കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ തൊഗാഡിയ മല്‍സരിക്കും!! ബിജെപി കോട്ടകളില്‍ ആശങ്ക; പ്രതിപക്ഷത്തിന് സന്തോഷം

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കെതിരെ തൊഗാഡിയ മല്‍സരിച്ചേക്കും | Oneindia Malayalam

അഹ്മദാബാദ്: ഗുജറാത്തിലെ സംഘപരിവാര്‍ രാഷ്ട്രീയ കളരിയില്‍ ഒരുമിച്ച് പയറ്റി തെളിഞ്ഞവരാണ് നരേന്ദ്ര മോദിയും പ്രവീണ്‍ തൊഗാഡിയയും. അകത്തളങ്ങളിലെ പിടിവലിയില്‍ തൊഗാഡിയക്ക് എപ്പഴോ കാലിടറി. മോദി ഇടിച്ചുകയറുകയും ചെയ്തു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയി കയറിപ്പോയപ്പോള്‍ തൊഗാഡിയക്ക് പഴയ തീവ്രത നഷ്ടമായി.

തന്നെ വധിക്കാന്‍ മോദി ശ്രമിക്കുന്നുവെന്നു വരെ ആരോപണം ഉന്നയിച്ചു തൊഗാഡിയ. മോദിയെയും ബിജെപിയെയും പാഠംപഠിപ്പിക്കാന്‍ പറ്റിയ അവസരമാണിതെന്ന് തൊഗാഡിയ മനസിലാക്കുന്നു. പൊതുതിരഞ്ഞെടുപ്പില്‍ കളംനിറഞ്ഞാടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഗുജറാത്തിലും യുപിയിലും ഒട്ടേറെ അനുയായികളുള്ള തൊഗാഡിയയുടെ മല്‍സര രംഗത്തേക്കുള്ള വരവ് ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് തീര്‍ച്ച....

ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്‍

ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്‍

ബിജെപിയുമായി ഉടക്കുകയും വിഎച്ച്പിയിലെ പദവികള്‍ നഷ്ടമാകുകയും ചെയ്ത തൊഗാഡിയ പുതിയ പാര്‍ട്ടി അടുത്തിടെ രൂപീകരിച്ചു. ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്‍ (എച്ച്എന്‍ഡി). പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി.

100 ലോക്‌സഭാ മണ്ഡലങ്ങളില്‍

100 ലോക്‌സഭാ മണ്ഡലങ്ങളില്‍

100 ലോക്‌സഭാ മണ്ഡലങ്ങളില്‍ തൊഗാഡിയയുടെ പാര്‍ട്ടി മല്‍സരിക്കും. ഇതില്‍ 15 സീറ്റുകള്‍ ഗുജറാത്തിലാണ്. 41 സ്ഥാനാര്‍ഥികളുടെ പേര് ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്‍ പ്രഖ്യാപിച്ചു. കൂടുതലും യുപിയിലാണ്.

ലക്ഷ്യമിടുന്നത് മോദിയെ

ലക്ഷ്യമിടുന്നത് മോദിയെ

തൊഗാഡിയ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ്. മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ അദ്ദേഹം മല്‍സരിച്ചേക്കും. ഇക്കാര്യം തൊഗാഡിയ മാധ്യമങ്ങളെ അറിയിച്ചു.

മൂന്ന് സാധ്യതകള്‍

മൂന്ന് സാധ്യതകള്‍

ഉത്തര്‍ പ്രദേശിലാണ് മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തൊഗാഡിയ പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലാണ് സാധ്യത. ഒന്ന് വാരണാസിയാണ്. അല്ലെങ്കില്‍ അയോധ്യയോ മഥുരയോ തിരഞ്ഞെടുക്കുമെന്നും തൊഗാഡിയ പറഞ്ഞു.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വാരണാസി. ഇത്തവണ അദ്ദേഹം രണ്ടാമൂഴത്തിന് ശ്രമിക്കുന്നതും വാരണാസിയില്‍ തന്നെ. എന്നാല്‍ ഇവിടെ തൊഗാഡിയ മല്‍സരിച്ചാല്‍ ശക്തമായ പോരാട്ടമാകുമെന്ന കരുതാം.

 തൊഗാഡിയയുടെ ലക്ഷ്യം

തൊഗാഡിയയുടെ ലക്ഷ്യം

ബിജെപിയും വിഎച്ച്പിയും തന്നെ കൈവിട്ടെങ്കിലും ഹിന്ദുത്വ ആശയങ്ങള്‍ തൊഗാഡിയ വിട്ടിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. പിന്നെ കാര്‍ഷിക മേഖലയുടെയും ചെറുകിട വ്യവസായങ്ങളുടെയും വളര്‍ച്ചയും ലക്ഷ്യമാണെന്ന് തൊഗാഡിയ പറഞ്ഞു.

 പ്രഖ്യാപിച്ച സീറ്റുകള്‍

പ്രഖ്യാപിച്ച സീറ്റുകള്‍

ഉത്തര്‍ പ്രദേശിലെ 19 സീറ്റുകള്‍, ഗുജറാത്തിലെ ഒമ്പതു സീറ്റുകള്‍, അസമിലെ ഏഴ് സീറ്റുകള്‍, ഹരിയാനയിലെ ഒരു സീറ്റ്, ഒഡീഷയിലെ അഞ്ച് സീറ്റുകള്‍ എന്നിവിടങ്ങളിലാണ് തൊഗാഡിയയുടെ ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

 യുപിയും ഗുജറാത്തും

യുപിയും ഗുജറാത്തും

യുപിയും ഗുജറാത്തുമാണ് തൊഗാഡിയ പ്രധാനമായും ലക്ഷ്യമിടുന്നത്. ബിജെപിയുടെ ലക്ഷ്യകേന്ദ്രങ്ങളും ഈ രണ്ടു സംസ്ഥാനങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഒരേ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കക്ഷികള്‍ക്കിടയില്‍ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യത ഏറെയാണ്.

 12 സംസ്ഥാനങ്ങളില്‍

12 സംസ്ഥാനങ്ങളില്‍

12 സംസ്ഥാനങ്ങളില്‍ തൊഗാഡിയയുടെ പാര്‍ട്ടി മല്‍സരിക്കും. മൊത്തം നൂറ് സീറ്റുകൡ. ഗുജറാത്തില്‍ 15 സീറ്റിലാണ് മല്‍സരിക്കുകയെന്ന് തൊഗാഡിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ മല്‍സരിക്കണമെന്ന് അണികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൊഗാഡിയ പറഞ്ഞു.

 അന്തിമ തീരുമാനം ഉടന്‍

അന്തിമ തീരുമാനം ഉടന്‍

യുപിയില്‍ മല്‍സരിക്കാനാണ് തൊഗാഡിയയോട് അണികള്‍ ആവശ്യപ്പെടുന്നത്. അവരുമായി വരുംദിവസങ്ങളില്‍ തൊഗാഡിയ സംസാരിക്കും. പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു. ഈ യോഗത്തിലാണ് ഏത് മണ്ഡലത്തില്‍ ജനവിധി തേടണമെന്ന് തീരുമാനിക്കുക.

പ്രതിപക്ഷത്തിന് സന്തോഷം

പ്രതിപക്ഷത്തിന് സന്തോഷം

തീവ്ര ഹിന്ദുത്വ ആശയമാണ് തൊഗാഡിയ മുന്നാട്ട് വെക്കുന്നത്. ബിജെപിക്ക് വളക്കൂറുള്ള സംസ്ഥാനങ്ങള്‍ തന്നെയാണ് തൊഗാഡിയയും നോട്ടമിടുന്നത്. അതുകൊണ്ടുതന്നെ ബിജെപി വോട്ടുബാങ്കില്‍ വിള്ളലുണ്ടായേക്കാം. ഇതാകട്ടെ പ്രതിപക്ഷമായ കോണ്‍ഗ്രസിനും എസ്പി-ബിഎസ്പി സഖ്യത്തിനും സന്തോഷം നല്‍കുന്ന കാര്യവുമാണ്.

ബിജെപിയിലുള്ള എല്ലാവരും കള്ളന്‍മാരാണ്... കാവല്‍ക്കാരായി ഒരാള്‍ പോലുമില്ലെന്ന് രാഹുല്‍!!ബിജെപിയിലുള്ള എല്ലാവരും കള്ളന്‍മാരാണ്... കാവല്‍ക്കാരായി ഒരാള്‍ പോലുമില്ലെന്ന് രാഹുല്‍!!

English summary
Pravin Togadia's Party to Contest on 100 Lok Sabha Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X