കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തിനിറങ്ങും!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു | Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്. അവര്‍ എന്നാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിറഞ്ഞ കൈയ്യടികളാണ് പ്രിയങ്കയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതേ തരംഗം യുപിയിലും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അതേസമയം പ്രിയങ്ക തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ റാലിയിലെ പ്രധാന ആകര്‍ഷണം. കിഴക്കന്‍ യുപിയെ ഇളക്കിമറിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. യുപിയില്‍ ഗെയിം ചേഞ്ചറാവുമെന്ന് വിലയിരുത്തപ്പെടുന്ന പ്രിയങ്കയുടെ ആദ്യ റാലിക്കായി വമ്പന്‍ ഒരുക്കങ്ങളും യുപിയില്‍ നടക്കതുന്നുണ്ട്. ബിജെപിക്ക് മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. മഹാസഖ്യത്തിനും മുന്നറിയിപ്പ് ഉണ്ടാകും.

പ്രിയങ്കയുടെ ആദ്യ പ്രചാരണം

പ്രിയങ്കയുടെ ആദ്യ പ്രചാരണം

പ്രിയങ്കയുടെ ആദ്യ പ്രചാരണത്തിന് വമ്പന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അടുത്ത ആഴ്ച്ച അവരുടെ പ്രചാരണം കിഴക്കന്‍ യുപിയില്‍ ആരംഭിക്കുന്നത്. അതേസമയം അവര്‍ പ്രചാരണത്തിനും ഉണ്ടാവില്ല, പകരം കാര്യങ്ങള്‍ പിന്നണിയില്‍ ഇരുന്ന് നിയന്ത്രിക്കുമെന്ന വാദങ്ങളെ സംസ്ഥാന സമിതി തള്ളി. ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ കളത്തില്‍ ഇറങ്ങുമെന്നും, പ്രചാരണം ശക്തമാക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഗുജറാത്തിലെ പ്രസംഗം

ഗുജറാത്തിലെ പ്രസംഗം

ഗുജറാത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പ്രിയങ്ക നടത്തിയ പ്രസംഗം കൈയ്യടികളേറ്റ് വാങ്ങിയിരുന്നു. സ്ത്രീസുരക്ഷ, കര്‍ഷക പ്രശ്‌നം, തൊഴിലില്ലായ്മ എന്നിവയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്ന് പ്രിയങ്ക പറഞ്ഞു. യുവാക്കള്‍ക്ക് എങ്ങനെയാണ് തൊഴില്‍ ലഭിക്കുകയെന്നും, കര്‍ഷകരും സ്ത്രീകളും സുരക്ഷിതമായി ഇരിക്കുകയെങ്ങനെയെന്നും സര്‍ക്കാരിനോട് ചോദിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

രണ്ട് കോടി തൊഴിലെവിടെ

രണ്ട് കോടി തൊഴിലെവിടെ

നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴില്‍ എവിടെയെന്ന് ബിജെപി വ്യക്തമാക്കണം. എല്ലാ വോട്ടര്‍മാരും കോണ്‍ഗ്രസിന്റെ ആയുധമാണ്. അനാവശ്യ കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കേണ്ടതില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യയില്‍ ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദു:ഖകരമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാജ്യത്തിന്റെ ഭാവിയുടെ കാര്യത്തില്‍ നിര്‍ണായകമാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു.

രാഹുലിന് ചുമതല

രാഹുലിന് ചുമതല

പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ചുമതല രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക കൈമാറിയെന്നായിരുന്നു കോണ്‍ഗ്രസിനുള്ളിലെ അടക്കം പറച്ചില്‍. നേരത്തെ ലഖ്‌നൗവില്‍ നടത്തിയ റോഡ് ഷോയില്‍ പ്രിയങ്ക ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ സംഘടന അടിത്തറ ശക്തിപ്പെടുത്താനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും, അതുകൊണ്ട് പ്രചാരണ രംഗത്തിറങ്ങില്ലെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങളും സൂചിപ്പിച്ചിരുന്നു.

ആദ്യ സന്ദര്‍ശനം

ആദ്യ സന്ദര്‍ശനം

കിഴക്കന്‍ യുപിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ പ്രിയങ്ക മേഖല സന്ദര്‍ശിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് അവര്‍ അവസാനമായി യുപി സന്ദര്‍ശിച്ചത്. പ്രിയങ്കയുടെ വരവ് പാര്‍ട്ടി നേതാക്കളെ ശക്തരാക്കിയിട്ടുണ്ടെങ്കിലും, ഇതുവരെ അവര്‍ നേരിട്ടെത്താത്തത് ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. പ്രമുഖ സംഘനടകള്‍ പ്രിയങ്കയുടെ വരവിനായി കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രിയങ്കയുടെ വരവെന്നും സൂചനയുണ്ട്.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും

പ്രിയങ്കയുടെ ആദ്യ വരവില്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറാനുള്ള ഒരുക്കം നടക്കുന്നുണ്ട്. പ്രാദേശിക തലത്തിലെ ജനപ്രിയ നേതാക്കളെയാണ് ആവശ്യമെന്ന് പ്രിയങ്ക നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവില്‍ കിഴക്കന്‍ യുപിയുടെ റോഡ് മാപ്പ് തയ്യാറാക്കുകയാണ് പ്രിയങ്ക. പ്രചാരണം എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. 2014ല്‍ കിഴക്കന്‍ യുപിയില്‍ നിന്ന് ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല.

പ്രമുഖര്‍ പ്രസംഗം തയ്യാറാക്കും

പ്രമുഖര്‍ പ്രസംഗം തയ്യാറാക്കും

കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ പ്രസംഗം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളോ ടീമംഗങ്ങളോ തയ്യാറാക്കും. ഏറ്റവും മികച്ച പ്രസംഗമായിരിക്കണം അവതരിപ്പിക്കേണ്ടത് എന്ന തീരുമാനത്തിലാണ് പ്രിയങ്ക. അതേസമയം വാരണാസിയില്‍ ഹര്‍ദിക് പട്ടേലിനെ മത്സരിപ്പിക്കുന്ന കാര്യവും പ്രിയങ്ക പരിശോധിക്കുന്നുണ്ട്. ഹര്‍ദിക്കിനെ മത്സരിച്ചാല്‍ വാരണാസിയില്‍ ജയിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് പ്രിയങ്കയുടെ വിലയിരുത്തല്‍. ഹര്‍ദിക്ക് ഗുജറാത്തില്‍ മത്സരിച്ചാല്‍ അത് സംസ്ഥാനത്ത് മൊത്തം പ്രതിഫലിക്കുമെന്നും പ്രിയങ്ക പറയുന്നു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!

English summary
lok sabha election 2019 priyanka gandhi to campaign in east up by next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X