കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് മാത്രം... സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം അവഗണിച്ച തിരഞ്ഞെടുപ്പ് കാലം, ഗ്രീന്‍ പീസ് ഇന്റര്‍ നാഷ്ണലിന്റെ റിപ്പോർട്ട് ഞെട്ടിക്കും!!

Google Oneindia Malayalam News

2019 ലെ പൊതുതിരഞ്ഞെടുപ്പ് ഒരര്‍ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് മാത്രമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച വ്യക്തിത്വമുള്ള തങ്ങളുടെ നേതാവായി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടി എക്കാലത്തെയും മികച്ച ഭൂരിപക്ഷം നേടാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ അത് മറികടക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു.

<strong>ലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോ</strong>ലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോ

ഇങ്ങനെയൊരു സാഹചര്യത്തില്‍ പ്രധാനപ്പെട്ട സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം തന്നെ ഈ തിരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെടുകയാണ്. അത്തരത്തിലൊരു പ്രധാന പ്രശ്‌നമാണ് ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന മലിനീകരണവും പരിസ്ഥിതിയുടെ നാശവും. ഗ്രീന്‍ പീസ് ഇന്റര്‍ നാഷ്ണലിന്റെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള 20 നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയിലാണ്. 2018 ല്‍ 12.4 ലക്ഷം ജനങ്ങള്‍ വായുമലിനീകരണം മൂലം ഇന്ത്യയില്‍ മരണമടഞ്ഞതായി ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Narendra Modi

മരിച്ചവരുടെ എണ്ണത്തില്‍ 51 ശതമാനം പേര്‍ 70 വയസ്സിനു താഴെയുള്ളവരാണ്. അന്തരീക്ഷ വായു മലിനീകരണം കാരണം 670,000 പേര്‍ മരിച്ചപ്പോള്‍ വീടിനകത്തുള്ള പാചക ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഗാര്‍ഹിക മലിനീകരണത്തില്‍ നിന്ന് 480,000 പേരും മരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ മരണനിരക്ക് വായു മലിനീകരണം മാത്രം കാരണമുള്ളതാണ്. മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള മരണങ്ങളുടെ എണ്ണം കൂടി കണക്കാക്കിയാല്‍ എണ്ണം വര്‍ദ്ധിക്കും.

മലിനീകരണത്തിനും പകര്‍ച്ച വ്യാധികള്‍ക്കുമുള്ള പ്രധാന കാരണം മാലിന്യ നിര്‍മാര്‍ജനത്തിലെ അപാകതയാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളില്‍. ഇന്ത്യയിലെ 7,935 നഗരങ്ങളില്‍ കഴിയുന്ന 377 മില്യണ്‍ ജനങ്ങള്‍ ഓരോ വര്‍ഷവും 62 മില്യണ്‍ ഖരമാലിന്യങ്ങള്‍ പുറന്തള്ളുന്നതായി ഡൗണ്‍ ടു എര്‍ത്തിലെ ലേഖനത്തില്‍ പറയുന്നു. ആകെയുള്ള മാലിന്യത്തില്‍ 43 മെട്രിക്ക് ടണ്‍ മാത്രമാണ് ശേഖരിക്കപ്പെടുന്നത്. 11.9 മെട്രിക്ക് ടണ്‍ മാലിന്യം സംസ്‌കരിക്കുകയും 31 മെട്രിക്ക് ടണ്‍ പുറമ്പോക്കുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.ഇന്ത്യയിലുടനീളമുള്ള പല നഗരങ്ങളിലും ഉപഭോഗ സംസ്‌കാരവും മാലിന്യ സംസ്‌കരണത്തിലുള്ള ഭരണകൂടത്തിന്റെ ഉദാസീനതയും അടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

2019 ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ പ്രയാഗ് രാജില്‍ നടന്ന കുംഭമേളയില്‍ 60,000 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഈ 60,000 ടണ്ണില്‍ 18,000 ടണ്‍ ഖരമാലിന്യമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തി. ഇതിനടുത്തുള്ള മാലിന്യ സംസ്‌കരണശാല 2018 മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. ചില പ്രദേശങ്ങളിലെ ദ്രവ മാലിന്യം ജലസ്രോതസ്സുകളെയും മലിനമാക്കി. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉയര്‍ന്നു വരുന്ന ജലപ്രതിസന്ധിക്ക് കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനസംഖ്യാ വളര്‍ച്ചയുമാണ്.

2018ല്‍ നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമാണ് ഈ പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുന്നത്. റിപ്പോര്‍ട്ട് പ്രകാരം 600 ദശലക്ഷം ഇന്ത്യക്കാരാണ് ഉയര്‍ന്ന തോതില്‍ ജലദൗര്‍ലഭ്യം നേരിടുന്നത്. കൂടാതെ ശുദ്ധജലം ലഭിക്കാതെ ഓരോ വര്‍ഷവും രണ്ടു ലക്ഷമാളുകള്‍ മരണമടയുന്നു. 2030 ആകുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ദ്ധിച്ചുവരുന്ന വിതരണ- ഡിമാന്റ് വര്‍ധിക്കുന്ന അതേ സമയം ലഭ്യമായ ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുകയും ചെയ്യുന്നു. ഗംഗാ നദി വൃത്തിയാക്കുന്ന ശ്രമത്തിന്റെ ഭാഗമായി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2015ല്‍ ക്ലീന്‍ ഗംഗ മിഷന്‍ ആരംഭിച്ചു. 27,000 കോടിയുടെ ബജറ്റ് വകയിരുത്തിയിരുന്നെങ്കിലും, ഈ ദൗത്യത്തില്‍ കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായില്ല. കൂടാതെ 2013 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ മോശമാണ് ഇപ്പോഴത്തെ മലിനീകരണം. ഗംഗയുടെ മൊത്തം 2.9 ബില്ല്യണ്‍ ക്യുബിക്‌സിന്റെ 48% ഭാഗികമായി അല്ലെങ്കില്‍ പൂര്‍ണ്ണമായി വൃത്തിയാക്കണമെന്ന് മുംബൈ മിററില്‍ തന്റെ ലേഖനത്തില്‍ അജിത് രനാദെ ചൂണ്ടിക്കാണിക്കുന്നു.

ഈ പശ്ചാത്തലത്തില്‍, അത്തരം പരിസ്ഥിതി വെല്ലുവിളികളെ നേരിടാന്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അവരുടെ മാനിഫെസ്റ്റുകളിലുള്ള പരിസ്ഥിതി സംബന്ധമായ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയതെങ്കിലും എത്ര ഇന്ത്യന്‍ വോട്ടര്‍മാര്‍ യഥാര്‍ഥത്തില്‍ ആ മാനിഫെസ്റ്റോകള്‍ വായിച്ചുവെന്ന ചോദ്യം തുടരുന്നു.

English summary
Lok Sabha election 2019: Poll manifestos miss on environmental issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X