കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഎപി; താല്‍പ്പര്യം പ്രകടിപ്പിച്ച് കെജ്രിവാള്‍, മൂന്ന് പാര്‍ട്ടികള്‍...

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് എഎപിയുമായി സഖ്യം വേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും ദില്ലി ഘടകത്തിന്റെ വികാരം മാനിച്ചായിരുന്നു ഇക്കാര്യത്തിലെ അന്തിമ തീരുമാനം. എന്നാല്‍ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നു. ദില്ലിയുടെ കാര്യം അദ്ദേഹം മിണ്ടുന്നുമില്ല.

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കെജ്രിവാള്‍ പറയുന്നു. ഹരിയാനയിലും എഎപിക്ക് മികച്ച വോട്ടുബാങ്കുണ്ട്. കോണ്‍ഗ്രസും എഎപിയും കൈകോര്‍ത്താല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് കെജ്രിവാള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം സൂചിപ്പിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കെജ്രിവാള്‍ നല്‍കിയിരിക്കുന്നത്...

 സഖ്യമുണ്ടാക്കാന്‍ തയ്യാര്‍

സഖ്യമുണ്ടാക്കാന്‍ തയ്യാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണ് എന്ന് കെജ്രിവാള്‍ പറഞ്ഞു. ഹരിയാനയിലെ പത്ത് ലോക്‌സഭാ സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം മുന്നോട്ട് വെക്കുന്നതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ജനങ്ങള്‍ ആഗ്രഹിക്കുന്നു

ജനങ്ങള്‍ ആഗ്രഹിക്കുന്നു

നരേന്ദ്ര മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്താന്‍ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എഎപി, ജെജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഒരുമിച്ച് മല്‍സരിച്ചാല്‍ ഹരിയാനയില്‍ വിധി അനുകൂലമാകും. ബിജെപി പരാജയപ്പെടുകയും ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു.

രാഹുല്‍ ആലോചിക്കണം

രാഹുല്‍ ആലോചിക്കണം

താന്‍ മുന്നോട്ട വച്ച നിര്‍ദേശം സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്യമായി ആലോചിക്കണമെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലിയില്‍ കോണ്‍ഗ്രസ് എഎപി സഖ്യം വേണ്ട എന്ന് തീരുമാനിച്ചിരുന്നു. ദില്ലിയിലും എഎപി സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പിന്നാക്കം നില്‍ക്കുകയായിരുന്നു.

പ്രതിപക്ഷം ഒന്നിക്കണം

പ്രതിപക്ഷം ഒന്നിക്കണം

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാര്‍

എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാര്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാള്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ദില്ലിയില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും കോണ്‍ഗ്രസ് ദില്ലി ഘടകം തള്ളുകയായിരുന്നു.

സര്‍ വേണ്ട, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി; ആര്‍പ്പുവിളിച്ച് വിദ്യാര്‍ഥികള്‍, മോദിയോട് ശരിക്കും ഇഷ്ടംസര്‍ വേണ്ട, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി; ആര്‍പ്പുവിളിച്ച് വിദ്യാര്‍ഥികള്‍, മോദിയോട് ശരിക്കും ഇഷ്ടം

English summary
Rahul Gandhi talks about united oppn, finds Kejriwal ready with Haryana offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X