കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം, യുപിയില്‍ മഹാസഖ്യത്തിന് മുന്നേറ്റം: സി വോട്ടര്‍-റിപ്പബ്ലിക് സര്‍വെ

Google Oneindia Malayalam News

ദില്ലി: പതിനേഴാമത് ലോക്സഭയിലേക്കുള്ള ഏഴ്ഘട്ട തിരഞ്ഞെടുപ്പും പൂര്‍ത്തിയായി കഴിഞ്ഞു. ഒരുമാസത്തിലേറെയായി നീണ്ടു നിന്നു വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ വിധിയറിയാന്‍ ഇനി നാലുനാള്‍ മാത്രമാണ് ബാക്കിയുള്ളത്. മുന്നണികളുടെ ആകാംക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ട് ഏഴാംഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ ടിവി ചാനലുകള്‍ വിവിധ ഏജന്‍സികളുമായി നടത്തിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും പുറത്തു വരികയാണ്.

റിപ്പബ്ലിക് ടിവി സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 287 സീറ്റുകള്‍ നേടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിക്കുന്നത്. യുപിഎ 128 സീറ്റുകള്‍ നേടുമാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. യുപിയില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

modi

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം 80 ല്‍ 40 സീറ്റുകളും നേടുമെന്നാണ് സി വോട്ടര്‍-റിപ്പബ്ലിക്ക് ടിവി സര്‍വ്വെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 80 ല്‍ 71 സീറ്റുകളായിരുന്നു യുപിയില്‍ ബിജെപി നേടിയത്. തൃണമൂല്‍ അടക്കമുള്ള മറ്റ് പ്രാദേശിക കക്ഷികള്‍ക്ക് 87 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്.

<strong>6 മണ്ഡലങ്ങളില്‍ ലീഡ് ; 18000 ത്തിലേറേ വോട്ടുകള്‍ക്ക് എ പ്രദീപ് കുമാര്‍ വിജയിക്കും: എല്‍ഡിഎഫ്</strong>6 മണ്ഡലങ്ങളില്‍ ലീഡ് ; 18000 ത്തിലേറേ വോട്ടുകള്‍ക്ക് എ പ്രദീപ് കുമാര്‍ വിജയിക്കും: എല്‍ഡിഎഫ്

42.3 ശതമാനം വോട്ടുകള്‍ നേടിയാണ് എന്‍ഡി 287 സീറ്റുകള്‍ നേടുക. 128 സീറ്റുകള്‍ നേടുന്ന യുപിഎയ്ക്ക് 29.6 ശതമാനം വോട്ടുവിഹിതമാണ് ലഭിച്ചുക്ക. 28.1 ശതമാനം വോട്ടോടെ 127 സീറ്റുകളാണ് മറ്റുള്ളവര്‍ സര്‍വ്വെ പ്രവചിക്കുന്നത്.

English summary
Lok Sabha Election 2019:republic tv- cvoter Exit poll result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X