കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; 95 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, 12 സംസ്ഥാനങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
നാളെ രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 12 സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. 97 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വെല്ലൂരും ത്രിപുരയിലും മാറ്റിവച്ചതിനാല്‍ ബാക്കി സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, പുതുച്ചേരി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പോളിങ്. ഇതിന് പുറമെ തമിഴ്‌നാട്ടിലെ 38 ലോക്‌സഭാ മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് പോളിങ്.

Evms

ഏപ്രില്‍ 11ന് ആദ്യഘട്ട പോളിങ് നടന്നത് 91 മണ്ഡലങ്ങളിലായിരുന്നു. ഏഴ് ഘട്ടങ്ങളായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടം മെയ് 18ന് നടക്കും. എല്ലാ മണ്ഡലങ്ങളിലും ഒരുമിച്ച് മെയ് 23നാണ് വോട്ടെണ്ണല്‍.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വന്‍ തോതില്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് വോട്ടടെുപ്പ് മാറ്റിവച്ചത്. കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് വോട്ടെടുപ്പ് മാറ്റിയത്. 23ന് ഇവിടെ വോട്ടെടുപ്പ് നടക്കും.

നരേന്ദ്ര മോദിക്കെതിരെ സഖ്യകക്ഷി മല്‍സരിക്കും; ബിജെപിക്ക് ഞെട്ടല്‍, വാരണാസിയില്‍ അടിവലിനരേന്ദ്ര മോദിക്കെതിരെ സഖ്യകക്ഷി മല്‍സരിക്കും; ബിജെപിക്ക് ഞെട്ടല്‍, വാരണാസിയില്‍ അടിവലി

മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് കൊണ്ടുതന്നെ കേരളത്തിലെ വോട്ടെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നു.

മാത്രമല്ല ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രവചനങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ വിവിധ കാരണങ്ങളാല്‍ കേരളത്തില്‍ ഇത്തവണ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാംഘട്ടത്തില്‍ മല്‍സരിക്കുന്ന 427 സ്ഥാനാര്‍ഥികള്‍ കോടിപതികളാണ് എന്ന പ്രത്യേകതയും എടുത്തു പറയേണ്ടതാണ്. ഇതില്‍ 11 ശതമാനം സ്ഥാനാര്‍ഥികള്‍ക്ക് അഞ്ചുകോടിയിലധികം ആസ്തിയുണ്ട്. രണ്ടാം ഘട്ടത്തില്‍ മല്‍സരിക്കുന്നവരുടെ ശരാശരി ആസ്തി 3.9 കോടി രൂപയാണ്.

രണ്ടാംഘട്ടത്തില്‍ മൊത്തം മല്‍സരിക്കുന്നത് 1644 സ്ഥാനാര്‍ഥികളാണ്. ഇതില്‍ 209 ദേശീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും 107 സംസ്ഥാന പാര്‍ട്ടി സ്ഥാനാര്‍ഥികളും 386 അംഗീകാരമില്ലാത്ത പാര്‍ട്ടി സ്ഥാനാര്‍ഥികളും 888 സ്വതന്ത്രരും ഇതില്‍ ഉള്‍പ്പെടും.

English summary
Lok Sabha Election 2019, Phase 2: Your guide to second phase of voting, constituencies going to polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X