടെ പുറത്തുന്ന സര്‍വ്വേകളെയെല്ലാം തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിക്കളയുകയാണ്. 2004 ലും 2009 ലും എക്സിറ്റ് പോളുകള്‍ പാളിയ ചരിത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അതുപോലെ ഇത്തവണയും പ്രവചനങ്ങള്‍ പാളുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

2004 ല്‍

2004 ല്‍

2004 തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകളും ബിജെപി വലിയ വിജയം നേടുമെന്നായിരുന്നു 2004 ല്‍ പ്രവചിച്ചിരുന്നത്. 240-250 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നായിരുന്നു പോളുകളുടെ ശരാശരി കണക്ക്. ഭൂരിപക്ഷം സര്‍വ്വേകളും യുപിഎയ്ക്ക് 200 ല്‍ താഴെ സീറ്റുകളായിരുന്നു പ്രവചിച്ചിരുന്നത്.

കോണ്‍ഗ്രസ് സഖ്യം 219

കോണ്‍ഗ്രസ് സഖ്യം 219

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് സഖ്യം 219 സീറ്റുകള്‍ കരസ്ഥമാക്കുകയും ഇടതുപക്ഷമടക്കമുള്ള സഖ്യകക്ഷികളുമായിച്ചേര്‍ന്ന് ആദ്യ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎക്കാവട്ടെ ലഭിച്ചത് 187 സീറ്റുകള്‍ മാത്രമായിരുന്നു.

2009 ലും അടിതെറ്റി

2009 ലും അടിതെറ്റി

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം എക്സിറ്റ് പോളുകള്‍ക്ക് അടിതെറ്റി. കേന്ദ്രത്തില്‍ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു അത്തവണ എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്‍ഡിഎ 197 സീറ്റും യുപിഎ 199 സീറ്റും നേടുമെന്ന് സ്റ്റാര്‍ ന്യൂസ്, എസി നീല്‍സണ്‍ പ്രവചിച്ചപ്പോള്‍, ടൈംസ് നൗ യുപിഎക്ക് 198 സീറ്റും എന്‍ഡിഎക്ക് 183 സീറ്റുമായിരുന്നു പ്രചവിച്ചത്.

യുപിഎ 262

യുപിഎ 262

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ യുപിഎ 262 സീറ്റുകളായിരുന്നു നേടിയത്. ഇരുന്നൂറിലേറെ സീറ്റുകള്‍ പ്രവചിക്കപ്പെട്ട എന്‍ഡിഎക്ക് ലഭിച്ചത് 159 സീറ്റുകള്‍ മാത്രമായിരുന്നു. 150 ലെ സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേകള്‍ അഭിപ്രായപ്പെട്ട മറ്റുകക്ഷികള്‍ക്ക് ലഭിച്ചത് 79 സീറ്റ് മാത്രമായിരുന്നു. 2004 ലേയും 2009 ലെയും പോലെ ഇത്തവണയും എക്സിറ്റ് പോളുകള്‍ പാളിപ്പോവുമെന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍.

തൂക്കസഭ എന്ന സാധ്യത

തൂക്കസഭ എന്ന സാധ്യത

തൂക്കസഭ എന്ന സാധ്യത തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നില്‍ കാണുന്നത്. ഈ സാധ്യത മുന്നില്‍ കണ്ട് മെയ് 23 ന് മുമ്പ് രാഷ്ട്രപതിക്ക് പ്രത്യേക മെമ്മേറാണ്ടം സമര്‍പ്പിക്കാനുള്ള ആലോചനങ്ങള്‍ പ്രതിപക്ഷം തുടരുന്നുണ്ട്. ചന്ദ്രബാബു നായിഡുവിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

രാഷ്ട്രപതിക്ക് പട്ടിക

രാഷ്ട്രപതിക്ക് പട്ടിക

പ്രതിപക്ഷ കക്ഷികള്‍ സഖ്യമായി മത്സരിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് ഉള്ളത്. ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പട്ടിക രാഷ്ട്രപതിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് മുമ്പ്

ഫലപ്രഖ്യാപനത്തിന് മുമ്പ്

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന കക്ഷികളുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറുകയും എന്‍ഡിഎയക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കും.

ചന്ദ്രബാബു നായിഡു

ചന്ദ്രബാബു നായിഡു

ഈ സാധ്യത മുന്നില്‍ കണ്ടാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കുക എന്ന ദൗത്യവുമായി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്. പ്രതിപക്ഷത്തിലെ ഏകദേശം എല്ലാ കക്ഷി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

അഖിലേഷ് യാദവ്, മായാവതി

അഖിലേഷ് യാദവ്, മായാവതി

അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായാണ് അദ്ദേഹം ഇക്കാര്യത്തില്‍ കൂടിക്കാഴ്ച്ച നടത്തിയത്. സിപിഎം നേതാവ് സീതാറാം യച്ചൂരിയുമായും അദ്ദേഹം ചര്‍ച്ചനടത്തിയെങ്കിലും ഫലം വന്നതിന് ശേഷം മാത്രം രാഷ്ട്രപതിയെ കാണാമെന്നായിരുന്നു യച്ചൂരിയുടെ നിലപാട്.

English summary
Lok Sabha Election 2019: opposition planning for result day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X