കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കും... പ്രവര്‍ത്തകരുടെ വികാരം ന്യായമെന്ന് പ്രതികരണം

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ കർണാടകയിലോ കേരളത്തിലോ ? | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ വീണ്ടും സസ്‌പെന്‍സ്. വയനാട്ടില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഇത് തള്ളാതെ അദ്ദേഹം ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ വികാരം ന്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ വീണ്ടും മൗനം പാലിച്ചിരിക്കുകയാണ് രാഹുല്‍. ഇതോടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അടിമുടി ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന കാര്യം കേരള ഘടകം പ്രഖ്യാപിച്ചത് ഹൈക്കമാന്‍ഡിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നത്.

രാഹുല്‍ പറഞ്ഞതിങ്ങനെ

രാഹുല്‍ പറഞ്ഞതിങ്ങനെ

അമേഠി എന്റെ കര്‍മ മണ്ഡലമാണ്. പക്ഷേ രണ്ടാമതൊരു മണ്ഡലം കൂടി മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ കൂട്ടമായി ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ വികാരം മാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലും ധ്രുവീകരണം ഉണ്ടാക്കിയിട്ടുണ്ട്. അവിടെ നിന്ന് മത്സരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

എപ്പോള്‍ പ്രഖ്യാപിക്കും

എപ്പോള്‍ പ്രഖ്യാപിക്കും

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോ അതല്ലെങ്കില്‍ കര്‍ണാടകത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കുമോ എന്ന കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് പാര്‍ട്ടി വൃത്തങ്ങളും സൂചിപ്പിക്കുന്നു. നേരത്തെ കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചിരുന്നു. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

 പ്രിയങ്ക മത്സരിക്കുമോ

പ്രിയങ്ക മത്സരിക്കുമോ

പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ താനല്ല തീരുമാനമെടുക്കേണ്ടത്. അതില്‍ തീരുമാനമെടുക്കേണ്ടത് പ്രിയങ്കയാണ്. അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും മത്സരിക്കാമെന്നും രാഹുല്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍ണായകമായ കാര്യങ്ങള്‍ രാഹുല്‍ വ്യക്തമാക്കിയത്. അതേസമയം അമേഠിക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും, അത് തന്റെ കര്‍മഭൂമിയായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രവര്‍ത്തകര്‍ക്ക് നന്ദി

പ്രവര്‍ത്തകര്‍ക്ക് നന്ദി

കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും പ്രവര്‍ത്തകരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. മത്സരിക്കാന്‍ ആവശ്യപ്പെട്ടതില്‍ അവരോട് നന്ദി അറിയിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി അടക്കുള്ളവര്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. അത് വേണമെങ്കില്‍ കോണ്‍ഗ്രസിനും ആവര്‍ത്തിക്കാം. രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് കൊണ്ട് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നും, ജനപിന്തുണയാണ് പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. യുവാക്കളായ സ്ഥാനാര്‍ത്ഥികള്‍ക്കായി കോണ്‍ഗ്രസ് അന്വേഷണത്തിലാണ്. അതിനൊപ്പം മുതിര്‍ന്ന നേതാക്കളെയും മത്സരിപ്പിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. 300 സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

13 വര്‍ഷം, ബിജെപിയുടെ വോട്ടുബാങ്ക് വളര്‍ച്ച അമ്പരിപ്പിക്കും...കോണ്‍ഗ്രസിനെ കടത്തി വെട്ടിയത് ഇങ്ങനെ13 വര്‍ഷം, ബിജെപിയുടെ വോട്ടുബാങ്ക് വളര്‍ച്ച അമ്പരിപ്പിക്കും...കോണ്‍ഗ്രസിനെ കടത്തി വെട്ടിയത് ഇങ്ങനെ

English summary
lok sabha election 2019 rahul gandhi about contesting in wayanad seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X