കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗം

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

അഹ്മദാബാദ്: ഗുജറാത്തില്‍ ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നു. ആദ്യ നീക്കം തന്നെ വിജയിച്ചു. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹ്മദാബാദിലാണ് ചൊവ്വാഴ്ച നടന്നത്. ഉച്ചയ്ക്ക് ശേഷം ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രിയങ്കാ ഗാന്ധി തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തി എന്നതും എടുത്തുപറയേണ്ടതാണ്.

പട്ടേല്‍ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള ഗുജറാത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച കരുത്തുള്ള പിടിവള്ളിയാണ് ഹാര്‍ദിക്. നിലവില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസിന് വരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഹാര്‍ദിക് പട്ടേലിന്റെ പിന്തുണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു....

പ്രവര്‍ത്തക സമിതി യോഗം

പ്രവര്‍ത്തക സമിതി യോഗം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. യോഗത്തിന് അഹ്മദാബാദ് തന്നെ തിരഞ്ഞെടുത്തതില്‍ പല ലക്ഷ്യങ്ങളുമുണ്ട് കോണ്‍ഗ്രസിന്. ഉപ്പു സത്യഗ്രഹത്തിനിടെ നടന്ന ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയുടെ വാര്‍ഷികം കൂടിയാണിന്ന്.

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു യോഗത്തിന്റെ അജണ്ട. മോദിയുടെ തട്ടകത്തില്‍ തന്നെ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു എന്നത് ചില രാഷ്ട്രീയ സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. സബര്‍മതി ആശ്രമത്തിലെ പ്രാര്‍ഥനയോടെയായിരുന്നു പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടക്കം.

ഭരണപരാജയം എടുത്തുപറയും

ഭരണപരാജയം എടുത്തുപറയും

ഷഹീദ് സ്മാരകത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ശേഷം നേതാക്കള്‍ സര്‍ദാര്‍ പട്ടേല്‍ സ്മാരകത്തിലെത്തി. അവിടെയായിരുന്നു യോഗം. മോദി സര്‍ക്കാരിന്റെ ഭരണപരാജയം എടുത്തുപറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാനാണ് യോഗത്തിന്റെ തീരുമാനം.

58 വര്‍ഷത്തിന് ശേഷം

58 വര്‍ഷത്തിന് ശേഷം

നോട്ട് നിരോധനം, കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാകും കോണ്‍ഗ്രസിന്റെ പ്രചാരണം. 58 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഗുജറാത്തില്‍ ചേരുന്നത്. പ്രിയങ്കാ ഗാന്ധി പങ്കെടുത്തത് യോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അദാലജില്‍ നടന്ന റാലിയില്‍ വച്ചാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് സമരം തുടങ്ങിയതോടെയാണ് ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ എന്ന യുവാവ് ശ്രദ്ധേയനായത്.

ജാംനഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ചേക്കും

ജാംനഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ചേക്കും

ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഹാര്‍ദിക് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ബിജെപിയുടെ മണ്ഡലമാണ് ജാംനഗര്‍. ബിജെപി നേതാവ് പൂനംബെന്‍ മാഡമാണ് ജാംനഗര്‍ എംപി.

ബിജെപിയുടെ വോട്ടുബാങ്ക്

ബിജെപിയുടെ വോട്ടുബാങ്ക്

2015ലാണ് പട്ടേല്‍ വിഭാഗത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ സമരം തുടങ്ങിയത്. ബിജെപിയുടെ തട്ടകത്തില്‍ തുടങ്ങിയ സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിജെപിയുടെ വര്‍ഷങ്ങളായുള്ള വോട്ട് ബാങ്കാണ് പട്ടേല്‍ വിഭാഗം.

 ഹാര്‍ദികിന്റെ ആവശ്യം

ഹാര്‍ദികിന്റെ ആവശ്യം

പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പോലെ പട്ടേല്‍ വിഭാഗത്തിനും സംവരണം വേണമെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം. 2017ല്‍ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. കടുത്ത മല്‍സരമാണ് അന്ന് നടന്നത്.

ബിജെപിയെ വിറപ്പിച്ചു

ബിജെപിയെ വിറപ്പിച്ചു

182 അംഗ ഗുജറാത്ത് നിയമസഭയില്‍ 81 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ശക്തിയാര്‍ജിച്ചു. ബിജെപിയുടെ പല മണ്ഡലങ്ങളും അവര്‍ക്ക് നഷ്ടമായി. ഇതോടെയാണ് ഹാര്‍ദികിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്. ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

ഗുജറാത്തില്‍ പൂജ്യം

ഗുജറാത്തില്‍ പൂജ്യം

നിലവില്‍ ഗുജറാത്തില്‍ നിന്ന ഒരു എംപി പോലും കോണ്‍ഗ്രസിനില്ല. സംസ്ഥാനത്തെ 26 മണ്ഡലങ്ങളിലും ജയിച്ചത് ബിജെപിയാണ്. എന്നാല്‍ ഇത്തവണ കളിമാറുമെന്നാണ് സൂചന. ഗുജറാത്തില്‍ സീറ്റുകള്‍ നഷ്ടമായാല്‍ കേന്ദ്രഭരണം ബിജെപിക്ക് അകലെയായി മാറും.

ബിജെപിയുടെ പ്രതിസന്ധി

ബിജെപിയുടെ പ്രതിസന്ധി

യുപിയിലും ഗുജറാത്തിലും ബിജെപി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. യുപിയില്‍ നിന്ന് 71 സീറ്റും ഗുജറാത്തില്‍ നിന്ന് 26 സീറ്റും ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഈ രണ്ടു സംസ്ഥാനങ്ങളിലും പഴയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ഉറപ്പില്ല.

പ്രിയങ്കയുടെ പ്രസംഗം

പ്രിയങ്കയുടെ പ്രസംഗം

പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി തന്റെ ആദ്യ പ്രസംഗം നടത്തി. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിലാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പൊതുപരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി മോദി ജനങ്ങളെ വിഭജിക്കുകയാണെന്നും വികാരം ഇളക്കിവിടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വോട്ടാണ് ആയുധം

വോട്ടാണ് ആയുധം

പ്രിയങ്ക പൊതുവേദിയില്‍ പ്രസംഗിക്കാത്തത് നേരത്തെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിങ്ങളുടെ വോട്ട് ആയുധമാണെന്നും അത്ര ശരിയായ വിധത്തില്‍ പ്രയോഗിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുകയാണ് എല്ലായിടത്തും. ഇതെല്ലാം തടയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. രണ്ടു കോടി ജോലി എവിടെ. 15 ലക്ഷം രൂപ തരുമെന്നത് പറഞ്ഞത് എവിടെ. വാഗ്ദാനങ്ങള്‍ നിറവേറ്റാത്ത ഭരണകൂടമാണ് മോദിയുടേതെന്നും പ്രിയങ്ക പറഞ്ഞു.

രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്; ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ആറ് ജില്ലക്കാര്‍രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്; ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ആറ് ജില്ലക്കാര്‍

English summary
Lok Sabha Elections 2019: Patidar Leader Hardik Patel Joins Congress In Presence Of Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X