കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരി നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് രണ്ട് ദിവസത്തെ യാത്ര, അവസാന നിമിഷം റദ്ദാക്കപ്പെട്ടു!

Google Oneindia Malayalam News

ദില്ലി: 300ല്‍ അധികം സീറ്റുകള്‍ നേടി എന്‍ഡിഎ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് അമിത് ഷാ ഉള്‍പ്പെടെയുുളള ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാരും തങ്ങള്‍ക്ക് എത്ര കിട്ടും എന്ന് പ്രവചിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. കോണ്‍ഗ്രസ് തുടക്കത്തിലേ പറയുന്നത് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാൽ മറ്റ് കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും എന്നാണ്.

അത്തരമൊരു ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ എന്നാണ് സൂചനകള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് എറിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ലണ്ടനില്‍ പോകാനിരുന്ന രാഹുല്‍ ഗാന്ധി യാത്ര റദ്ദാക്കിയത് തന്നെ കോണ്‍ഗ്രസ് അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

നടക്കാതെ പോയ ലണ്ടന്‍ യാത്ര

നടക്കാതെ പോയ ലണ്ടന്‍ യാത്ര

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് രാഹുല്‍ ഗാന്ധിയുടെ ആ നടക്കാതെ പോയ ലണ്ടന്‍ യാത്രയെ കുറിച്ച് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാഹുല്‍ പതറിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ 19ാം തിയ്യതി ഞായറാഴ്ച ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്.

രണ്ട് ദിവസത്തെ യാത്ര

രണ്ട് ദിവസത്തെ യാത്ര

ലണ്ടനിലേക്ക് തൊട്ടടുത്ത ദിവസമായ 20ാം തിയ്യതിയിലേക്കാണ് രാഹുല്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് എന്ന് റിപ്പബ്ലിക് വാര്‍ത്തയില്‍ പറയുന്നു. വോട്ടെണ്ണുന്നതിന്റെ തലേ ദിവസമായ 22ാം തിയ്യതി ലണ്ടനില്‍ നിന്ന് തിരിച്ചുളള ടിക്കറ്റും രാഹുല്‍ ഗാന്ധി ബുക്ക് ചെയ്തിരുന്നു.

ടിക്കറ്റിന്റെ വിവരങ്ങൾ

ടിക്കറ്റിന്റെ വിവരങ്ങൾ

ആര്‍ ഗാന്ധി എന്ന പേരിലുളള ടിക്കറ്റിന്റെ വിവരങ്ങളും അര്‍ണബിന്റെ ചാനല്‍ പുറത്ത് വിട്ടു. ദില്ലിയില്‍ നിന്നുമാണ് പുലര്‍ച്ചെ 1.20നുളള എയര്‍ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നത്. രണ്ട് ദിവസത്തേക്കുളള ലണ്ടന്‍ ട്രിപ്പ് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്ലാനില്‍ ഉണ്ടായിരുന്നത്.

മെയ് 22ന് തിരിച്ച് യാത്ര

മെയ് 22ന് തിരിച്ച് യാത്ര

മെയ് 22ന് രാത്രി 11.20നാണ് ലണ്ടനില്‍ നിന്നും തിരിച്ച് ദില്ലിയിലേക്കുളള എയര്‍ ഇന്ത്യ ഫ്‌ളൈറ്റും ആര്‍ ഗാന്ധി എന്ന പേരില്‍ ബുക്ക് ചെയ്തിരിക്കുന്നതായി വാര്‍ത്തയില്‍ പറയുന്നു. വോട്ടെണ്ണുന്ന ദിവസമായ മെയ് 23ന് രാവിലെ ഇന്ത്യയില്‍ എത്തുന്ന തരത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

അവസാന നിമിഷം റദ്ദാക്കി

അവസാന നിമിഷം റദ്ദാക്കി

എന്നാല്‍ അവസാന നിമിഷം രാഹുല്‍ ഗാന്ധിയുടെ ആ ലണ്ടന്‍ യാത്ര റദ്ദാക്കപ്പെട്ടു. യാത്ര റദ്ദാക്കാനുളള കാരണം എന്താണന്ന് വ്യക്തമല്ല. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വന്‍ തിരിച്ചടി കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും പ്രവചിക്കപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധി യാത്ര റദ്ദാക്കിയത് എന്നാണ് റിപ്പബ്ലിക് ചാനല്‍ വാര്‍ത്തയില്‍ വിലയിരുത്തുന്നത്.

എല്ലാ പ്ലാനും മാറ്റിയെഴുതി

എല്ലാ പ്ലാനും മാറ്റിയെഴുതി

ഇത്രയും വലിയ തിരിച്ചടി എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കലിന് പിന്നില്‍ നിന്നും മനസ്സിലാകുന്നതെന്ന് ചാനല്‍ വാര്‍ത്തയില്‍ പറയുന്നു. തിരിച്ചടി കിട്ടും എന്ന് വന്നതോടെ 23ാം തിയ്യതിയിലേക്കുളള എല്ലാ പ്ലാനുകളും കോണ്‍ഗ്രസിന് മാറ്റി എഴുതേണ്ടി വന്നു.

പ്രശ്നപരിഹാരത്തിന് ശ്രമം

പ്രശ്നപരിഹാരത്തിന് ശ്രമം

പ്രതിപക്ഷ ഐക്യം ഉറപ്പിക്കേണ്ട നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തില്ല എങ്കില്‍ അത് വലിയ തിരിച്ചടിയാവും. കേന്ദ്രത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും തുലാസില്‍ ആണ്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കം ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുളള അടിയന്തര ശ്രമങ്ങളിലാണ്.

ബിജെപി തൂത്തുവാരില്ല, എക്സിറ്റ് പോളുകളെ തളളി പ്രവചനം! എൻഡിഎയും യുപിഎയും ഫോട്ടോ ഫിനിഷിൽ!ബിജെപി തൂത്തുവാരില്ല, എക്സിറ്റ് പോളുകളെ തളളി പ്രവചനം! എൻഡിഎയും യുപിഎയും ഫോട്ടോ ഫിനിഷിൽ!

എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്!എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്!

English summary
Lok Sabha Election 2019: Rahul Gandhi cancelled london trip after exit poll results, says Republic TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X