കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തൂത്തുവാരില്ല, എക്സിറ്റ് പോളുകളെ തളളി പ്രവചനം! എൻഡിഎയും യുപിഎയും ഫോട്ടോ ഫിനിഷിൽ!

Google Oneindia Malayalam News

ദില്ലി: രാജ്യം വോട്ടെടുപ്പിലേക്ക് കടക്കുന്നതിന് മുന്‍പ് ബിജെപിക്ക് വലിയ വിജയപ്രതീക്ഷകളൊന്നും ഇക്കുറി ഉണ്ടായിരുന്നില്ല. എന്നാല്‍ ബലാക്കോട്ട് ബിജെപിയുടെ തലവര പൂര്‍ണമായും മാറ്റി വരയ്ക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി കഷ്ടിച്ച് ജയിക്കും എന്നല്ല പ്രവചനങ്ങള്‍. മറിച്ച് തൂത്ത് വാരും എന്നാണ്.

റാഫേലും കര്‍ഷക പ്രശ്‌നങ്ങളും നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള പ്രശ്‌നങ്ങളെയെല്ലാം ബിജെപി രാജ്യസ്‌നേഹം കൊണ്ട് മുക്കിക്കളഞ്ഞു. എന്നാല്‍ ബിജെപിക്ക് അത്ര ഈസി ആയിട്ടുളള വിജയം ഇക്കുറി ഉണ്ടാവില്ല എന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ ബിശാല്‍ പോളിന്റെ പ്രവചനം.

12 എണ്ണവും ബിജെപിക്കൊപ്പം

12 എണ്ണവും ബിജെപിക്കൊപ്പം

പുറത്ത് വന്ന പ്രധാനപ്പെട്ട 14 എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ 12 എണ്ണവും ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കും എന്ന് പ്രവചിക്കുന്നവയാണ്. ബിജെപിക്ക് വലിയ തിരിച്ചടി പൊതുവേ പ്രതീക്ഷിക്കുന്ന ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ പരിക്കില്ലാതെ രക്ഷപ്പെടും എന്നും വിവിധ സര്‍വ്വേകള്‍ പ്രവചിക്കുന്നു.

വേറിട്ട പ്രവചനം

വേറിട്ട പ്രവചനം

2014ലെ 44ല്‍ നിന്നും കോണ്‍ഗ്രസ് മുന്നോട്ട് പോകുമെങ്കിലും സഖ്യകക്ഷികളോ പുറത്ത് നിന്നുളള ചെറുപാര്‍ട്ടികളോ മഹാഗഡ്ബന്ധനോ സഹായിച്ചാല്‍ പോലും സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ല എന്ന മട്ടിലാണ് പ്രവചനങ്ങളുടെ പോക്ക്. എന്നാല്‍ ബിശാല്‍ പോള്‍ കണക്ക് കൂട്ടുന്നത് ഇങ്ങനെയല്ല.

ഇക്കുറി ഫോട്ടോ ഫിനിഷ്

ഇക്കുറി ഫോട്ടോ ഫിനിഷ്

വോട്ടെണ്ണി കഴിയുമ്പോള്‍ എന്‍ഡിഎയും യുപിഎയും തമ്മില്‍ ഫോട്ടോ ഫിനിഷ് ആയിരിക്കും എന്നാണ് ബിശാല്‍ പോള്‍ പ്രവചിക്കുന്നത്. ആകെയുളള 543 സീറ്റുകളില്‍ ബിജെപിക്ക് ലഭിക്കുക 169 സീറ്റുകള്‍ ആയിരിക്കും. അതായത് കേവല ഭൂരിപക്ഷത്തിനുളള സീറ്റ് ബിജെപിക്ക് തനിച്ച് ലഭിക്കില്ല.

യുപിഎയ്ക്ക് 197 സീറ്റുകള്‍

യുപിഎയ്ക്ക് 197 സീറ്റുകള്‍

അതേസമയം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 200 സീറ്റുകളാണ് ലഭിക്കുക എന്നും ബിശാല്‍ പോള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് തനിച്ച് നേടുക 133 സീറ്റുകള്‍ ആയിരിക്കും. അതേസമയം സഖ്യകക്ഷികളുടെ സീറ്റ് കൂടി കണക്ക് കൂട്ടുമ്പോള്‍ യുപിഎയ്ക്ക് 197 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.

മറ്റ് കക്ഷികള്‍ക്ക് 145 സീറ്റുകള്‍

മറ്റ് കക്ഷികള്‍ക്ക് 145 സീറ്റുകള്‍

മഹാഗഡ്ബന്ധനും വൈഎസ്ആര്‍ കോണ്‍ഗ്രസും അടക്കമുളള മറ്റ് കക്ഷികള്‍ക്ക് ലഭിക്കുക 145 സീറ്റുകള്‍ ആയിരിക്കും. മഹാഗഡ്ബന്ധന് ഉത്തര്‍ പ്രദേശില്‍ 42 സീറ്റുകളാണ് ലഭിക്കുക. പശ്ചിമ ബംഗാളില്‍ ആകെയുളള 42 സീറ്റുകളില്‍ 32 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ നേടും.

കേരളത്തിൽ യുഡിഎഫ്

കേരളത്തിൽ യുഡിഎഫ്

ഇടത് പാര്‍ട്ടികള്‍ക്ക് രാജ്യത്താകെ 8 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും ബിശാല്‍ പോള്‍ പ്രവചിക്കുന്നു. ഈ എട്ടില്‍ 5 സീറ്റുകള്‍ എല്‍ഡിഎഫ് കേരളത്തില്‍ നേടും. അതേസമയം ബാക്കിയുളള 15 സീറ്റുകളും യുഡിഎഫ് നേടും. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ബിശാല്‍ പോളിന്റെ പ്രവചനത്തിലുണ്ട്.

ഉത്തര്‍ പ്രദേശില്‍ മഹാസഖ്യം

ഉത്തര്‍ പ്രദേശില്‍ മഹാസഖ്യം

ഉത്തര്‍ പ്രദേശില്‍ മഹാസഖ്യം 42 സീറ്റ് നേടുമ്പോള്‍ 2014ല്‍ 71 സീറ്റ് നേടിയ ബിജെപി 32 സീറ്റില്‍ ഒതുങ്ങും. അതേസമയം കോണ്‍ഗ്രസ് സമ്പാദ്യം രണ്ടില്‍ നിന്ന് അഞ്ചായി ഉയരും. ബംഗാളില്‍ ബിജെപിക്ക് 5 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. സിപിഎമ്മിന് ഒരു സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റും ലഭിക്കും.

ഗുജറാത്തിൽ ബിജെപി

ഗുജറാത്തിൽ ബിജെപി

ഗുജറാത്ത് 20 സീറ്റുകളുമായി ബിജെപി തൂത്തുവാരും. കോണ്‍ഗ്രസിന് ലഭിക്കുക 6 സീറ്റുകളാണ് എന്നും ബിശാല്‍ പോള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തെ 5 സീറ്റിലൊതുക്കി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 33 സീറ്റുകള്‍ നേടും..

രാജസ്ഥാനിൽ ബിജെപി

രാജസ്ഥാനിൽ ബിജെപി

മഹാരാഷ്ട്രയില്‍ എന്‍ഡിഎ 26 സീറ്റും യുപിഎ 22 സീറ്റും നേടും. ആന്ധ്ര പ്രദേശില്‍ ടിഡിപി 11 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് 14 സീറ്റും നേടും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 10 സീറ്റ് നേടുമ്പോള്‍ ബിജെപി 15 സീറ്റുമായി മുന്നിലെത്തും. ബീഹാറില്‍ എന്‍ഡിഎ 24 സീറ്റുകള്‍ നേടും. യുപിഎ 16 സീറ്റുകള്‍ നേടി പിന്നിലെത്തും.

Recommended Video

cmsvideo
എന്‍.ഡി.എയുടെ കുതിപ്പിന് തടയിട്ട് പുതിയ പ്രവചനം
കർണാടകത്തിൽ നേരിയ വ്യത്യാസം

കർണാടകത്തിൽ നേരിയ വ്യത്യാസം

കര്‍ണാടകത്തില്‍ എന്‍ഡിഎ 15 സീറ്റുകളും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം 13 സീറ്റുകളും നേടും. ഒഡിഷയില്‍ ബിജെഡി 15 സീറ്റുമായി മുന്നിലെത്തും. ബിജെപി 4 സീറ്റിലും കോണ്‍ഗ്രസ് 2 സീറ്റിലും ഒതുങ്ങും. പഞ്ചാബില്‍ യുപിഎ പത്ത് സീറ്റും എന്‍ഡിഎ 2 സീറ്റും നേടും. ഹരിയാനയില്‍ എന്‍ഡിഎ 5 സീറ്റും യുപിഎ 4 സീറ്റും നേടും എന്നും ബിശാല്‍ പോള്‍ പ്രവചിക്കുന്നു.

ട്വീറ്റ് വായിക്കാം

ബിശാൽ പോളിന്റെ ട്വീറ്റ് വായിക്കാം

എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്!എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്!

നെട്ടോട്ടമോടി പ്രതിപക്ഷം! ബിജെപി സർക്കാർ രൂപീകരണ നീക്കം തുടങ്ങി! രണ്ടാം മോദി സർക്കാരിൽ അമിത് ഷായും?നെട്ടോട്ടമോടി പ്രതിപക്ഷം! ബിജെപി സർക്കാർ രൂപീകരണ നീക്കം തുടങ്ങി! രണ്ടാം മോദി സർക്കാരിൽ അമിത് ഷായും?

English summary
Lok Sabha Election 2019: political analyst Bishal Paul predicts photo finish this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X