കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇത്തവണ നേരിടുന്നത് അപൂര്‍വ തിരഞ്ഞെടുപ്പ്; മറുപക്ഷത്ത് അണിനിരക്കുന്നത് പ്രമുഖര്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് വാരണാസിയിൽ ഇത്തവണ വ്യത്യസ്ഥ എതിരാളികൾ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന യുപിയിലെ വാരണാസി മണ്ഡലത്തില്‍ ഇത്തവണ നേരിടേണ്ടി വരുന്നത് വ്യത്യസ്തരായ എതിരാളികളെ. മോദിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. മോദിയെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മല്‍സരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Modi

സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ കേസ് നേരിടേണ്ടി വന്ന കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സിഎസ് കര്‍ണന്‍ മോദിക്കെതിരെ മല്‍സരിക്കുന്നതില്‍ പ്രധാനിയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് താന്‍ മല്‍സരിക്കുന്നതെന്ന് കര്‍ണന്‍ പറയുന്നു. ഇദ്ദേഹം സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തിലും മല്‍സരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാരണാസിയിലും മല്‍സരിക്കുന്നത്. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ ബാനറിലാണ് മല്‍സരം. ഇദ്ദേഹം തന്നെയാണ് 2018ല്‍ ഈ പാര്‍ട്ടി രൂപീകരിച്ചത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകരുടെ സംഘം, സൈന്യത്തിന് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ബിഎഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് എന്നിവരും മോദിക്കെതിരെ മല്‍സരിക്കുന്നുണ്ട്. സ്വതന്ത്രനായിട്ടാണ് തേജ് ബഹാദൂര്‍ മല്‍സരിക്കുന്നത്. താന്‍ ജയിക്കില്ലെന്ന ഉറപ്പാണ്, പക്ഷേ ഒരു സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നു തേജ് ബഹാദൂര്‍ പറയുന്നു.

ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!

തെലങ്കാനയിലെയും ആന്ധ്രയിലെയും ഫ്‌ളുറോസിസ് ഇരകള്‍ക്ക് വേണ്ടി ആക്ടിവിസ്റ്റുകളായ വദ്ദി ശ്രീനിവാസ്, ജലഗം സുധീര്‍ എന്നിവരും മോദിക്കെതിരെ മല്‍സരിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദും മല്‍സരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും മോദിക്കെതിരെ മല്‍സരിച്ചേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രിയങ്ക മല്‍സരിച്ചാല്‍ ആസാദ് പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൃത്തിയുള്ള ഗംഗ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ബിഎച്ച്‌യു പ്രഫസര്‍ വിശ്വംഭര്‍നാഥ് മിശ്രയും മല്‍സരിക്കുമെന്നാണ് വിവരം. മെയ് 19നാണ് വാരണാസിയില്‍ വോട്ടെടുപ്പ്.

English summary
PM Narendra Modi draws ‘unusual’ rivals to Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X