കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ പടയോട്ടത്തില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്; വരവ് ബോട്ടില്‍, ലക്ഷ്യം മോദിയുടെ തട്ടകം

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ തീരുമാനം. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് മുതല്‍ മോദിയുടെ മണ്ഡലമായ വാരണാസി വരെയാണ് പ്രചാരണം. ബോട്ടിലാണ് പ്രിയങ്ക പ്രചാരണം നടത്തുക എന്ന പ്രത്യേകതയുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കോണ്‍ഗ്രസ് തേടി.

ആദ്യം വെള്ളിയാഴ്ച പ്രചാരണം തുടങ്ങാനാണ് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുപിയിലെ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പരസ്യപ്പെടുത്തി. ബിജെപിയുടെ പ്രധാന മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ ഇളക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷ....

 ബിജെപി ശക്തികേന്ദ്രം

ബിജെപി ശക്തികേന്ദ്രം

ഉത്തര്‍ പ്രദേശിലെ മോദിയുടെ മണ്ഡലമായ വാരണാസി, ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരുന്നു ഗൊരഖ്പൂര്‍ തുടങ്ങി പ്രധാന മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നത് കിഴക്കന്‍ യുപിയിലാണ്. ഈ പ്രദേശത്തെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുള്ളത്.

 ബിജെപിയുടെ മുന്നേറ്റം തടയാന്‍

ബിജെപിയുടെ മുന്നേറ്റം തടയാന്‍

കിഴക്കന്‍ യുപിയില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിനും പ്രിയങ്കാ ഗാന്ധിക്കും സാധിച്ചാല്‍ ഫലം മാറും. പ്രയാഗ് രാജില്‍ നിന്ന് വാരണാസി വരെയാണ് പ്രിയങ്ക പ്രചാരണം നടത്തുക. തിങ്കള്‍ മുതല്‍ ബുധന്‍ വരെ പ്രിയങ്കയുടെ ആദ്യ പ്രചാരണം തുടരും.

നദീമാര്‍ഗമാണ് പ്രിയങ്കയുടെ വരവ്

നദീമാര്‍ഗമാണ് പ്രിയങ്കയുടെ വരവ്

നദീമാര്‍ഗമാണ് പ്രിയങ്കയുടെ പ്രചാരണം. മേഖലയില്‍ ജനങ്ങളുമായി സംവദിക്കാന്‍ എളുപ്പം നദീജല പാതയാണ്. നേരത്തെ വെള്ളിയാഴ്ച പ്രചാരണം തുടങ്ങുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. എന്നാല്‍ പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

നൂറ് കിലോമീറ്റര്‍ ബോട്ടില്‍

നൂറ് കിലോമീറ്റര്‍ ബോട്ടില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ കോണ്‍ഗ്രസ് സമീപിച്ചു. മോട്ടോര്‍ബോട്ട് പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് കമ്മീഷന് നല്‍കിയ കുറിപ്പില്‍ കോണ്‍ഗ്രസ് പറയുന്നു. നൂറ് കിലോമീറ്റര്‍ ദൂരത്തിലാണ് ബോട്ടില്‍ പ്രചാരണം നടത്തുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

നെഹ്രുവിന്റെ ജന്മനാട്

നെഹ്രുവിന്റെ ജന്മനാട്

മേഖലയില്‍ റോഡിലൂടെയുള്ള പ്രചാരണത്തേക്കാള്‍ ഗുണം ചെയ്യുക നദീജല പാതയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഞായറാഴ്ച പ്രിയങ്ക കിഴക്കന്‍ യുപിയില്‍ എത്തും. പ്രയാഗ് രാജില്‍ നിന്ന് പ്രചാരണം തുടങ്ങും. നെഹ്രുവിന്റെ ജന്മനാടാണ് പ്രയാഗ് രാജ്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംകുതിപ്പിന്; 15 വര്‍ഷത്തെ കേസുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്ക് നേട്ടംമധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംകുതിപ്പിന്; 15 വര്‍ഷത്തെ കേസുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്ക് നേട്ടം

English summary
Priyanka Gandhi to kick-off Lok Sabha polls campaign from east UP next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X